77-ാം സെക്കൻഡിൽ ഞെട്ടി, ഒടുവിൽ ഗർജ്ജിച്ചു; ലണ്ടൻ സിംഹാസനം കാത്ത് ആഴ്സണൽ

ഈ വിജയത്തോടെ പ്രീമിയർ ലീഗിൽ കളിച്ച മൂന്ന് മത്സരങ്ങളും ജയിച്ച് 9 പോയിന്റുമായി ആഴ്സണൽ മാഞ്ചസ്റ്റർ സിറ്റിക്കൊപ്പം ഒന്നാം സ്ഥാനത്തേക്ക് കുതിക്കുകയാണ്
77-ാം സെക്കൻഡിൽ ഞെട്ടി, ഒടുവിൽ ഗർജ്ജിച്ചു; ലണ്ടൻ സിംഹാസനം കാത്ത് ആഴ്സണൽ
Published on

ലണ്ടൻ ​ന​ഗരത്തിന്റെ ഫുട്ബോൾ സിംഹാസനം ഇപ്പോഴും തങ്ങളുടെ കൈകളിൽ ഭ​ദ്രമാണെന്ന് ആഴ്സണൽ വീണ്ടും തെളിയിച്ചു. എമിറേറ്റ്സ് സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ പ്രീമിയർ ലീ​ഗ് പോരാട്ടത്തിൽ, സാബി അലോൺസോയുടെ കീഴിൽ പുതിയ ഊർജവുമായി എത്തിയ ചെൽസിയെ ഒന്നിനെതിരെ രണ്ട് ​ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് നിലവിലെ ചാമ്പ്യന്മാരായ ആഴ്സണൽ തങ്ങളുട കരുത്ത് കാട്ടിയത്. ഒരു ത്രില്ലർ സിനിമയെ വെല്ലുന്ന മുഹൂർത്തങ്ങൾ നിറഞ്ഞതായിരുന്നു ഈ ലണ്ടൻ ഡെർബി.

മത്സരം തുടങ്ങി കാണികൾ ഇരിപ്പിടങ്ങളിൽ ഇരിക്കും മുൻപേ ആഴ്സണൽ ഞെട്ടി. വെറും 77 സെക്കൻഡുകൾക്കുള്ളിൽ മോർ​ഗൻ റോജേഴ്സിന്റെ കിടിലൻ ​ഗോളിലൂടെ ചെൽസി മുന്നിലെത്തി. വേനൽക്കാല ട്രാൻസ്ഫർ വിൻഡോയിൽ 117 ദശലക്ഷം പൗണ്ട് മുടക്കി ചെൽസി ടീമിലെത്തിച്ച റോജേഴ്സ്, താൻ എന്തുകൊണ്ട് അത്രയും വിലയുള്ള താരമാണെന്ന് തുടക്കത്തിൽ തന്നെ തെളിയിച്ചു. പുതിയ പരിശീലകന് കീഴിൽ ചെൽസിയുടെ ഉയിർത്തെഴുന്നേൽപ്പാണോ ഇതെന്ന് ഫുട്ബോൾ ലോകം ചിന്തിച്ചുപോയ നിമിഷം.

എന്നാൽ, ചാമ്പ്യന്മാരുടെ പരിവേഷമുള്ള ആഴ്സണൽ ആ ​ഗോളിൽ പതറാൻ തയ്യാറായിരുന്നില്ല, പതിയെ പന്തിന്റ നിയന്ത്രണം ഏറ്റെടുത്ത ആഴ്സണൽ കളി തങ്ങളുടെ വരുതിയിലാക്കി. 25-ാം മിനിറ്റിൽ ആഴ്സണൽ ​ഗോൾ മടക്കി. ആരാധകർ കാത്തിരുന്ന സമനില ഗോൾ നേടിയത് കായ് ഹാവെർട്സും. മുൻ ക്ലബ്ബായ ചെൽസിക്കെതിരെ ബോക്സിനുള്ളിൽ നിന്ന് ഹാവെർട്സ് തൊടുത്ത ഷോട്ട്, മുൻ ആഴ്സണൽ കീപ്പർ കൂടിയായ ചെൽസിയുടെ എമിലിയാനോ മാർട്ടിനെസിനെ മറികടന്ന് വലയിൽ കയറി.

