കാനറികളെ തടയാന്‍ വേഗരാജാക്കന്മാക്ക് കഴിയുമോ? ബ്രസീലിന്റെ 'ജപ്പാന്‍ പരീക്ഷ' കടുക്കും

ലോകകപ്പ് നോക്ക്ഔട്ടിൽ ബ്രസീലിനെ നേരിടാൻ ഇറങ്ങുമ്പോൾ ജപ്പാന്റെ മനസ്സിൽ 20 വർഷം പഴക്കമുള്ള ഒരു പ്രതികാരവും ഉണ്ട്
കാനറികളെ തടയാന്‍ വേഗരാജാക്കന്മാക്ക് കഴിയുമോ?  ബ്രസീലിന്റെ 'ജപ്പാന്‍ പരീക്ഷ' കടുക്കും
Published on

ഫിഫ ലോകകപ്പിന്റെ റൗണ്ട് 32 വിൽ കാനറികൾക്കു എതിരാളികൾ വേഗരാജാക്കൻമാരായ ജപ്പാൻ ആണ്. ഗ്രൂപ്പ് എഫിൽ നിന്ന് രണ്ടാം സ്ഥാനക്കാരായാണ് ജപ്പാന്റെ വരവ്. മൂന്ന് കളികളിൽ ഒരു ജയവും രണ്ട് സമനിലയുമായി അഞ്ച് പോയിന്റുണ്ട് ജപ്പാന്റെ അക്കൗണ്ടിൽ.

റൗണ്ട് 32 വിലെ ഏറ്റവും ആവേശം നിറഞ്ഞ പോരായിരിക്കും ബ്രസീലും ജപ്പാനും തമ്മിലുള്ളത്. ജപ്പാന്റെ കരുത്ത് വേഗതയിൽ ആണെങ്കിൽ ബ്രസീലിന്റേത് തന്ത്രങ്ങളിലും ലോകോത്തര കളിക്കാരിലുമാണ്.

ബ്രസീൽ ടീമിലെ അറ്റാക്കിങ് മിഡ് ഫീൽഡർ ആയിരുന്ന സീക്കോയിലൂടെയാണ് ജപ്പാൻ ഫുട്‌ബോളിന്റെ വളർച്ചയെന്നത് ഈ മത്സരത്തെ ഏറെ കൗതുകമുള്ളതാക്കുന്നു. രാജ്യാന്തര ഫുട്‌ബോൾ കരിയർ അവസാനിപ്പിച്ച ശേഷം കോച്ചിങ്ങിലേക്കു തിരിഞ്ഞ സീക്കോ ജപ്പാൻ ഫുട്‌ബോളിനെ മുന്നോട്ടുനയിച്ചു. 1998 ലാണ് ജപ്പാൻ ആദ്യമായി ലോകകപ്പിൽ കളിക്കുന്നത്.

ലോകകപ്പ് നോക്ക്ഔട്ടിൽ ബ്രസീലിനെ നേരിടാൻ ഇറങ്ങുമ്പോൾ ജപ്പാന്റെ മനസ്സിൽ 20 വർഷം പഴക്കമുള്ള ഒരു പ്രതികാരവും ഉണ്ട്. 2006 ലെ ഫിഫ ലോകകപ്പിലെ ഗ്രൂപ്പ് ഘട്ടത്തിൽ ബ്രസീലിനോടു 4-1 നു നാണംകെട്ടു തോറ്റ ചരിത്രം ജപ്പാനിലെ ഫുട്‌ബോൾ പ്രേമികളുടെ മനസിൽ ഇപ്പോഴും ഉണ്ടാകാം. ഗ്രൂപ്പ് ഘട്ടത്തിലെ ഒരു മത്സരം പോലും ജപ്പാന് അന്ന് ജയിക്കാൻ സാധിച്ചിട്ടില്ല. രണ്ട് തോൽവിയും ഒരു ജയവുമായി ഗ്രൂപ്പിൽ അവസാന സ്ഥാനക്കാരായാണ് പുറത്താകൽ.

കാനറികളെ തടയാന്‍ വേഗരാജാക്കന്മാക്ക് കഴിയുമോ?  ബ്രസീലിന്റെ 'ജപ്പാന്‍ പരീക്ഷ' കടുക്കും
സ്വീഡന്റെ രക്ഷകനായി എലാങ്ക, ജപ്പാനൊപ്പം റൗണ്ട് ഓഫ് 32 ടിക്കറ്റ്; നോക്കൗട്ടില്‍ ജപ്പാന്റെ എതിരാളികള്‍ ബ്രസീല്‍

2006 ലെ ജപ്പാൻ അല്ല ഇപ്പോൾ ! ആരെയും അട്ടിമറിക്കാനുള്ള കരുത്ത് ഇന്ന് നീലപ്പടയ്ക്കുണ്ട്. ഇത്തവണ കരുത്തരായ നെതർലൻഡ്‌സിനെ 2-2 നു സമനിലയിൽ തളയ്ക്കാൻ കഴിഞ്ഞതിന്റെ ആത്മവിശ്വാസത്തിലാണ് ജപ്പാൻ ബ്രസീലിനെ നേരിടാൻ എത്തുന്നത്. ടുണീഷ്യയ്‌ക്കെതിരായ മത്സരത്തിൽ എതിരില്ലാത്ത നാല് ഗോളുകളുടെ ജയം. സ്വീഡനെതിരെ 1-1 സമനിലയും പിടിച്ചു.

5-4-1 എന്ന ലൈനപ്പാകും ജപ്പാൻ ബ്രസീലിനെതിരെയും പയറ്റുക. കൗണ്ടർ അറ്റാക്കുകളും ഹൈ പ്രസിങ് ഗെയിം ജപ്പാന്റെ പ്രധാന ആയുധങ്ങളാണ്. ഓട്ടത്തിലെ വേഗത യൂറോപ്പിലെ കരുത്തരായ ഫുട്‌ബോൾ ടീമുകൾക്കു പോലും ഭീഷണിയാകാറുണ്ട്.

2022 ലെ ലോകകപ്പിൽ കരുത്തരെ അട്ടിമറിച്ച ചരിത്രവും ജപ്പാനു അവകാശപ്പെടാനുണ്ട്. ഗ്രൂപ്പ് ഘട്ടത്തിൽ ജർമനിയെയും സ്‌പെയിനെയും തകർത്താണ് കഴിഞ്ഞ ലോകകപ്പിൽ ജപ്പാൻ നോക്ക്ഔട്ടിൽ എത്തിയത്. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് മുൻ ലോക ചാംപ്യൻമാരെ ജപ്പാൻ വീഴ്ത്തിയത്. റൗണ്ട് 16 ൽ ക്രൊയേഷ്യയ്ക്കും വെല്ലുവിളി ഉയർത്തി. പെനാൽറ്റി ഷൂട്ടൗട്ടിലാണ് അന്ന് ക്രൊയേഷ്യയോടു ജപ്പാൻ തോൽവി വഴങ്ങിയത്.

Summary

Brazil will face Japan in the FIFA World Cup Round of 32 in what is expected to be one of the most exciting knockout clashes of the tournament. Japan qualified as the runners-up from Group F, collecting five points from three matches with one win and two draws. Known for their pace, discipline, and relentless pressing, the Japanese side will test Brazil's title credentials. Brazil, meanwhile, will rely on their tactical flexibility, individual brilliance, and wealth of world-class talent. The encounter promises a fascinating battle between Japan's speed and Brazil's experience as both teams vie for a place in the Round of 16.

Madism Digital
madismdigital.com