‘ലാസ്റ്റ് ടാങ്കോ’; ആല്‍ബിസെലെസ്റ്റെ ജഴ്സിയിൽ മെസിയുടെ അവസാന മത്സരം; ഇനി തലമുറമാറ്റം

തന്റെ ഫുട്‌ബോള്‍ ജീവിതത്തില്‍ നേടാനുള്ള എല്ലാം സ്വന്തമാക്കിക്കൊണ്ടാണ് ഫുട്‌ബോളിന്റെ കിരീടം വയ്ക്കാത്ത രാജാവ് പടിയിറങ്ങുന്നത്
‘ലാസ്റ്റ് ടാങ്കോ’; ആല്‍ബിസെലെസ്റ്റെ ജഴ്സിയിൽ മെസിയുടെ അവസാന മത്സരം; ഇനി തലമുറമാറ്റം
Published on: 

മെസി... മെസി... ലോക ഫുഡ്‌ബോള്‍ വേദികളെ ആരവം കൊള്ളിച്ച ആര്‍പ്പുവിളികള്‍ക്ക് വിരാമമാകുന്നു. അര്‍ജന്റീനിയന്‍ ഇതിഹാസ താരം ലയണല്‍ മെസി രാജ്യത്തിനായുള്ള അവസാന മത്സരത്തിന് ബൂട്ട് കെട്ടാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. ബ്യൂണസ് അയേഴ്‌സിലെ എസ്റ്റാഡിയോ മോണുമെന്റലില്‍ 'ആല്‍ബിസെലെസ്റ്റെ' (അര്‍ജന്റീന) ജേഴ്‌സിയില്‍ താരം നാളെ അവസാന മത്സരത്തിന് ഇറങ്ങും. രണ്ട് പതിറ്റാണ്ട് നീണ്ട അന്താരാഷ്ട്ര ഫുട്‌ബോള്‍ കരിയറിനാണ് ലോക റാങ്കിംഗില്‍ 93-ാം സ്ഥാനത്തുള്ള ബനിനുമായുള്ള സൗഹൃദ മത്സരത്തോടെ ലയണല്‍ മെസി വിരാമമിടുന്നത്.

തന്റെ ഫുട്‌ബോള്‍ ജീവിതത്തില്‍ നേടാനുള്ള എല്ലാം സ്വന്തമാക്കിക്കൊണ്ടാണ് ഫുട്‌ബോളിന്റെ കിരീടം വയ്ക്കാത്ത രാജാവ് പടിയിറങ്ങുന്നത്. പതിറ്റാണ്ടുകള്‍ക്ക് ശേഷം ലോക കിരീടത്തില്‍ മുത്തമിട്ട 2022 ലെ ഖത്തല്‍ ലോകകപ്പില്‍ അദ്ദേഹത്തിന് ഒപ്പം കളിച്ച താരങ്ങളും, അര്‍ജന്റീനയുടെ ഭാവി താരങ്ങളും ഉള്‍പ്പെടുന്ന 85,000 കാണികള്‍ക്ക് മുന്നില്‍ ആ ഇതിഹാസം അവസാനമായി ബുട്ടുകെട്ടും.

‘ലാസ്റ്റ് ടാങ്കോ’; ആല്‍ബിസെലെസ്റ്റെ ജഴ്സിയിൽ മെസിയുടെ അവസാന മത്സരം; ഇനി തലമുറമാറ്റം
വിടവാങ്ങാൻ 'മിശിഹാ' വീണ്ടും വരുന്നു; അർജന്റീന ജേഴ്സിയിൽ മെസ്സിക്ക് രാജകീയ യാത്രയയപ്പ് നൽകാൻ ടീം

ഇക്കഴിഞ്ഞ ലോകകപ്പില്‍ ന്യൂജേഴ്സിയില്‍ സ്‌പെയിനിനെതിരായ ലോകകപ്പ് ഫൈനല്‍ മത്സരത്തില്‍ സ്‌പെയിനിന് എതിരായ മത്സരത്തില്‍ അര്‍ജന്റീന പരാജയപ്പെട്ട് രണ്ടര മാസത്തിന് ശേഷമാണ് വിടവാങ്ങല്‍ മത്സരം നടക്കുന്നത്. ലോകപ്പിന് ശേഷം പിതാവിന്റെ മരണിനും പിന്നാലെ ഇക്കഴിഞ്ഞ ഓഗസ്റ്റിലാണ് മെസി ഔദ്യോഗികമായി വിരമിക്കല്‍ പ്രഖ്യാപിച്ചത്. 'ഞാന്‍ എന്റെ പരമാവധി നല്‍കി; ഇനി നല്‍കാന്‍ ഒന്നുമില്ല. കൂടാതെ, അവസരം അര്‍ഹിക്കുന്ന മികച്ച യുവതാരങ്ങള്‍ കടന്നുവരുന്നുണ്ട്,' എന്നായിരുന്നു വിരമിക്കല്‍ പ്രഖ്യാപിച്ചുകൊണ്ട് പങ്കുവച്ച് മെസി കുറിച്ചത്. അര്‍ജന്റീനയ്ക്കായി 207 മത്സരങ്ങളാണ് മെസി കളിച്ചത്. 125 ഗോളുകളും റെക്കോര്‍ഡ് 68 അസിസ്റ്റുകളും സ്വന്തം പേരില്‍ ചേര്‍ത്തിട്ടുണ്ട്. അര്‍ജന്റീനയ്ക്കായി ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ കളിച്ച താരവും ഉയര്‍ന്ന ഗോള്‍വേട്ടക്കാരനുമായാണ് കളം വിടുന്നത്.

