

സെമി ഫൈനലിൽ ഇംഗ്ലണ്ടിനെതിരെ ഇറക്കിയ സ്റ്റാർട്ടിങ് ഇലവനിൽ മാറ്റം വരുത്തിയാകും അർജന്റീന ഫൈനലിൽ സ്‌പെയിനെതിരെ ഇറങ്ങുക. റോഡ്രിഗോ ഡി പോൾ സ്റ്റാർട്ടിങ് ഇലവനിൽ ഉണ്ടാകും. 33 കാരനായ നിക്കോളാസ് ടാഗ്ലിയഫിക്കോയ്ക്കായിരിക്കും സ്‌പെയിൻ 'വണ്ടർ കിഡ്' ലാമിൻ യമാലിനെ പൂട്ടാനുള്ള ഉത്തരവാദിത്തം.
അർജന്റീന നായകൻ ലയണൽ മെസിയെ മാർക്ക് ചെയ്യാൻ അയ്‌മെറിക് ലപ്പോർട്ടെ ഉണ്ടായിരിക്കും. എൻസോ ഫെർണാണ്ടസിനെ പ്രതിരോധിക്കേണ്ടത് റോഡ്രിയുടെ ഉത്തരവാദിത്തമാണ്.
4-2-3-1 എന്ന ലൈനപ്പ് ആയിരിക്കും അർജന്റീനയുടേതെന്ന് റിപ്പോർട്ടുകളുണ്ട്. നഹുവേൽ മൊളിന, ക്രിസ്റ്റ്യൻ റൊമേരോ, ലിസാൻഡ്രോ മാർട്ടിനെസ്, നിക്കോളാസ് ടാഗ്ലിയഫിക്കോ എന്നിവർ പ്രതിരോധനിരയിൽ ഇടംപിടിക്കും.
സാധ്യത, സ്റ്റാർട്ടിങ് ഇലവൻ: ഗോൾ കീപ്പർ - എമിലിയാനോ മാർട്ടിനെസ്
പ്രതിരോധം - നഹുവേൽ മൊളിന, ക്രിസ്റ്റ്യൻ റൊമേരോ, ലിസാൻഡ്രോ മാർട്ടിനെസ്, നിക്കോളാസ് ടാഗ്ലിയഫിക്കോ
മധ്യനിര - റോഡ്രിഗോ ഡി പോൾ, ലിൻഡ്രോ പരേഡസ്, എൻസോ ഫെർണാണ്ടസ്, അലക്‌സിസ് മാക് അലിസ്റ്റർ
ലയണൽ മെസിയും ഹൂലിയൻ അൽവാരസും മുന്നേറ്റനിരയിൽ.
മുഖാമുഖം
ഇരു ടീമുകളും രാജ്യാന്തര ഫുട്‌ബോളിൽ 14 തവണയാണ് ഏറ്റുമുട്ടിയിരിക്കുന്നത്. ഇതിൽ ആറ് കളി വീതം ഇരു ടീമുകളും ജയിച്ചു. രണ്ട് കളികൾ സമനിലയിലായി.
ഫൈനലിസിമ ലോഡിങ്
നടക്കാതെ പോയ ഫൈനലിസിമയാണ് ലോകകപ്പ് ഫൈനലിൽ കാണാൻ പോകുന്നത്. കോപ്പ അമേരിക്ക ചാംപ്യൻമാരായ അർജന്റീനയും യൂറോ ജേതാക്കളായ സ്‌പെയിനും കഴിഞ്ഞ മാർച്ചിൽ ഫൈനലിസിമ കളിക്കേണ്ടതായിരുന്നു. എന്നാൽ ഈ മത്സരം നടന്നില്ല. അതുകൊണ്ട് ഫൈനലിസിമ കൂടിയാണ് ഇത്തവണ നടക്കാൻ പോകുന്നതെന്ന ആവേശം ഫുട്‌ബോൾ ആരാധകർക്കുണ്ട്.
Argentina are expected to make a key change to their starting XI for the FIFA World Cup final against Spain, with Rodrigo De Paul returning to the lineup. Nicolás Tagliafico is likely to be tasked with marking Spain's teenage star Lamine Yamal, while Aymeric Laporte is expected to keep a close watch on Lionel Messi. The two sides, who have won six matches each in 14 previous meetings, are set for a tactical showdown that many fans see as the long-awaited Finalissima.