'നമ്മൾ എന്നും ഒരുമിച്ചായിരിക്കും', അഞ്ചാം വയസില്‍ തുടങ്ങിയ സൗഹൃദം; മെസി-അന്റോണെല്ല പ്രണയകഥ

മെസിയുടെ അടുത്ത സുഹൃത്തായ ലൂക്കാസ് സ്‌കാഗ്ലിയുടെ കസിൻ ആണ് അന്റോണെല്ല. ലൂക്കയുമായുള്ള സൗഹൃദത്തിലൂടെയാണ് മെസി അന്റോണെല്ലയെ പരിചയപ്പെടുന്നതും പിന്നീട് സുഹൃത്തുക്കൾ ആകുന്നതും
'നമ്മൾ എന്നും ഒരുമിച്ചായിരിക്കും', അഞ്ചാം വയസില്‍ തുടങ്ങിയ സൗഹൃദം; മെസി-അന്റോണെല്ല പ്രണയകഥ
Published on

അർജന്റീന സൂപ്പർതാരം ലയണൽ മെസി തന്റെ 39-ാം ജന്മദിനം ആഘോഷിക്കുകയാണ് ഇന്ന്. കരിയറിൽ മെസിക്കു എന്നും താങ്ങും തണലുമായി ഒപ്പമുള്ളത് ജീവിതപങ്കാളി അന്റോണെല്ല റൊക്കൂസോയാണ്. ബാല്യകാല സുഹൃത്തിൽ നിന്ന് മെസിയുടെ ജീവിതപങ്കാളിയിലേക്ക് അന്റോണെല്ല എത്തിയത് ഒരു സിനിമാസ്‌റ്റൈൽ കഥ പോലെയാണ്.

മെസിയെ പോലെ അർജന്റീനയിലെ റൊസാരിയോ തെരുവിലാണ് അന്റോണെല്ലയുടെയും ജനനം. അഞ്ച് വയസ് മുതൽ ഇരുവരും സുഹൃത്തുക്കളാണ്. മെസിയുടെ അടുത്ത സുഹൃത്തായ ലൂക്കാസ് സ്‌കാഗ്ലിയുടെ കസിൻ ആണ് അന്റോണെല്ല. ലൂക്കയുമായുള്ള സൗഹൃദത്തിലൂടെയാണ് മെസി അന്റോണെല്ലയെ പരിചയപ്പെടുന്നതും പിന്നീട് സുഹൃത്തുക്കൾ ആകുന്നതും.

ബാല്യകാലത്ത് ഇരുവരും പരസ്പരം കത്തുകൾ എഴുതാറുണ്ടായിരുന്നു. ഒരു ദിവസത്തിലെ കാര്യങ്ങളെല്ലാം കത്തിലൂടെ പരസ്പരം അറിയിക്കും. ഒരു ദിവസം അന്റോണെല്ലയ്ക്കു നൽകിയ കത്തിൽ, 'നമ്മൾ എന്നും ഒരുമിച്ചായിരിക്കും' എന്നാണ് കുഞ്ഞു മെസി എഴുതിയത്. അവരുടെ സൗഹൃദം അതിവേഗമാണ് വളർന്നത്.

'നമ്മൾ എന്നും ഒരുമിച്ചായിരിക്കും', അഞ്ചാം വയസില്‍ തുടങ്ങിയ സൗഹൃദം; മെസി-അന്റോണെല്ല പ്രണയകഥ
'മനുഷ്യർക്ക് അസാധ്യമായത് ദൈവത്തിനു സാധ്യം'; അമാനുഷികൻ മെസി

മെസി 13 വയസ് പ്രായമുള്ളപ്പോൾ ജന്മനാടായ റൊസാരിയോ വിട്ട് ഫുട്‌ബോൾ പരിശീലനത്തിനായി ബാഴ്‌സലോണയിൽ എത്തുന്നു. പ്രൊഫഷണൽ ജീവിതത്തിൽ താരം വലിയ തിരക്കുകളിലേക്ക് പോയിത്തുടങ്ങി. അന്റോണെല്ലയും പഠനകാര്യങ്ങൾ വ്യാപൃതയായി. റൊസാരിയോയിലെ നാഷണൽ യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഹ്യുമാനിറ്റീസ് ആൻഡ് സോഷ്യൽ സയൻസിൽ ബിരുദ പഠനം പൂർത്തിയാക്കി.

'നമ്മൾ എന്നും ഒരുമിച്ചായിരിക്കും', അഞ്ചാം വയസില്‍ തുടങ്ങിയ സൗഹൃദം; മെസി-അന്റോണെല്ല പ്രണയകഥ
'നീ എന്റെ അച്ഛനൊപ്പം കളിച്ചതല്ലേ'; സിദാന്റെ മകനൊപ്പം മെസി, അപൂർവ കാഴ്ച

2005 ലാണ് പിന്നീട് മെസിയും അന്റോണെല്ലയും വീണ്ടും സുഹൃത്തുക്കളാകുന്നത്. അന്റോണെല്ലയ്ക്ക് 17 വയസ്സായിരുന്നു. ആ സമയത്തെ അവരുടെ വളരെ അടുത്തൊരു സുഹൃത്ത് വാഹനാപകടത്തിൽ മരിച്ചു. മാനസികമായി അന്റോണെല്ലയെ ഇത് തകർത്തു. അന്റോണെല്ലയുടെ മോശം അവസ്ഥ മനസിലാക്കിയ മെസി ഈ സമയത്ത് തന്റെ ഫുട്‌ബോൾ തിരക്കുകളെല്ലാം മാറ്റിവെച്ച് അർജന്റീനയിലേക്ക് തിരിച്ചെത്തി. അന്റോണെല്ലയ്ക്കു മാനസികമായി പിന്തുണ നൽകാനാണ് താരം ഓടിയെത്തിയത്. ഇവിടെ നിന്നാണ് ആ സൗഹൃദം പ്രണയമാകുന്നത്.

2009 ൽ അന്റോണെല്ലയുമായുള്ള പ്രണയം മെസി പരസ്യമാക്കി. 2010 ൽ മെസിക്കൊപ്പം ജീവിക്കാനായി അന്റോണെല്ല ബാഴ്‌സലോണയിലേക്ക് പുറപ്പെട്ടു. ഇരുവരും പിന്നീട് വർഷങ്ങളോളം ഡേറ്റിങ്ങിൽ ആയിരുന്നു. 2012 നവംബർ രണ്ടിനു അന്റോണെല്ലയ്ക്കും മെസിക്കും ഒരു കുഞ്ഞ് പിറന്നു. 2015 ൽ രണ്ടാമത്തെ കുഞ്ഞും പിറന്നു. 2017 ലാണ് ഇരുവരും വിവാഹിതരാകുന്നത്. പിതാവിന്റെയും മാതാവിന്റെയും വിവാഹത്തിനു മക്കളായ തിയാഗോയും മതിയോയും സാക്ഷികളായി. 2018 ലാണ് മൂന്നാമത്തെ കുഞ്ഞിന്റെ ജനനം.

Summary

The love story of Lionel Messi and Antonela Roccuzzo is widely regarded as one of football's most enduring romances. The couple first met in their hometown of Rosario when they were children and remained connected despite Messi's move to Spain to pursue his football career. Their relationship became public in 2009, and they married in a lavish ceremony in Rosario in 2017. Together, they have three sons and are often celebrated for maintaining a strong family bond despite global fame. Through career highs, including Messi's World Cup triumph, and personal challenges, Antonela has remained one of his strongest supporters, making their relationship a symbol of loyalty, stability, and lasting love.

Madism Digital
madismdigital.com