ഫിഫ ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും കൂടുതൽ ഗോളുകൾ നേടുന്ന ടീമെന്ന റെക്കോർഡ് തിരിച്ചുപിടിച്ച് ബ്രസീൽ. ഏതാനും ദിവസങ്ങൾക്കു മുൻപ് ജർമനി സ്വന്തം പേരിലാക്കിയ റെക്കോർഡ് ആണ് ഹെയ്തിക്കെതിരായ മത്സരത്തിലെ 3-0 ജയത്തോടെ ബ്രസീൽ തിരിച്ചുപിടിച്ചത്.
ലോകകപ്പ് ചരിത്രത്തിൽ ബ്രസീലിന്റെ ആകെ ഗോളുകളുടെ എണ്ണം 241 ആയി. ഹെയ്തിക്കെതിരായ മത്സരത്തിനു മുൻപ് ഇത് 238 ആയിരുന്നു. കുറസവോയ്‌ക്കെതിരായ മത്സരത്തിൽ 7-1 ന്റെ ജയം നേടിയപ്പോൾ ആണ് ജർമനി ബ്രസീലിനെ മറികടന്ന് ഈ നേട്ടം സ്വന്തമാക്കിയത്. 239 ഗോളിനാണ് ജർമനി ലോകകപ്പിൽ ആകെ നേടിയിരിക്കുന്നത്.
മത്സരങ്ങളുടെ എണ്ണം നോക്കിയാൽ ബ്രസീലിനേക്കാൾ കുറവാണ് ജർമനി കളിച്ചിരിക്കുന്നത്. ലോകകപ്പിൽ ബ്രസീൽ ഇതുവരെ 116 മത്സരങ്ങൾ കളിച്ചു. എന്നാൽ ജർമനി 103 മത്സരങ്ങൾ മാത്രം. ഇരു ടീമുകളും തമ്മിൽ 13 മത്സരങ്ങളുടെ വ്യത്യാസം.
1930 മുതൽ എല്ലാ ലോകകപ്പുകളും ബ്രസീൽ കളിച്ചിട്ടുണ്ട്. ജർമനിയാകട്ടെ 20 തവണയാണ് ലോകകപ്പ് കളിച്ചത്. 20 ലോകകപ്പുകളിൽ 13 എണ്ണത്തിലും ജർമനി സെമി ഫൈനലിൽ എത്തിയെന്ന പ്രത്യേകതയുമുണ്ട്.
ലോകകപ്പ് ഗോളുകളുടെ എണ്ണത്തിൽ സമീപകാലത്തൊന്നും മറ്റൊരു ടീമിനും ബ്രസീലിനെയും ജർമനിയെയും മറികടക്കുക സാധ്യമല്ല. കാരണം അർജന്റീന, ഫ്രാൻസ്, ഇറ്റലി എന്നീ മൂന്ന് ടീമുകളാണ് പട്ടികയിൽ യഥാക്രമം മൂന്ന് മുതൽ അഞ്ച് സ്ഥാനങ്ങളിൽ. ഇവർക്കെല്ലാം ലോകകപ്പ് ഗോളുകൾ 150 ൽ താഴെ മാത്രമാണ്.
Brazil has reclaimed the record for the most goals scored by a team in FIFA World Cup history. With a 3-0 victory against Haiti, Brazil's total World Cup goal tally reached 241, surpassing Germany's 239 goals. Germany had briefly held the top spot after their recent 7-1 win against Curacao, but Brazil quickly took the record back.World Cup history