ചരിത്രത്തിൽ ആദ്യമായി ലോകകപ്പ് പ്രീ ക്വാർട്ടറിൽ പ്രവേശിച്ച് കാനഡ; അടുത്തത് ശക്തരായ നെതർലാൻ‍ഡ്സോ മൊറൊക്കോയോ

കാലിഫോർണിയയിൽ ഇന്ന് പുലർച്ചെ നടന്നത് ലോകകപ്പ് ചരിത്രത്തിൽ ആദ്യമായി പ്രീക്വാർട്ടറിലേക്ക് പ്രവേശിക്കുകയെന്ന ദക്ഷിണാഫ്രിക്കയുടേയും കാനഡയുടേയും സ്വപ്ന പോരാട്ടമായിരുന്നു
ചരിത്രത്തിൽ ആദ്യമായി ലോകകപ്പ് പ്രീ ക്വാർട്ടറിൽ പ്രവേശിച്ച് കാനഡ; അടുത്തത് ശക്തരായ നെതർലാൻ‍ഡ്സോ മൊറൊക്കോയോ
Published on

കാലിഫോർണിയയിൽ ഇന്ന് പുലർച്ചെ നടന്നത് രണ്ട് രാജ്യങ്ങളുടെ ചരിത്രത്തിലേക്ക് കയറിപ്പറ്റാനുള്ള പോരാട്ടംകൂടിയായിരുന്നു. ലോകകപ്പ് ചരിത്രത്തിൽ ആദ്യമായി പ്രീക്വാർട്ടറിലേക്ക് പ്രവേശിക്കുകയെന്ന ദക്ഷിണാഫ്രിക്കയുടേയും കാനഡയുടേയും സ്വപ്നമായിരുന്നു അത്. പക്ഷെ നറുക്ക് വീണത് കാനഡക്കായിരുന്നു. സൗത്താഫ്രിക്കയെ ഒരു ​ഗോളിന് പരാജയപ്പെടുത്തി 2026 ഫിഫ ലോകകപ്പിൽ സഹ ആതിഥേയരായ കാനഡ റൗണ്ട് ഓഫ് പതിനാറിലേക്ക് ആദ്യമായി കാലെടുത്തുവച്ചു.

ഇൻജുറി ടൈമിന്റെ രണ്ടാം മിനിറ്റിൽ സ്റ്റീഫൻ യൂസ്റ്റാക്യോ നേടിയ അത്യുഗ്രൻ ഗോളാണ് മത്സരത്തിന്റെ വിധി നിർണയിച്ചത്. ലോസ് ആഞ്ചലസിൽ നടന്ന മത്സരത്തിൽ ഇരുടീമുകളും ജാഗ്രതയോടെയാണ് തുടങ്ങിയത്. വ്യക്തമായ ഗോൾ അവസരങ്ങൾ വിരളമായതിനാൽ മത്സരം അധികസമയത്തേക്ക് നീളുമെന്ന പ്രതീതിയിലായിരുന്നു ആരാധകർ. എന്നാൽ അവസാന നിമിഷത്തിൽ പന്ത് ബോക്‌സിന് പുറത്തുനിന്ന് സ്വീകരിച്ച യൂസ്റ്റാക്യോ താഴ്ന്ന ഷോട്ടിലൂടെ ദക്ഷിണാഫ്രിക്കൻ ഗോൾകീപ്പറെ മറികടന്ന് വലകുലുക്കി. ടൂർണമെന്റിലെ ഏറ്റവും നിർണായക ഗോളുകളിൽ ഒന്നായി ഈ ഗോൾ മാറി.

2026 ലോകകപ്പിനുമുമ്പ് കളിച്ച ആറു മത്സരങ്ങളിലും പരാജയപ്പെട്ടിരുന്ന കാനഡയ്ക്ക് ഈ ടൂർണമെന്റ് സ്വപ്നതുല്യമാണ്. ഗ്രൂപ്പ് ഘട്ടത്തിൽ ഖത്തറിനെ 6-0ന് തകർത്താണ് ലോകകപ്പ് ചരിത്രത്തിലെ ആദ്യ ജയം സ്വന്തമാക്കിയത്. ഇപ്പോൾ ദക്ഷിണാഫ്രിക്കയെ തോൽപ്പിച്ച് ലോകകപ്പിൽ ആദ്യമായി നോക്കൗട്ട് റൗണ്ട് വിജയിക്കുകയും പ്രീക്വാർട്ടറിലെത്തുന്ന ആദ്യ ടീമാകുകയും ചെയ്തു.

മത്സരത്തിൽ കൂടുതൽ ആക്രമണ ഫുട്ബോൾ കളിച്ചത് കാനഡയായിരുന്നു. ഏഴ് ഷോട്ടുകളാണ് ദക്ഷിണാഫ്രിക്കക്കെതിരെ തൊടുത്തത്. ആദ്യ പകുതിയിൽ മോയിസ് ബോംബിറ്റോയുടെ ഹെഡർ ഓബ്രി മൊഡിബ ഗോൾലൈൻ മുതൽ രക്ഷപ്പെടുത്തി. പിന്നാലെ റിച്ചി ലാറിയയെ ഖുലിസോ മുടൗ വീഴ്ത്തിയ സംഭവത്തിൽ പെനാൽറ്റി ലഭിക്കാത്തതിൽ പരിശീലകൻ ജെസി മാർഷ് രൂക്ഷമായി പ്രതിഷേധിക്കുകയും ചെയ്തു. ഹാഫ് ടൈമിൽ റഫറിമാരുമായി സംസാരിക്കാൻ ശ്രമിച്ച അദ്ദേഹത്തെ ബോംബിറ്റോയാണ് പിന്തിരിപ്പിച്ചത്.

