ലോകകപ്പിൽ റഫറിമാരെ വിമർശിച്ചാൽ നടപടി, സ്വാതന്ത്ര്യ ലംഘനമെന്ന് കായിക ലോകം; ഇം​ഗ്ലണ്ട് പരിശീലകനും കുടുങ്ങും

നിലവിൽ ഈജിപ്ത് പരിശീലകൻ ഹൊസം ഹസൻ, ഈജിപ്ത് താരം മൊസ്തഫ സീക്കോ, സ്വിറ്റ്സർലൻഡ് താരം മാനുവൽ അകാഞ്ചി എന്നിവരും റഫറിമാർക്കെതിരെ സംസാരിച്ചതിന് ഫിഫയുടെ നടപടി നേരിടാൻ സാധ്യതയുള്ളവരാണ്
ലോകകപ്പിൽ റഫറിമാരെ വിമർശിച്ചാൽ നടപടി, സ്വാതന്ത്ര്യ ലംഘനമെന്ന് കായിക ലോകം; ഇം​ഗ്ലണ്ട് പരിശീലകനും കുടുങ്ങും
Published on

റഫറിമാരെ വിമർശിച്ച പരിശീലകർക്കും താരങ്ങൾക്കും ലോകകപ്പിനുശേഷം ഫിഫ അച്ചടക്ക നടപടി സ്വീകരിക്കുമെന്ന റിപ്പോർട്ട് ഫുട്​ബോൾ ലോകം ​ഗൗരവകരമായാണ് കാണുന്നത്. മത്സരങ്ങളെ കുറിച്ചുള്ള പ്ലയേർസിന്റേയും ഒഫീഷ്യലുകളുടേയും അഭിപ്രായ പ്രകടനത്തിനുമേലുള്ള അവകാശ ലംഘനമായാണ് കായിക നിരീക്ഷകർ ഇതിനെ കാണുന്നത്. ടൂർണമെന്റ് അവസാനിച്ചശേഷം കളിയുടെ പ്രതിച്ഛായയ്ക്ക് മങ്ങലേൽപ്പിച്ച താരങ്ങൾക്കും പരിശീലകർക്കുമെതിരെ അച്ചടക്ക നടപടി സ്വീകരിക്കുമെന്നാണ് ഫിഫ പറയുന്നത്. റഫറിമാരുടെ റിപ്പോർട്ടുകളും മറ്റ് തെളിവുകളും പരിശോധിച്ച ശേഷമായിരിക്കും നടപടി.

നിലവിലെ ചാമ്പ്യന്മാരായ അർജന്റീനക്കെതിരെ ലോകകപ്പ് സെമിഫൈനൽ കളിക്കുന്ന ഇംഗ്ലണ്ട് പരിശീലകൻ തോമസ് ടുച്ചേലും നിലവിൽ ഈ ഭീഷണി നേരിടുന്നുണ്ട്. മെക്സിക്കോക്കെതിരായ പ്രീക്വാർട്ടർ മത്സരത്തിൽ പ്രതിരോധതാരം ജാരൽ ക്വാൻസയ്ക്ക് ചുവപ്പ് കാർഡ് നൽകിയ ഓസ്ട്രേലിയൻ റഫറി അലിറേസ ഫഗാനിയുടെ പ്രകടനത്തെ ടുച്ചേൽ രൂക്ഷമായി വിമർശിച്ചിരുന്നു.

ഇത് അംഗീകരിക്കാനാവില്ലെന്നും ഒരു റഫറിക്ക് ഏത് ടീമിനെയും ഏത് നിമിഷവും മത്സരത്തിൽനിന്ന് പുറത്താക്കാൻ കഴിയുന്ന സാഹചര്യമാണിതെന്നുമാണ് ടുച്ചേൽ മത്സരശേഷം പറഞ്ഞത്. തീരുമാനങ്ങൾ സ്ഥിരതയില്ലാത്തതും വിശ്വസനീയമല്ലാത്തതുമാണ്. ഇപ്പോൾ കോച്ചിങ് ഏരിയയിൽനിന്ന് ഒരു ചുവടുപോലും പുറത്തേക്കുവന്നാൽ നാലാം റഫറിമാർ നിലവിളിക്കുകയാണ്. അദ്ദേഹം കുട്ടിച്ചേർത്തു.

