മെക്സികോയിലെ പച്ചൂക്ക എഫ് സി; ഖനിത്തൊഴിലാളികൾ കെട്ടിപ്പൊക്കിയ നോർത്ത് അമേരിക്കൻ ഫുട്ബോൾ ക്ലബിന്റെ കഥ

പച്ചൂക്ക ആരാധകർ ഉയർത്താറുള്ള ടിഫോയിൽ ഖനിത്തൊഴിലാളിയുടെ രൂപം പതിവാണ്
മെക്സികോയിലെ പച്ചൂക്ക എഫ് സി; ഖനിത്തൊഴിലാളികൾ കെട്ടിപ്പൊക്കിയ നോർത്ത് അമേരിക്കൻ ഫുട്ബോൾ ക്ലബിന്റെ കഥ
Published on

യൂറോപിലെ പല ക്ലബുകൾക്കുപിന്നിലും തൊഴിലാളികളുടെ വിയർപ്പിന്റെ കഥയുണ്ട് പറയാൻ. പ്രീമിയർ ലീ​ഗ് ക്ലബായ ആഴ്സണൽ 1886ൽ ലണ്ടനിലെ വൂൾവിച്ചിലെ റോയൽ ആഴ്സനൽ ആയുധ നിർമ്മാണശാലയിലെ തൊഴിലാളികളാണ് സ്ഥാപിച്ചത്. മാഞ്ചസ്റ്റർ യുണൈറ്റഡ് റെയിൽവേ തൊഴിലാളികളും ബുണ്ടസ്ലീ​ഗ് ക്ലബായ ബയർ ലെവർകൂണൺ ബയർ കമ്പനിയിലെ തൊഴിലാളികളുമാണ് രൂപീകരിച്ചത്. പ്രീമിയർ ലീഗിലെ മറ്റൊരു ക്ലബായ വെസ്റ്റ് ഹാമിനും കപ്പൽ നിർമാണ തൊഴിലാളികളുടെ കഥ പറയാനുണ്ട്.

2026 ലോകകപ്പിലെ സഹആഥിതേയരായ നോർത്ത് അമേരിക്കൻ മെക്സിക്കോയിലെ, പച്ചൂക്ക ക്ലബിനുമുണ്ട് അത്തരമൊരു തൊഴിലാളി ചരിത്രം. മെക്സിക്കോയുടെ ഒന്നാം ഡിവിഷൻ ലീഗായ ലി​ഗ എംഎക്സിൽ കളിക്കുന്ന ടീമാണ് എഫ് സി പച്ചൂക്ക. പച്ചൂക്ക ആരാധകർ ഉയർത്താറുള്ള ടിഫോയിൽ ഖനിത്തൊഴിലാളിയുടെ രൂപം പതിവാണ്. ഒരു കൈയിൽ പിക്കാക്സും മറു കൈയിൽ കോർണിഷ് പാസ്റ്റിയും. ഇരുവശത്തും കറുത്ത പശ്ചാത്തലത്തിൽ വെള്ള കുരിശുള്ള പതാകകൾ പാറുന്ന ബാനറുകളാണ് ആരാധകർ ഉയർത്താറുള്ളത്. ഇതിനു പിന്നിലെ ചരിത്രത്തിലേക്കാണ് നാം പോകുന്നത്.

മെക്സിക്കോയിലെ ഏറ്റവും പഴക്കമേറിയ ക്ലബ്ബായി അംഗീകരിക്കപ്പെടുന്ന പച്ചൂക്കയുടെ വേരുകൾ തുടങ്ങുന്നത് ഖനികളിൽനിന്നാണ്. സ്പെയിനിൽ നിന്ന് സ്വാതന്ത്ര്യം നേടിയ ശേഷം ഒരു ദശാബ്ദക്കാലം നീണ്ട യുദ്ധത്തിന്റെ ആഘാതത്തിൽ മെക്സിക്കോയുടെ ഖനനമേഖല തകർന്ന അവസ്ഥയിലായിരുന്നു. രാജ്യത്തിന്റെ സാമ്പത്തിക നട്ടെല്ലായിരുന്ന ഖനികൾ പലതും വെള്ളം കയറി പ്രവർത്തനരഹിതമായി. ഈ സാഹചര്യത്തിലാണ് ഇം​ഗ്ലണ്ടിലെ കോർണ്വാളിലെ വിജയകരമായ ഖനന വ്യവസായി ജോൺ ടെയ്‌ലറുടെ ശ്രദ്ധ മെക്സിക്കോയിലേക്ക് തിരിഞ്ഞത്. കോർണ്വാളിലെ ഗ്വെന്നാപ്പ് ഗ്രാമത്തിലെ നഷ്ടത്തിലായിരുന്ന ഖനികളെ ലാഭകരമാക്കി മാറ്റിയ അനുഭവസമ്പത്തുമായി അദ്ദേഹം 1824ൽ മെക്സിക്കൻ ന​ഗരമായ ഹിഡാൽഗോയിലെ റിയാൽ ഡെൽ മോണ്ടെ ഖനികളിലേക്ക് എത്തി.

