2022ലെ പോരാളികൾതന്നെ ഇത്തവണയും; ലോകകപ്പിൽ കുറഞ്ഞതൊന്നും വേണ്ടാത്ത അർ‍ജന്റീന സ്ക്വാഡ്

ഖത്തറിൽ കളിച്ച 16 താരങ്ങൾ, പരിശീലകൻ സ്കലോണി ഇന്നലെ പ്രഖ്യാപിച്ച ഫൈനൽ സ്ക്വാഡിൽ ഇടംപിടിച്ചിട്ടുണ്ട്
2022ലെ പോരാളികൾതന്നെ ഇത്തവണയും; ലോകകപ്പിൽ കുറഞ്ഞതൊന്നും വേണ്ടാത്ത അർ‍ജന്റീന സ്ക്വാഡ്
Published on

2022 ഡിസംബർ 18 ലോകത്തൊരു അർജന്റീന ആരാധകനും ഒരിക്കലും മറക്കാത്തൊരു ദിവസമാണ്. നീണ്ട 36 വർഷങ്ങളുടെ കാത്തിരിപ്പിന്റേയും നിരാശകളുടേയും അപഹാസങ്ങളുടേയും മാനസിക സമ്മർദങ്ങളുടേയും ഭാണ്ഡക്കെട്ടുകൾ അഴിച്ചുവെച്ച രാത്രിയായിരുന്നു ആരാധകർക്ക് അന്ന് ഖത്തറിൽ പിറന്നത്. ഫ്രാൻസിനോട് നടത്തിയ കിരീട പോരാട്ടത്തിൽ 3-3 എന്ന മാന്ത്രിക സംഖ്യയിൽ മത്സരം അവസാനിപ്പിച്ച് 4-2ന്ന പെനൽറ്റി വിജയത്തിലൂടെയായിരുന്നു സ്കലോണിക്ക് കീഴിൽ മെസ്സിയും കൂട്ടരും ആ കിരീടധാരണം നടത്തിയത്. ലോകത്താകമാനമുള്ള മുഴുവൻ അർജന്റീന ആരാധകർക്കും കണ്ണീരോടെയല്ലാതെ ആ അഭിമാന നേട്ടം കണ്ടുനിൽക്കാനായില്ല. നാല് വർഷങ്ങൾക്കിപ്പുറവും ആ മനോഹര രാത്രിയുടെ അലയൊലികൾ ഫാൻസിനെ വിട്ടൊഴിഞ്ഞിട്ടില്ല.

2026 അമേരിക്കൻ ലോകകപ്പിലേക്കും അർജന്റീന പട വരുന്നത് അതേ താരങ്ങളോടുകൂടെയാണെന്നത് കിരീടമല്ലാതെ മറ്റൊന്നും തങ്ങൾക്ക് വേണ്ടെന്ന വാശിയിലാണ്. ഖത്തറിൽ കളിച്ച 16 താരങ്ങൾ, പരിശീലകൻ സ്കലോണി ഇന്നലെ പ്രഖ്യാപിച്ച ഫൈനൽ സ്ക്വാഡിൽ ഇടംപിടിച്ചിട്ടുണ്ട്. അസാമാന്യഫോമിലായിരുന്ന ബുയേണ്ടിയയെയും സെനേസിയെയും തഴഞ്ഞത് ആരാധകരിൽ ഞെട്ടലുണ്ടാക്കിയെങ്കിലും സ്ഥിരതയാർന്ന ടീമിൽ സംതൃപ്തരാണ്.

ആറാം ലോകകപ്പിനിറങ്ങുന്ന സൂപ്പർ താരം ലയണൽ മെസ്സിതന്നെയാണ് ടീമിനെ നയിക്കുന്നത്. പൗലോ ഡിബാല, മാർകസ് അകുന്യ എന്നിവർ പുറത്തായപ്പോൾ പരിക്കിന്റെ പിടിയിലുള്ള ക്രിസ്റ്റ്യൻ റൊമേറോയെ സ്ക്വാഡിലേക്ക് ഉൾപ്പെടുത്തിയിട്ടുണ്ട്. സീസണിൽ മുക്കാൽഭാഗം കളികളിളും പരുക്ക് മൂലം പുറത്തിരുന്ന ലോ സെൽസോയും പാലാഷ്യോസും ടീമിൽ ഇടം നേടി. മെസിയുമായുള്ള സെൽസോയുടെ കളിക്കളത്തിലെ കെമിസ്ട്രിയായിരിക്കും കോച്ചിനെ ഇതിന് പ്രേരിപ്പിച്ചതെന്നാണ് വിലയിരുത്തൽ.

2022ലെ പോരാളികൾതന്നെ ഇത്തവണയും; ലോകകപ്പിൽ കുറഞ്ഞതൊന്നും വേണ്ടാത്ത അർ‍ജന്റീന സ്ക്വാഡ്
മൊറോക്കൊയെ പേടിക്കേണ്ടിവരും; ഇത്തവണയും വരുന്നത് 2022 ലോകകപ്പ് ടീമുമായി

ഡിബാല, അകുന്യ എന്നിവർക്ക്പുറമെ ​ഗോൾകീപ്പർ അർമാനി, പെസല്ല, യുവാൻ ഫോയ്ത്ത്, എയ്ഞ്ചൽ ഡി മരിയ, എയ്ഞ്ചൽ കൊറേയ, ​ഗൈഡോ റോഡ്രി​ഗസ്, പാപ്പു ​ഗോമസ് എന്നിവരാണ് ടീമിൽനിന്നും പുറത്തായവർ.

GOALKEEPERS:

മാർട്ടിനസ്

റുള്ളി

മുസ്സോ

DEFENDERS

റൊമേരോ

മാർട്ടിനസ്

ഒട്ടാമെൻഡി

മൊളീന

തഗ്ലിയാഫിക്കോ

മോണ്ടിയേൽ

മെദിന

ബലേർഡി

MIDFIELDERS:

ബാർക്കോ

പലാസിയോസ്

ഡിപോൾ

പരെഡെസ്

മാക്അലിസ്റ്റര്‍

ഫെർണാണ്ടസ്

ലോസെൽസോ

ATTACKERS:

മെസ്സി

അൽവാരസ്

മാർട്ടിനസ്

ഗോൺസാലസ്

പാസ്

സിമിയോണി

അൽമാഡ

ലോപസ്

English Summary: Argentina are heading into the 2026 World Cup with the core of the squad that won the historic 2022 title in Qatar. Sixteen players from the World Cup-winning team, led by Lionel Messi, have been included in coach Lionel Scaloni’s final squad. The omission of in-form stars Emiliano Buendia and Marcos Senesi surprised fans, while injured defender Cristian Romero was still selected. Argentina’s experienced and familiar squad reflects their determination to defend the World Cup crown once again in the United States.

Madism Digital
madismdigital.com