രണ്ടാം പകുതിയിൽ ബയേൺ മ്യൂണിക്കിന്റെ സൂപ്പർതാരം അൽഫോൻസോ ഡേവീസിന്റെ തിരിച്ചുവരവ് കാനഡയ്ക്ക് വലിയ ആത്മവിശ്വാസമായി. ഹാംസ്ട്രിംഗ് പരിക്ക് കാരണം ഗ്രൂപ്പ് മത്സരങ്ങൾ നഷ്ടമായ ഡേവീസ് ഇറങ്ങിയതോടെ കാനഡയുടെ ആക്രമണങ്ങൾക്ക് കൂടുതൽ മൂർച്ച ലഭിച്ചു. ജോനാഥൻ ഡേവിഡും പ്രോമിസ് ഡേവിഡും മികച്ച അവസരങ്ങൾ സൃഷ്ടിച്ചെങ്കിലും ഗോൾ മാത്രം അകന്നു നിന്നു. ഒടുവിൽ യൂസ്റ്റാക്വിയോയുടെ മിന്നും ഫിനിഷ് കാനഡയ്ക്ക് ചരിത്രവിജയം സമ്മാനിച്ചു. ഗ്രൂപ്പ് ബിയിലെ മൂന്ന് മത്സരങ്ങളും സ്വന്തം നാട്ടിൽ കളിച്ചിരുന്ന കാനഡ, അവസാന മത്സരത്തിൽ സ്വിറ്റ്സർലൻഡിനോട് 2-1ന് തോറ്റതോടെയാണ് ഗ്രൂപ്പിൽ രണ്ടാം സ്ഥാനക്കാരായി അമേരിക്കയിലേക്ക് യാത്രതിരിക്കേണ്ടി വന്നത്. എന്നിരുന്നാലും ഹോം അഡ്വാന്റേജ് നഷ്ടമായ ശേഷവും മികച്ച പ്രകടനത്തിലൂടെ അവർ ലോകകപ്പിലെ ഏറ്റവും വലിയ നേട്ടങ്ങളിലൊന്ന് സ്വന്തമാക്കി.

മത്സരശേഷം വികാരാധീനനായ പരിശീലകൻ ജെസി മാർഷ് താരങ്ങളെ അഭിനന്ദിച്ച് നടത്തിയ പ്രസംഗം സമൂഹമാധ്യമങ്ങളിൽ ഇതിനോടകം വൈറലായി. രണ്ട് വർഷമായി നമ്മൾ ഒരുമിച്ച് നടത്തിയ യാത്ര ഓർക്കൂ. നമ്മുടെ പദ്ധതിയിൽ ഉറച്ചുനിന്നു, ആക്രമണാത്മക ഫുട്ബോൾ കളിച്ചു, സ്വഭാവം തെളിയിച്ചു. നിങ്ങൾ കാനഡയുടെ ഹീറോകളാണ്. ഈ രാജ്യത്തെ ഭാവി തലമുറകൾക്ക് നിങ്ങൾ പ്രചോദനമാണ്. ഈ രാജ്യത്ത് ഫുട്ബോളിന് വലിയ ഭാവിയുണ്ട്, അതിന് കാരണം നിങ്ങളാണ്, എന്നാണ് മാർഷ് താരങ്ങളോട് പറഞ്ഞത്.

ചരിത്രത്തിൽ ആദ്യമായി ലോകകപ്പ് പ്രീ ക്വാർട്ടറിൽ പ്രവേശിച്ച് കാനഡ; അടുത്തത് ശക്തരായ നെതർലാൻ‍ഡ്സോ മൊറൊക്കോയോ
പണമൊഴുക്കി പ്രോ ലീ​ഗ് ​ഗ്രാഫ് മുകളിലേക്ക്, ദേശീയ ടീം താഴേക്കും; ​ഗ്രൂപ്പ് ഘട്ടംപോലും മറികടക്കാതെ സൗദിക്ക് എന്താണ് സംഭവിക്കുന്നത്?

പ്രീക്വാർട്ടറിൽ കാനഡയ്ക്ക് നെതർലൻഡ്സിനെയോ മൊറോക്കോയെയോ നേരിടേണ്ടിവരും. നിലവിലെ ഫിഫ റാങ്കിങ്ങിൽ മൊറോക്കോ ഏഴാമതും നെതർലൻഡ്സ് എട്ടാമതുമാണ്. അതിനാൽ അടുത്ത മത്സരം കാനഡയ്ക്ക് കടുത്ത വെല്ലുവിളിയാകും. എന്നിരുന്നാലും ഡേവീസിന്റെ തിരിച്ചുവരവും യൂസ്റ്റാക്യോയുടെ മികവും ആത്മവിശ്വാസം പകരുന്നതാണ്. ആദ്യമായി ലോകകപ്പ് പ്രീക്വാർട്ടറിലെത്തിയ കാനഡയുടെ ചരിത്രയാത്ര ഇനി എത്ര ദൂരം മുന്നോട്ട് പോകുമെന്ന ആകാംക്ഷയിലാണ് ഫുട്ബോൾ ലോകം.

Canada made history by reaching the FIFA World Cup Round of 16 for the first time after Stephen Eustaquio's dramatic stoppage-time winner against South Africa. Jesse Marsch's side continued their remarkable campaign with a deserved victory, overcoming years of World Cup disappointment. They will now face either the Netherlands or Morocco, with Alphonso Davies' return providing a major boost for their knockout-stage ambitions.

Madism Digital
madismdigital.com