'സിംഹാസനത്തിൽ തിരികെയെത്തി രാജാവ്'; ഏകദിന റാങ്കിങിൽ കൊഹ്‌ലി ഒന്നാമത്

'സിംഹാസനത്തിൽ തിരികെയെത്തി രാജാവ്'; ഏകദിന റാങ്കിങിൽ കൊഹ്‌ലി ഒന്നാമത്

അവസാനം കളത്തിലിറങ്ങിയ അഞ്ച് മത്സരങ്ങളിൽ രണ്ട് സെഞ്ച്വറിയും മൂന്ന അർധസെഞ്ച്വറികളും വിരാട് സ്വന്തം പേരിൽ കുറിച്ചിരുന്നു
Published on

ഐസിസി ഏകദിന ബാറ്റർമാരുടെ റാങ്കിങിൽ ഒന്നാം സ്ഥാനം തിരികെ പിടിച്ച് ഇന്ത്യയുടെ വിരാട് കൊഹ്‌ലി. 785 പോയിന്റോടെയാണ് 2021ന് ശേഷമുള്ള ഒന്നാം സ്ഥാനത്തേക്കുള്ള മടങ്ങിവരവ്. കടുത്ത സമ്മർദ്ദങ്ങൾക്ക് പിന്നാലെ തുടർച്ചയായ സെഞ്ച്വറികളും അർധസെഞ്ച്വറികളുമായി കളം നിറഞ്ഞ കൊഹ്‌ലി സമീപ മത്സരങ്ങളിൽ വമ്പൻ ഫോമിലാണ്.

ന്യൂസിലാൻഡിനെതിരായ നടക്കുന്ന ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ താരം 93 റൺസെടുത്തിരുന്നു. അതേസമയം പുരോഗമിക്കുന്ന രണ്ടാം ഏകദിന മത്സരത്തിൽ തിളങ്ങാനായില്ല. 23 റൺസെടുത്ത് നിൽക്കെ കൊഹ്ലിയുടെ സ്റ്റ്മ്പ് പിഴുത് ക്രിസ് ക്ലാർക്ക് കിവീസിന് ബ്രേക്ക് സമ്മാനിച്ചു.

അവസാനം കളത്തിലിറങ്ങിയ അഞ്ച് മത്സരങ്ങളിൽ രണ്ട് സെഞ്ച്വറിയും മൂന്ന അർധസെഞ്ച്വറികളും വിരാട് സ്വന്തം പേരിൽ കുറിച്ചിരുന്നു. റൺവേട്ടയിൽ സച്ചിൻ ടെണ്ടുൽക്കറുടെ ഓൾടൈം റെക്കോർഡിനൊപ്പമെത്താനുള്ള ഒരുപടി കൂടെ താരം അടുത്തെത്തിയിട്ടുണ്ട്. കരിയറിന്റെ അവസാനഘട്ടത്തിൽ ഐസിസി റാങ്കിങിൽ ഒന്നാമതെത്തുന്നത് അപൂർവ്വമായി മാത്രം സംഭവിക്കുന്നതാണ്. ആരാധകർ 2021ന് ശേഷമുള്ള റാങ്കിങ് സ്ഥാനാരോഹണം വലിയ ആഘോഷമാക്കുകയും ചെയ്യുന്നുണ്ട്.

English Summary: Virat Kohli has reclaimed the No. 1 spot in the ICC ODI batting rankings with 785 points, his first return to the top since 2021. The comeback comes on the back of consistent big scores, including two centuries and three half-centuries in his last five ODIs.

Madism Digital
madismdigital.com