77-ാം സെക്കൻഡിൽ ഞെട്ടി, ഒടുവിൽ ഗർജ്ജിച്ചു; ലണ്ടൻ സിംഹാസനം കാത്ത് ആഴ്സണൽ
പ്രീമിയർ ലീഗ് വാരാന്ത്യം: ലണ്ടൻ ഡെർബിയിൽ ആഴ്സനലും ചെൽസിയും നേർക്കുനേർ; കാത്തിരിക്കുന്നത് തീപാറും പോരാട്ടങ്ങൾ

രണ്ടാം പകുതി തുടങ്ങി അഞ്ചാം മിനിറ്റിൽ ഫുട്ബോൾ പ്രേമികളെ ആവേശത്തിലാഴ്ത്തിയ ആ വിജയ​ഗോൾ പിറന്നു. മൈക്കൽ അർറ്റെറ്റയുടെ തന്ത്രങ്ങൾ കളത്തിൽ കൃത്യമായി പ്രതിഫലിച്ച നിമിഷമായിരുന്നു അത്. ഇടതുവിങ്ങിൽ നിന്ന് ക്രിസ്റ്റോസ് സോളിസ് നൽകിയ പന്ത്, കായ് ഹാവെർട്സ് അതിവിദഗ്ധമായി ഡമ്മി ചെയ്തു. ചെൽസി പ്രതിരോധം ഒന്നാകെ കബളിപ്പിക്കപ്പെട്ട ആ നിമിഷത്തിൽ, പാഞ്ഞെത്തിയ ക്യാപ്റ്റൻ മാർട്ടിൻ ഒഡെഗാർഡ് പന്ത് അനായാസം വലയിലെത്തിച്ചു. കഴിഞ്ഞ മാസം കമ്മ്യൂണിറ്റി ഷീൽഡിൽ മാഞ്ചസ്റ്റർ സിറ്റിക്കെതിരെ നേടിയ ഗോളിന്റെ തനിയാവർത്തനമായിരുന്നു ഇത്. സെറ്റ്-പീസുകളെ മാത്രം ആശ്രയിക്കുന്നു എന്ന വിമർശകർക്കുള്ള ആഴ്സണലിന്റെ കൃത്യമായ മറുപടി കൂടിയായിരുന്നു ഈ ഓപ്പൺ പ്ലേ ഗോൾ.

മത്സരത്തിന്റെ അവസാന നിമിഷങ്ങളിൽ സമനിലയ്ക്കായി ചെൽസി കിണഞ്ഞി പരിശ്രമിച്ചു. പകരക്കാരനായി വന്ന എസ്റ്റെവാവോ തൊടുത്ത അതിശക്തമായ ഒരു ഷോട്ട് വലയിലേക്ക് കയറുമെന്ന് തോന്നിപ്പിച്ചെങ്കിലും ഒരു പറക്കും സേവിലൂടെ അത്ഭുതകരമായി തട്ടിയകറ്റിയ ​ഗോൾകീപ്പർ ഡേവിഡ് രായ ആഴ്സണലിന്റെ വിജയമുറപ്പാക്കി.

പുതിയ പരിശീലകൻ സാബി അലോൺസോയ്ക്ക് കീഴിൽ ചെൽസി മികച്ച പ്രകടനമാമ് പുറത്തെടുക്കുന്നതെങ്കിലും, പ്രതിരോധത്തിലെ പിഴവുകൾ അവർക്ക് വലിയ തലവേദനയാണ് സൃഷ്ടിക്കുന്നത്. സീസണിലെ ആദ്യ മൂന്ന് കളികളിൽ നിന്ന് 7 ഗോളുകളാണ് അവർ വഴങ്ങിയത്. കൂടാതെ, പ്രധാന താരമായ എൻസോ ഫെർണാണ്ടസ് മാഞ്ചസ്റ്റർ സിറ്റിയിലേക്ക് പോയതും മോയിസസ് കായ്സെഡോയ്ക്ക് പരിക്കേറ്റതും ചെൽസിയുടെ മധ്യനിരയെ സാരമായി ബാധിച്ചിട്ടുണ്ട്. റീസ് ജെയിംസിനെയും ലാവിയയെയും വെച്ച് ഈ പ്രതിസന്ധി മറികടക്കാൻ അലോൺസോയ്ക്ക് ഇനിയും വിയർപ്പൊഴുക്കേണ്ടി വരും.

ഈ വിജയത്തോടെ പ്രീമിയർ ലീഗിൽ കളിച്ച മൂന്ന് മത്സരങ്ങളും ജയിച്ച് 9 പോയിന്റുമായി ആഴ്സണൽ മാഞ്ചസ്റ്റർ സിറ്റിക്കൊപ്പം ഒന്നാം സ്ഥാനത്തേക്ക് കുതിക്കുകയാണ്. ചെൽസിക്കെതിരെ പ്രീമിയർ ലീഗിൽ തോൽവിയറിയാതെയുള്ള ആഴ്സണലിന്റെ തുടർച്ചയായ പത്താമത്തെ മത്സരം കൂടിയാണിത്.

Summary

Arsenal defeated Chelsea 2-1 in a thrilling Premier League London derby at the Emirates Stadium. Despite conceding an early goal to Chelsea's Morgan Rogers inside 77 seconds, Arsenal made a strong comeback. Kai Havertz equalized in the 25th minute against his former club, and captain Martin Ødegaard secured the victory with a brilliant 50th-minute strike following a clever dummy by Havertz. Arsenal goalkeeper David Raya made a crucial late save to deny Estêvão. The win keeps Arsenal perfect with three wins in three games, joining Manchester City at the top of the table, while marking Xabi Alonso's first defeat as Chelsea manager.

Madism Digital
madismdigital.com