ലോകകപ്പിൽ റഫറിമാരെ വിമർശിച്ചാൽ നടപടി, സ്വാതന്ത്ര്യ ലംഘനമെന്ന് കായിക ലോകം; ഇം​ഗ്ലണ്ട് പരിശീലകനും കുടുങ്ങും
അത് വംശീയ സി​ഗ്നൽ ആയിരുന്നില്ല, നീതിയില്ലെന്ന് കാണിക്കാൻ ചെയ്തതെന്ന് ഈജിപ്ത് പരിശീലകൻ ഹൊസം ഹസൻ; ഫിഫ നടപടിയെടുക്കാൻ സാധ്യത

ക്വാൻസയ്ക്ക് പിന്നീട് രണ്ട് മത്സരങ്ങളിൽ വിലക്ക് ലഭിക്കുകയും നോർവേക്കെതിരായ ക്വാർട്ടർ ഫൈനലിലും അർജന്റീനക്കെതിരായ സെമിഫൈനലിലും കളിക്കാനാകാതെ വരികയും ചെയ്തിരുന്നു. ടുച്ചേലിന്റെ പരാമർശങ്ങൾ കളിയുടെ പ്രതിച്ഛായയ്ക്ക് മങ്ങലേൽപ്പിച്ചതായി ഫിഫ വിലയിരുത്തിയാൽ പിഴയോ ടച്ച്‌ലൈൻ വിലക്കോ ഉൾപ്പെടെയുള്ള നടപടികൾ നേരിടേണ്ടി വന്നേക്കാം. എന്നാൽ ടൂർണമെന്റ് അവസാനിച്ച ശേഷമായിരിക്കും അന്തിമ തീരുമാനം. നിലവിൽ ഈജിപ്ത് പരിശീലകൻ ഹൊസം ഹസൻ, ഈജിപ്ത് താരം മൊസ്തഫ സീക്കോ, സ്വിറ്റ്സർലൻഡ് പ്രതിരോധതാരം മാനുവൽ അകാഞ്ചി എന്നിവരും റഫറിമാർക്കെതിരെ സംസാരിച്ചതിന് ഫിഫയുടെ നടപടി നേരിടാൻ സാധ്യതയുള്ളവരാണ്.

അതേസമയം, ലോകകപ്പിൽ റഫറിമാർ അർജന്റീനയ്ക്ക് അനുകൂലമായി തീരുമാനങ്ങൾ എടുക്കുന്നുവെന്ന ആരോപണങ്ങൾക്കും ഫിഫ മറുപടി നൽകിയുട്ടുണ്ട്. ഫിഫയുടെ ചീഫ് റഫറിയിങ് ഓഫീസർ പിയർലൂയിജി കോളിന, ചെറിയ സമയത്തിനുള്ളിൽ വലിയ എണ്ണം മത്സരങ്ങൾ നടക്കുമ്പോൾ ചില പിഴവുകൾ സ്വാഭാവികമാണെന്നും അതിനുശേഷം റഫറിമാർ കൂടുതൽ മെച്ചപ്പെടാൻ ശ്രമിക്കുമെന്നും പറഞ്ഞു.

"തീരുമാനങ്ങളെക്കുറിച്ചുള്ള സൃഷ്ടിപരമായ ചർച്ചകൾ ഫുട്ബോളിന്റെ ഭാഗമാണ്. എന്നാൽ അടിസ്ഥാനരഹിതമായ ആരോപണങ്ങൾക്ക് നമ്മുടെ കായികരംഗത്ത് സ്ഥാനമില്ല. ലോകകപ്പ് റഫറിമാരുടെ സത്യസന്ധത ആരും ചോദ്യം ചെയ്യാനാവില്ല. ഫിഫ പ്രസിഡന്റിനുപോലും റഫറിയിങ് തീരുമാനങ്ങളെ സ്വാധീനിക്കാൻ കഴിയില്ല. താരങ്ങളെയും പരിശീലകരെയുംപോലെ റഫറിമാരും സത്യസന്ധമായ തീരുമാനങ്ങളെടുക്കാനും ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കാനും ശ്രമിക്കുകയാണ്". കോളിന വ്യക്തമാക്കി.

Summary

FIFA is expected to review disciplinary action against players and coaches who publicly criticised referees during the 2026 World Cup after the tournament concludes. England coach Thomas Tuchel could face sanctions for his remarks about referee Alireza Faghani following the Mexico match. Egypt coach Hossam Hassan, Egypt forward Mostafa Ziko and Switzerland defender Manuel Akanji are also reportedly under scrutiny. FIFA's refereeing chief Pierluigi Collina defended match officials, insisting constructive debate is welcome but unfounded allegations and questioning referees' integrity have no place in football.

Madism Digital
madismdigital.com