'നിങ്ങളെ പരിപൂർണ വിശ്വാസം'; സ്‌കലോണി തുടർന്നേക്കും

കരാർ നീട്ടികൊടുക്കാൻ അർജന്റീന ഫുട്‌ബോൾ അസോസിയേഷൻ തീരുമാനിച്ചതായി റിപ്പോർട്ട്
'നിങ്ങളെ പരിപൂർണ വിശ്വാസം'; സ്‌കലോണി തുടർന്നേക്കും
Published on

അർജന്റീന ഫുട്‌ബോൾ ടീം പരിശീലകസ്ഥാനത്ത് ലയണൽ സ്‌കലോണി തുടർന്നേക്കും. കരാർ നീട്ടികൊടുക്കാൻ അർജന്റീന ഫുട്‌ബോൾ അസോസിയേഷൻ തീരുമാനിച്ചതായാണ് റിപ്പോർട്ട്. ഈ വർഷം ഡിസംബറിലാണ് സ്‌കലോണിയുടെ കാലാവധി പൂർത്തിയാകുക.

ലോകകപ്പ് ഫൈനലിൽ സ്‌പെയിനോടു തോറ്റതിനു പിന്നാലെ തന്റെ പരിശീലക ഭാവി എന്തായിരിക്കുമെന്ന കാര്യത്തിൽ സ്‌കലോണി വ്യക്തത വരുത്തിയിരുന്നില്ല. കരാർ ഡിസംബറിൽ അവസാനിക്കുമെന്നും അർജന്റീന ഫുട്‌ബോൾ അസോസിയേഷനുമായി തന്റെ ഭാവിയെ കുറിച്ച് ചർച്ച നടത്തുമെന്നും മാത്രമാണ് സ്‌കലോണി പറഞ്ഞിരുന്നത്.

പരിശീലക സ്ഥാനത്ത് സ്‌കലോണി തുടരണമെന്ന നിലപാടിലാണ് അസോസിയേഷൻ. 36 വർഷത്തെ കാത്തിരിപ്പിനു ശേഷം അർജന്റീനയ്ക്ക് ലോകകപ്പ് കിരീടം നേടിക്കൊടുത്തത് സ്‌കലോണിയാണ്. മാത്രമല്ല പരിശീലകനായ രണ്ട് ലോകകപ്പുകളിലും ഫൈനലിൽ എത്തിയെന്ന അപൂർവ നേട്ടവും. കോപ്പ അമേരിക്ക, ഫൈനലിസിമ എന്നിങ്ങനെ സ്‌കലോണിയിലൂടെ അർജന്റീന കൈവരിച്ച നേട്ടങ്ങൾ ഒട്ടേറെയാണ്.

'നിങ്ങളെ പരിപൂർണ വിശ്വാസം'; സ്‌കലോണി തുടർന്നേക്കും
'എന്തുകൊണ്ട് ഇടപെട്ടില്ല?'; ഫൈനലിനുശേഷമുള്ള 'ഗുസ്തി' മെസി കണ്ടില്ലെന്നു നടിച്ചു, വിമർശനം

2018 ലോകകപ്പിനു ശേഷമാണ് സ്‌കലോണി അർജന്റീനയുടെ പരിശീലക സ്ഥാനത്തേക്ക് എത്തിയത്. കഴിഞ്ഞ എട്ട് വർഷത്തിനിടെ രാജ്യാന്തര ഫുട്‌ബോളിൽ അർജന്റീന സ്വന്തമാക്കാത്ത നേട്ടങ്ങളില്ല. ഈ ലോകകപ്പ് ഫൈനലിലെ തോൽവി മാത്രം പരിഗണിച്ച് സ്‌കലോണിയെ മാറ്റുന്നത് ശരിയല്ലെന്നാണ് അർജന്റീന ഫുട്‌ബോൾ അസോസിയേഷന്റെ തീരുമാനം.

അർജന്റീന ഫുട്‌ബോൾ അസോസിയേഷൻ പ്രസിഡന്റ് ക്ലൗഡിയോ ടാപിയ സ്‌കലോണിയുമായി കൂടിക്കാഴ്ച നടത്തിയേക്കും. പരിശീലകസ്ഥാനത്ത് തുടരാൻ അസോസിയേഷൻ ആവശ്യപ്പെടും. എഎഫ്എ ആവശ്യപ്പെട്ടാൽ സ്‌കലോണി തുടരാനാണ് സാധ്യത.

കരാർ പുതുക്കുമ്പോൾ 2030 ലോകകപ്പ് ലക്ഷ്യമിട്ടായിരിക്കും നീക്കങ്ങൾ. ടീമിൽ തലമുറ മാറ്റം ആവശ്യമാണ്. അതിനാൽ കഴിഞ്ഞ വർഷങ്ങളിൽ ടീമിനെ പരിശീലിപ്പിച്ച സ്‌കലോണി തന്നെ തുടരുകയാണ് ഗുണം ചെയ്യുകയെന്ന് എഎഫ്എ വിലയിരുത്തി.

'നിങ്ങളെ പരിപൂർണ വിശ്വാസം'; സ്‌കലോണി തുടർന്നേക്കും
പലസ്തീൻ പതാക, അശ്ലീല ആംഗ്യം, കെയ്‌നിന്റെ സ്‌പെയിൻ ജേഴ്‌സി; വ്യാജ ചിത്രങ്ങൾ ചൂടപ്പം പോലെ!

സ്‌കലോണിയുടെ കോച്ചിങ് സ്റ്റാഫുകളിൽ പാബ്ലോ ഐമറിനെയും റോബർട്ടോ അയാലയെയും തുടരാൻ എഎഫ്എ അനുവദിച്ചേക്കും. വാൾട്ടർ സാമുവൽ കോച്ചിങ് സ്റ്റാഫിൽ നിന്ന് പുറത്താകും.

Summary

Lionel Scaloni is expected to remain as Argentina's head coach, with reports suggesting that the Argentine Football Association has decided to offer him a contract extension. Scaloni's current deal is set to expire in December this year.

Following Argentina's defeat to Spain in the FIFA World Cup final, Scaloni had not clarified his future as head coach. He only stated that his contract runs until December and that he would hold discussions with the Argentine Football Association regarding his future.

Madism Digital
madismdigital.com