മെക്സികോയിലെ പച്ചൂക്ക എഫ് സി; ഖനിത്തൊഴിലാളികൾ കെട്ടിപ്പൊക്കിയ നോർത്ത് അമേരിക്കൻ ഫുട്ബോൾ ക്ലബിന്റെ കഥ
2002 ലോകകപ്പ് അടക്കിഭരിച്ച RRR. 'ഡെർ ടൈറ്റൻ' ഒലിവർ​കാനെ കരയിപ്പിച്ച ബ്രസീൽ Trio

ടെയ്‌ലറുടെ നിക്ഷേപങ്ങളെ തുടർന്ന് നൂറുകണക്കിന് ഇംഗ്ലണ്ടിന്റെ തെക്കുപടിഞ്ഞാറൻ അറ്റത്തുള്ള കോൺവാളിൽനിന്ന് ഖനിത്തൊഴിലാളികൾ ഹിഡാൽഗോയിലേക്ക് കുടിയേറി. ഹിഡാൽഗോയിൽ കോർണിഷുകാർ കളിച്ച കായിക ഇനം ക്രിക്കറ്റായിരുന്നു. 1850-കളുടെ അവസാനത്തിൽ കോർണിഷ് ഖനന വ്യവസായിയായ ഫ്രാങ്ക് റൂൾ ഖനിതൊഴിലാളികളെവെച്ച് പച്ചൂക്കയിൽ ഒരു ക്രിക്കറ്റ് ടീം രൂപീകരിച്ചു. പിന്നീട് ഇംഗ്ലണ്ടിൽ ഫുട്ബോൾ നിയമങ്ങൾ കൂടുതൽ ജനപ്രിയമായതോടെ, ഇതേ ക്രിക്കറ്റ് കളിക്കാർ തന്നെ ഫുട്ബോളിലേക്ക് മാറുകയായിരുന്നു. 1892-ൽ ഇവർ ഔദ്യോഗികമായി ഒന്നിച്ചാണ് പച്ചൂക്ക ഫുട്ബോൾ ക്ലബ്ബ് സ്ഥാപിക്കുന്നത്

മെക്സിക്കൻ മണ്ണിലെ ആദ്യത്തെ ഫുട്ബോൾ മത്സരം നടന്നത് മൈതാത്തായിരുന്നില്ല. റിയൽ ഡെൽ മോണ്ടെയിലെ 'മിന ഡെൽ ഡൊളോറസ്' എന്ന പേരിൽ വിളിക്കുന്ന ഖനിയിൽ വെച്ചായിരുന്നു. ഖനിയിലെ കഠിനമായ ജോലിക്കിടയിൽ ലഭിക്കുന്ന ഇടവേളകളിലാണ് തൊഴിലാളികൾ പന്തുരുട്ടിയിരുന്നത്. മെക്സിക്കോയിൽ ആദ്യമായി ഒരു ഫുട്ബോൾ സംസ്കാരം കെട്ടിപ്പടുത്തത് പച്ചൂക്കയായതിനാൽ, ഈ നഗരത്തെ "കൂന ഡെൽ ഫുട്ബോൾ" അഥവാ മെക്സിക്കൻ ഫുട്ബോളിന്റെ തൊട്ടിൽ എന്നാണ് വിശേഷിപ്പിക്കുന്നത്.

മെക്സികോയിലെ പച്ചൂക്ക എഫ് സി; ഖനിത്തൊഴിലാളികൾ കെട്ടിപ്പൊക്കിയ നോർത്ത് അമേരിക്കൻ ഫുട്ബോൾ ക്ലബിന്റെ കഥ
ഹാലൻഡും റോഡ്രിയും റയലിൽ? പെരസിന്റെ ഫി​ഗോ വാ​ഗ്ദാനത്തെ കോപ്പിയടിക്കുന്ന എൻറികെ റിക്വെൽമെ

കോൺവിഷ് ഖനിത്തൊഴിലാളികൾ മെക്സിക്കോയ്ക്ക് ഫുട്ബോൾ മാത്രമല്ല സമ്മാനിച്ചത്. അവർ തങ്ങളുടെ നാട്ടിലെ പ്രധാന ഭക്ഷണമായ കോൺവിഷ് പാസ്റ്റി എന്നറിയപ്പെടുന്ന ഒരു തരം മാംസവുംകിഴങ്ങ് നിറച്ച ബിസ്ക്കറ്റ് രൂപത്തിലുള്ള ഭക്ഷണവും അവിടെ പരിചയപ്പെടുത്തി. പാസ്തേ എന്ന പേരിൽ മെക്സിക്കോയിലെ ഏറ്റവും ജനപ്രിയമായ വിഭവമായി പിന്നീടത് മാറി. ഈ ബന്ധം കാരണം പച്ചൂക്കയെയും റിയൽ ഡെൽ മോണ്ടെയെയും ബ്രിട്ടീഷ് എംബസി ലിറ്റിൽ കോൺവാൾ എന്ന് വിശേഷിപ്പിച്ചിട്ടുണ്ട്.

English Summary: Many famous football clubs were founded by workers, and Mexico's CF Pachuca is another remarkable example. The club traces its origins to Cornish miners who migrated to Hidalgo in the 19th century and introduced football to Mexico. Pachuca is widely regarded as the cradle of Mexican football, with some of the earliest matches played near the mines of Real del Monte. The miners also brought the famous Cornish pasty, which evolved into the popular Mexican dish known as paste.

Madism Digital
madismdigital.com