ബ്യൂണസ് അയേഴ്‌സിലെ എസ്റ്റാഡിയോ മോണുമെന്റലില്‍ നടക്കുന്ന മത്സരം മെസിയുടെ വിടവാങ്ങല്‍ മാത്രമല്ലെന്നാണ് ലോക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതൊരു തലമുറമാറ്റമാണ്. അര്‍ജന്റീനയെ നെഞ്ചോട് ചേര്‍ത്ത ലോകമെമ്പാടുമുള്ള ആരാധകര്‍ക്കുള്ള സന്ദേശമാണ്. പുതുതലമുറയ്ക്ക് ഞാന്‍ വഴിമാറിക്കൊടുക്കുന്നു എന്ന് ലോകത്തോട് പറയുകയാണ് മെസി. ഡീഗോ മറഡോണ എന്ന ഫുട്‌ബോള്‍ ഇതിഹാസത്തിന് ശേഷം ലോകം ഇത്രയേറെ സ്‌നേഹിച്ച മറ്റൊരു ഫുട്‌ബോള്‍ താരം അര്‍ജന്റീനയ്ക്ക് ഉണ്ടായിട്ടില്ല.

ചെറിയ പ്രാണി എന്നര്‍ഥം വരുന്ന'ലാ പുല്‍ഗ' എന്നായിരുന്നു 2005-ല്‍ അര്‍ജന്റീന ടീമില്‍ അരങ്ങേറുമ്പോള്‍ മെസിക്ക് ലഭിച്ച വിശേഷണം. അന്ന് ജനിച്ചിട്ടുപോലും ഇല്ലതിരുന്ന അര്‍ജന്റീന ടീമിലെ ഭാവി താരങ്ങളായി വിലയിരുത്തുന്ന ഫ്രാങ്കോ മസ്തന്തുവോണോ, ലിയോണല്‍ ഫ്‌ലോറസ് തുടങ്ങിയ താരങ്ങള്‍ക്കൊപ്പമാണ് മെസി അവസാന മത്സരം കളിക്കുന്നത്.

‘ലാസ്റ്റ് ടാങ്കോ’; ആല്‍ബിസെലെസ്റ്റെ ജഴ്സിയിൽ മെസിയുടെ അവസാന മത്സരം; ഇനി തലമുറമാറ്റം
'ദേശീയ ടീമിലെ ഭാവി റൊണാൾഡോ തന്നെ തീരുമാനിക്കട്ടെ'; വിവാദങ്ങൾക്കിടെ പ്രതികരണവുമായി പോർച്ചുഗൽ പരിശീലകൻ

'എല്ലാവര്‍ക്കും ഇതൊരു അവിസ്മരണീയമായ ദിവസമായിരിക്കും. എല്ലാവരും ഈ മത്സരം കാണാന്‍ ആഗ്രഹിക്കുന്നു,' എന്നാണ് അര്‍ജന്റീന പരിശീലകന്‍ ലിയോണല്‍ സ്‌കലോണി നാളത്തെ മത്സരത്തെ വിശേഷിപ്പിച്ചിട്ടുള്ളത്. ചരിത്രത്തിലെ ഏറ്റവും മികച്ച ഫുട്‌ബോളറായി കണക്കാക്കുന്ന ഒരാള്‍ക്ക് പകരക്കാരനെ കണ്ടെത്തുന്നത് എളുപ്പമല്ല. എന്നാല്‍ ഈ നിമിഷം യാഥാര്‍ഥ്യമാണ്. മെസിയില്ലാതെയും മികച്ച പ്രകടനം കാഴ്ചവെക്കാന്‍ കഴിയുമെന്ന് അര്‍ജന്റീനയുടെ പുതിയ തലമുറ ഇതിനകം തെളിയിച്ചുകഴിഞ്ഞു. ലിയോ അവശേഷിപ്പിച്ച വിടവ് കൂട്ടായി നികത്താന്‍ ഞങ്ങള്‍ ശ്രമിക്കും,' സ്‌കലോണി പറഞ്ഞു.

മെസിക്കൊപ്പം അര്‍ജന്റീനയുടെ മികച്ച ടീമിനെ കെട്ടിപ്പടുക്കുന്നതില്‍ വിജയിച്ച ലിയോണല്‍ സ്‌കലോണി, വൈസ് ക്യാപ്റ്റന്‍ നിക്കോളാസ് ഒട്ടമെന്‍ഡി എന്നിവര്‍ക്കും ഒക്ടോബര്‍ ആറിലെ മത്സരത്തോടെ ദേശീയ ടീമീനോട് വിടപടറയും.

മിഡ്ഫീല്‍ഡര്‍മാരായ റോഡ്രിഗോ ഡി പോള്‍, ജിയോവാനി ലോ സെല്‍സോ എന്നിവരെയും ബെനിന്‍ മത്സരത്തിനായി മാത്രമാണ് ടീമില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഈ താരങ്ങളും ഇനി അര്‍ജന്റീനയ്ക്കായി കളിച്ചേക്കില്ലെന്നാണ് വിലയിരുത്തല്‍.

Summary

Lionel Messi is set to play his final match for Argentina, bringing the curtain down on a two-decade international career. The Argentine legend will make his final appearance in the Albiceleste jersey at Buenos Aires’ Estadio Monumental in a friendly against Benin. Having won the 2022 FIFA World Cup and virtually every major honour available in football, Messi is preparing to bid farewell to international football in front of around 85,000 fans, alongside members of Argentina’s World Cup-winning squad and emerging stars.

Madism Digital
madismdigital.com