ബ്രസീൽ ടീമിൽ അഴിച്ചുപണി നടത്തി ആൻസലോട്ടി; ഹെയ്തിക്കെതിരെ നടപ്പിലാക്കുന്നത് മാസ്റ്റർപ്ലാൻ

ടീമിന്റെ ബാലൻസ് മെച്ചപ്പെടുത്താനുള്ള തന്ത്രപരമായ മാറ്റങ്ങളായിരിക്കും ഉണ്ടാകുകയെന്നാണ് ആൻസലോട്ടി പറഞ്ഞത്
ബ്രസീൽ ടീമിൽ അഴിച്ചുപണി നടത്തി ആൻസലോട്ടി; ഹെയ്തിക്കെതിരെ നടപ്പിലാക്കുന്നത് മാസ്റ്റർപ്ലാൻ
Published on

മൊറോക്കോക്കെതിരായ ഉദ്ഘാടന മത്സരത്തിൽ പ്ലാനുകൾ താളംതെറ്റിയ ആൻസലോട്ടി നാളെ ഹെയ്തിക്കെതിരെ കരുതലോടെയായിരിക്കും താരങ്ങളെ രം​ഗത്തിറക്കുക. നാളെ ജയിക്കാനായാൽ നാല് ​പോയിന്റോടെ നോക്ക് ഔട്ടിലേക്ക് കടക്കാനുള്ള സാധ്യതയുള്ളതുകൊണ്ടുതന്നെ ആദ്യ മത്സരത്തിലെ പിഴവുകൾ ആവർത്തിക്കില്ല. ചില മാറ്റങ്ങൾ ഉണ്ടാകുമെന്ന് ആൻസലോട്ട് ഇന്നാ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

ഹെയ്തിക്കെതിരായ മത്സരത്തിൽ ഇലവനിൽ നാല് മുതൽ അഞ്ചുവരെ മാറ്റങ്ങൾ വരുത്തുമെന്നാണ് അൻസലോട്ടി സൂചന നൽകിയത്. ടീമിന്റെ ബാലൻസ് മെച്ചപ്പെടുത്താനുള്ള തന്ത്രപരമായ മാറ്റങ്ങളായിരിക്കും ഉണ്ടാകുകയെന്നാണ് അദ്ദേഹം പറഞ്ഞത്. ആദ്യ മത്സരത്തിൽ അവസരം ലഭിക്കാതിരുന്ന ചില താരങ്ങൾ ഇലവനിലേക്ക് എത്താൻ സാധ്യതയുണ്ട്. ഇഗോർ തിയാഗോയ്ക്ക് പകരം മാറ്റിയോസ് കുൻഹ ടീമിൽ ആദ്യ ഇലവനിൽ സ്ഥാനം പിടിക്കും. കാസെമിറോയെ മാറ്റി നിർത്താനാണ് സാധ്യത. പകരം ഫാ‍ബിഞ്ഞൊതന്നെ ആയിരിക്കും. ആൻഡ്രിയാസ് പെരെയ്റക്കും അവസരം ലഭിച്ചേക്കും. പ്രതിരോധത്തിലും രണ്ടു മാറ്റങ്ങൾ കണ്ടേക്കാം.

മൊറോക്കോയ്‌ക്കെതിരായ മത്സരത്തിൽ സെകന്റ് ഹാഫിലാണ് ബ്രസീൽ പ്രതീക്ഷിച്ച് കളി അൽപമെങ്കിലും പുറത്തെടുത്ത്. എന്നാൽ മൊറോക്കൻ മുന്നേറ്റത്തെ ചെറുക്കുന്നതിൽ ടീമിന് തനത് ശൈലി കാണിക്കാൻ കഴിഞ്ഞിരുന്നില്ല. മിഡ്ഫീൽഡ് ഒന്നടങ്കം നിരാശപ്പെടുത്തുന്നതായിരുന്നു. വിനീഷ്യസ് വിങ്ങുകളിലൂടെ ഭീഷണി ഉയർത്തിയെങ്കിലും അവസാന മൂന്നിലുണ്ടായ ഏകോപനക്കുറവ് ബ്രസീലിനെ ബാധിച്ചു

ബ്രസീൽ ടീമിൽ അഴിച്ചുപണി നടത്തി ആൻസലോട്ടി; ഹെയ്തിക്കെതിരെ നടപ്പിലാക്കുന്നത് മാസ്റ്റർപ്ലാൻ
ആരാധകനെന്നാൽ ഇതാണ്; തുർക്കിയുടെ മത്സരം എവടെയുണ്ടോ, 'ഉദി നെക്കോ' അവിടെയുണ്ട്

അതേസമയം നെയ്മർ ഇപ്പോഴും പൂർണ ഫിറ്റ്നസ് വീണ്ടെടുത്തിട്ടില്ലെന്നും ഹെയ്തിക്കെതിരെ കളിക്കില്ലെന്നും ടീം മാനേജ്മെന്റ് വ്യക്തമാക്കിയിട്ടുണ്ട്. സഹതാരങ്ങൾക്കൊപ്പം പൂർണസമയം പരിശീലനം നടത്താൻ പോലും അദ്ദേഹത്തിന് സാധിച്ചിട്ടില്ല. അതിനാൽ റിസ്ക് എടുക്കാതെ താരത്തിന്റെ തിരിച്ചുവരവ് വൈകിപ്പിക്കാനാണ് തീരുമാനം.

"എൻഡ്രിക്കിന്റെ കാര്യത്തിൽ നമ്മൾ ക്ഷമയോടെയിരിക്കണം. അവൻ അസാധാരണ പ്രതിഭയുള്ള കളിക്കാരനാണ്. ബ്രസീലിന് അവന്റെ കളി ഏറെക്കാലം ആസ്വദിക്കാൻ കഴിയും. എന്നാൽ അവനെ ശരിയായ സമയത്ത് മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ" എന്ന് ആൻസലോട്ടി എൻ‍ഡ്രിക്കിന് അവസരം നൽകാത്തതിനെ കുറിച്ചുള്ള ചോദ്യത്തിനോട് കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു

Brazil coach Carlo Ancelotti is expected to make four or five changes for the crucial World Cup clash against Haiti after the disappointing 1-1 draw with Morocco. Matheus Cunha could replace Igor Thiago, while Fabinho and Andreas Pereira may also start. Ancelotti admitted midfield balance and defensive issues hurt Brazil in the opener. Neymar remains unavailable as he continues injury recovery. The coach also urged patience with young star Endrick, saying Brazil must use the talented forward at the right time rather than rush his development.

Madism Digital
madismdigital.com