വിരമിക്കൽ ദേശീയ ടീമിൽ നിന്ന് മാത്രം; ഇന്റർ മിയാമിയിൽ മെസ്സിയുണ്ടാകും

2025 ലെ മേജർ ലീഗ് സോക്കർ കപ്പ് കിരീടം ടീമിന് നേടിക്കൊടുക്കുന്നതിൽ നിർണായക പങ്ക് വഹിച്ചിരുന്നു.
വിരമിക്കൽ ദേശീയ ടീമിൽ നിന്ന് മാത്രം; ഇന്റർ മിയാമിയിൽ മെസ്സിയുണ്ടാകും
Published on

അർജന്റീന ദേശീയ ടീമിൽ നിന്നുള്ള ലയണൽ മെസ്സിയുടെ അപ്രതീക്ഷിത വിരമിക്കൽ വാർത്ത സൃഷ്ടിച്ച ഞെട്ടലിലാണ് കായികലോകം ഇപ്പോഴും. ഇന്നലെ പുറത്തുവന്ന ആ വൈകാരിക പ്രഖ്യാപനത്തിന് പിന്നാലെ മെസ്സി ഫുട്ബോളിനോട് പൂർണ്ണമായും വിടപറയുകയാണോ എന്ന വലിയ ആശങ്കയിലായിരുന്നു ആരാധകർ. എന്നാൽ ആ സംശയങ്ങൾക്ക് വിരാമമിട്ടുകൊണ്ട്, അന്താരാഷ്ട്ര വേദിയിൽ നിന്ന് മാത്രമാണ് താരം പടിയിറങ്ങുന്നതെന്നും ഇന്റർ മിയാമിക്കൊപ്പം ക്ലബ്ബ് ഫുട്ബോളിൽ മെസ്സി സജീവമായി തുടരുമെന്നുമുള്ള വിവരങ്ങളാണ് പുറത്തുവരുന്നത്. ഞായറാഴ്ച അറ്റ്ലാന്റ യുണൈറ്റഡിനെതിരെ നടക്കുന്ന മത്സരത്തിൽ മെസ്സി വീണ്ടും ഇന്റർ മിയാമിയുടെ പിങ്ക് ജേഴ്സിയിൽ കളത്തിലിറങ്ങും.

വിരമിക്കൽ പ്രഖ്യാപിക്കുന്നതിന് മണിക്കൂറുകൾക്ക് മുൻപാണ് മോൺട്രിയലിനെതിരെ നടന്ന മത്സരത്തിൽ ഇന്റർ മിയാമി 7-1ന് കൂറ്റൻ വിജയം നേടിയത്. ഈ മത്സരത്തിൽ നാല് ​ഗോളുകളും ഒരു അസിസ്റ്റും സ്വന്തമാക്കി മികച്ച ഫോമിൽ നിൽക്കുമ്പോഴാണ് മെസ്സി അപ്രതീക്ഷിതമായി തന്റെ വിരമിക്കൽ പ്രഖ്യാപിച്ചത്. 2023-ൽ യൂറോപ്യൻ ഫുട്ബോൾ വിട്ട് ഇന്റർ മിയാമിയിലെത്തിയ മെസ്സി, 2025 ലെ മേജർ ലീഗ് സോക്കർ കപ്പ് കിരീടം ടീമിന് നേടിക്കൊടുക്കുന്നതിൽ നിർണായക പങ്ക് വഹിച്ചിരുന്നു.

മെസ്സിയുടെ വിരമിക്കൽ വാർത്തയോട് മുൻ സഹതാരങ്ങളും പ്രമിഖരും വളരെ വികാരഭരിതരായാണ് പ്രതികരിച്ചത്. എയ്ഞ്ചൽ ഡി മരിയ, ലൂയിസ് സുവാരസ്, റോഡ്രി​ഗോ ഡി പോൾ തുടങ്ങിയവർ അദ്ദേഹത്തിന്റെ പോസ്റ്റിന് താഴെ തങ്ങളുടെ വികാരങ്ങൾ പങ്കുവെച്ചു. മെസ്സിയുടെ കടുത്ത എതിരാളിയായിരുന്ന പ്രശസ്ത പരിശീലകൻ ജോസ് മൗറീഞ്ഞോയും അദ്ദേഹത്തെ പ്രശംസിച്ച് രം​ഗത്തെത്തി. വരാനിരിക്കുന്ന കോപ്പ അമേരിക്ക, ലോകകപ്പ് ടൂർണമെന്റുകൾക്ക് ഇനി മെസ്സിയുടെ അഭാവത്തിൽ പഴയ ആവേശം ഉണ്ടാകില്ല എന്നാണ് മൗറീഞ്ഞോ പറഞ്ഞത്. തുടർച്ചയായ രണ്ട് കോപ്പ അമേരിക്ക ടൂർണമെന്റുകളിൽ അർജന്റീനയെ കിരീടത്തിലേക്ക് നയിച്ച മെസ്സിക്ക് എന്നാൽ ഇത്തവണ ലോകകപ്പ് നിലനിർത്താൻ സാധിച്ചിരുന്നില്ല.

വിരമിക്കൽ ദേശീയ ടീമിൽ നിന്ന് മാത്രം; ഇന്റർ മിയാമിയിൽ മെസ്സിയുണ്ടാകും
മെസിയും അർജന്റീനയും: ഒരു ഇതിഹാസ പ്രണയകഥ

അർജന്റീന ദേശീയ ടീമിനായി എക്കാലത്തെയും ഉയർന്ന ഗോൾ വേട്ടക്കാരൻ എന്ന റെക്കോർഡോടെയാണ് മുപ്പത്തിയൊമ്പതുകാരനായ മെസ്സി പടിയിറങ്ങുന്നത്. 125 ഗോളുകളാണ് മെസ്സി ദേശീയ കുപ്പായത്തിൽ അടിച്ചുകൂട്ടിയത്. പ്രൊഫഷണൽ ഫുട്ബോളിൽ 1,000 ഗോളുകൾ എന്ന ചരിത്ര നേട്ടം സ്വന്തമാക്കാൻ മെസ്സിക്ക് ഇനി 73 ഗോളുകൾ കൂടി മാത്രമേ ആവശ്യമുള്ളൂ. ദേശീയ ടീമിൽ നിന്ന് വിരമിച്ച സാഹചര്യത്തിൽ, തന്റെ ക്ലബ്ബായ ഇന്റർ മിയാമിക്ക് വേണ്ടി ഗോളുകൾ അടിച്ചുകൂട്ടി അദ്ദേഹം ആ മാന്ത്രിക സംഖ്യയിൽ എത്തിച്ചേരുമെന്ന പ്രതീക്ഷയിലാണ് ലോകമെമ്പാടുമുള്ള ഫുട്ബോൾ ആരാധകർ.

Summary

Lionel Messi has shocked the sports world by announcing his retirement from international football at age 39, stepping down as Argentina's all-time top scorer with 125 goals. However, he will not retire from the sport completely; he will continue his club career with Inter Miami. Fresh off a spectacular four-goal performance against Montreal, fans now look forward to seeing him chase the historic 1,000-goal milestone in club football.

Madism Digital
madismdigital.com