ആറ് ലോകകപ്പുകള്‍, ആറിലും ഗോള്‍ നേടിയ റൊണാള്‍ഡോ; കണക്കില്‍ മെസിക്കും മുകളില്‍

ലോകകപ്പിലെ ഒരു മത്സരത്തില്‍ ഒന്നിലേറെ ഗോള്‍ നേടിയ ഏറ്റവും പ്രായംകൂടിയ താരമെന്ന നേട്ടവും റൊണാള്‍ഡോ സ്വന്തമാക്കി
ആറ് ലോകകപ്പുകള്‍, ആറിലും ഗോള്‍ നേടിയ റൊണാള്‍ഡോ; കണക്കില്‍ മെസിക്കും മുകളില്‍
Published on

2006 മുതല്‍ പോര്‍ച്ചുഗലിനായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ലോകകപ്പ് കളിക്കുന്നുണ്ട്. തുടര്‍ച്ചയായി ആറ് ലോകകപ്പുകള്‍, ആറിലും ഗോള്‍ നേടിയ താരം. മറികടന്നത് സാക്ഷാല്‍ ലയണല്‍ മെസിയുടെ അഞ്ച് ലോകകപ്പിലും ഗോള്‍ നേടിയ താരമെന്ന റെക്കോര്‍ഡ്. ഡീഗോ മറഡോണ പരിശീലകനായ 2010 ലെ ലോകകപ്പില്‍ മെസിക്ക് സ്‌കോര്‍ ചെയ്യാന്‍ സാധിച്ചിരുന്നില്ല.

ലോകകപ്പിലെ ഒരു മത്സരത്തില്‍ ഒന്നിലേറെ ഗോള്‍ നേടിയ ഏറ്റവും പ്രായംകൂടിയ താരമെന്ന നേട്ടവും റൊണാള്‍ഡോ സ്വന്തമാക്കി. ഈ ലോകകപ്പിലെ മെസിയുടെ റെക്കോര്‍ഡാണ് മറികടന്നത്. 41 വര്‍ഷവും 138 ദിവസവും പ്രായമുള്ള റൊണാള്‍ഡോ ലോകകപ്പില്‍ ഗോള്‍ നേടുന്ന ഏറ്റവും പ്രായം കൂടിയ രണ്ടാമത്തെ താരവുമായി. 42 വര്‍ഷവും 39 ദിവസവും പ്രായമുള്ളപ്പോള്‍ കാമറൂണിന്റെ റോജര്‍ മില്ല 1994 ലോകകപ്പില്‍ ഗോള്‍ നേടിയതാണ് ഒന്നാം സ്ഥാനത്ത്.

ആറ് ലോകകപ്പുകള്‍, ആറിലും ഗോള്‍ നേടിയ റൊണാള്‍ഡോ; കണക്കില്‍ മെസിക്കും മുകളില്‍
ക്ലോസെ ഇനി പഴങ്കഥ; പുതിയ റെക്കോർഡ് കുറിച്ച് മെസ്സി, തൊട്ടുപിന്നാലെ എംബാപ്പെയും

ആറ് ലോകകപ്പുകളില്‍ നിന്ന് പത്ത് ഗോളുകളാണ് റൊണാള്‍ഡോയുടെ പേരിലുള്ളത്. 2006, 2010, 2014, 2022 ലോകകപ്പുകളില്‍ ഓരോ ഗോള്‍. 2018 ല്‍ സ്പെയിനെതിരെ നേടിയ ഹാട്രിക് ഉള്‍പ്പെടെ നാല് ഗോള്‍. ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ ലയണല്‍ മെസിയുടെ പേരിലാണ്. ആറ് ലോകകപ്പുകള്‍ കളിച്ച മെസി 18 ഗോളുകള്‍ നേടിയിട്ടുണ്ട്. 16 ഗോളുകളുമായി ഫ്രാന്‍സിന്റെ കിലിയെന്‍ എംബാപ്പെ രണ്ടാം സ്ഥാനത്ത്.

ലോകകപ്പ് ഗോള്‍ വേട്ടയില്‍ ആദ്യ പത്തില്‍ റൊണോള്‍ഡോയ്ക്കു സ്ഥാനമില്ല. മൂന്ന് ലോകകപ്പുകളില്‍ നിന്ന് മാത്രമായി 10 ഗോളുകള്‍ നേടിയ അര്‍ജന്റീനയുടെ ഗബ്രിയേല്‍ ബാറ്റിസ്റ്റ്യൂട്ടയ്ക്കു താഴെ 11-ാം സ്ഥാനത്താണ് റൊണാള്‍ഡോ. ഈ ലോകകപ്പില്‍ ഒരു ഗോള്‍ കൂടി നേടിയാല്‍ റൊണാള്‍ഡോയ്ക്കു പത്താം സ്ഥാനത്തെത്താം.

ആറ് ലോകകപ്പുകള്‍, ആറിലും ഗോള്‍ നേടിയ റൊണാള്‍ഡോ; കണക്കില്‍ മെസിക്കും മുകളില്‍
നഷ്ടപ്പെടുത്തിയ പെനാൽറ്റിക്ക് പകരമായി മിശിഹ തിരിച്ചടിച്ച കൊടുങ്കാറ്റ്

2006 മുതല്‍ 2022 വരെയുള്ള അഞ്ച് ലോകകപ്പുകളിലായി എട്ട് നോക്ക്ഔട്ട് മത്സരങ്ങള്‍ പോര്‍ച്ചുഗള്‍ കളിച്ചിട്ടുണ്ട്. ഇതില്‍ ഒന്നില്‍ പോലും റൊണാള്‍ഡോയ്ക്കു ഗോള്‍ നേടാന്‍ സാധിച്ചിട്ടില്ല എന്ന പ്രത്യേകതയുമുണ്ട്. ഗ്രൂപ്പ് സ്റ്റേജുകളില്‍ മാത്രമാണ് റൊണാള്‍ഡോ രാജ്യാന്തര ടീമിനായി സ്‌കോര്‍ ചെയ്തിരിക്കുന്നത്. റൊണാള്‍ഡോ ലോകകപ്പില്‍ നേടിയിരിക്കുന്ന പത്ത് ഗോളുകളില്‍ മൂന്നെണ്ണം പെനാല്‍റ്റിയിലൂടെയാണ്.

Summary

Cristiano Ronaldo has etched his name deeper into FIFA World Cup history by scoring in his sixth consecutive World Cup tournament for Portugal. Having featured in every World Cup since 2006, Ronaldo has now scored in all six editions, surpassing Lionel Messi's previous record of scoring in five different World Cups. Messi failed to score during the 2010 FIFA World Cup when Argentina was managed by Diego Maradona.

Ronaldo also became the oldest player to score more than one goal in a single World Cup match, breaking a record set by Messi earlier in this tournament. At 41 years and 138 days old, Ronaldo is now the second-oldest goalscorer in World Cup history. The record is still held by Roger Milla, who scored for Cameroon at the 1994 World Cup aged 42 years and 39 days.

Madism Digital
madismdigital.com