

ലോകകപ്പ് ഗ്രൂപ്പ് ഘട്ട മത്സരങ്ങൾ ആവേശകരമായ അന്ത്യത്തിലേക്കു കടക്കുകയാണ്. അതിൽതന്നെ മരണഗ്രൂപ്പായ 'സി'യിൽ ആരൊക്കെ റൗണ്ട് 32 ലേക്ക് കടക്കുമെന്ന ചർച്ചകളും പൊടിപൊടിക്കുന്നു. കരുത്തരായ ബ്രസീലിനൊപ്പം മൊറോക്കോ, സ്‌കോട്ട്‌ലൻഡ്, ഹെയ്തി എന്നിവരാണ് ഗ്രൂപ്പ് സിയിലുള്ളത്. രണ്ട് മത്സരങ്ങളിൽ ഒരു ജയവും ഒരു സമനിലയുമായി ഗ്രൂപ്പിൽ ഒന്നാമതാണ് ബ്രസീൽ. സ്‌കോട്ട്‌ലൻഡുമായുള്ള അടുത്ത മത്സരത്തിൽ ജയിച്ചാൽ ഒന്നാം സ്ഥാനക്കാരായി തന്നെ ബ്രസീലിനു ഫിനിഷ് ചെയ്യാം.
അതേസമയം റൗണ്ട് 32 ലേക്ക് എത്തിയാൽ ബ്രസീലിന്റെ എതിരാളികൾ ആരായിരിക്കുമെന്ന് ഏറെക്കുറെ ഉറപ്പിക്കാറായി. ഒന്നുകിൽ നെതർലൻഡ്‌സോ അല്ലെങ്കിൽ ജപ്പാനോ ആയിരിക്കും ബ്രസീലുമായി റൗണ്ട് 32 ൽ ഏറ്റുമുട്ടുക.
ഗ്രൂപ്പ് എഫിൽനിന്ന് രണ്ടാം സ്ഥാനക്കാരായി ജപ്പാൻ റൗണ്ട് 32 ലേക്ക് എത്തുകയാണെങ്കിൽ ഗ്രൂപ്പ് സിയിലെ ഒന്നാം സ്ഥാനക്കാരെയാണ് നേരിടേണ്ടത്. അതേസമയം ഗ്രൂപ്പ് എഫിൽ നിന്ന് ജപ്പാൻ ഒന്നാം സ്ഥാനക്കാരായി റൗണ്ട് 32 ലേക്ക് എത്തിയാൽ എതിരാളികൾ ഗ്രൂപ്പ് സിയിലെ രണ്ടാം സ്ഥാനക്കാർ. ബ്രസീലിനു നിലവിലെ അവസ്ഥ വെച്ച് ഗ്രൂപ്പ് സിയിൽ ഒന്നാമതോ രണ്ടാമതോ ഫിനിഷ് ചെയ്യാൻ സാധിക്കും. ഗ്രൂപ്പ് എഫിലാകട്ടെ ജപ്പാനും നെതർലൻഡ്‌സും ആദ്യ രണ്ട് സ്ഥാനങ്ങളിൽ എത്താനുള്ള സാധ്യതയാണ് കൂടുതൽ. അതുകൊണ്ട് തന്നെ ബ്രസീലിനു നോക്ക്ഔട്ടിൽ ജപ്പാനെയോ നെതർലൻഡ്‌സിനെയോ നേരിടേണ്ടിവരും.
2022 ലോകകപ്പിലെ കറുത്ത കുതിരകളാണ് ജപ്പാൻ. ഗ്രൂപ്പ് ഘട്ടത്തിൽ ശക്തരായ സ്‌പെയിൻ, ജർമനി എന്നീ ടീമുകളെയാണ് കഴിഞ്ഞ തവണ വീഴ്ത്തിയത്. മുൻ ചാംപ്യൻമാർ കൂടിയായ ഇരു ടീമുകളെയും നോക്ക്ഔട്ട് കാണിക്കാതെ പുറത്താക്കിയത് ജപ്പാനാണ്. അതുകൊണ്ടു തന്നെ ബ്രസീലുമായി റൗണ്ട് 32 ൽ കളി വന്നാൽ അത് ഈ ലോകകപ്പിലെ തന്നെ വാശിയേറിയ പോരാട്ടങ്ങളിൽ ഒന്നാകുമെന്ന് ഉറപ്പ്.
The FIFA World Cup group stage is heading toward a thrilling conclusion, with Group C emerging as one of the tournament's toughest groups. Alongside football powerhouse Brazil, Morocco, Scotland, and Haiti are battling for places in the Round of 32.
After two matches, Brazil sit at the top of Group C with one win and one draw, collecting four points. Morocco are also on four points but trail Brazil on goal difference. Scotland remain in contention with three points, while Haiti are yet to register a point.
Brazil can secure top spot in the group by defeating Scotland in their final group-stage match. A victory would guarantee qualification as Group C winners and strengthen their status as one of the favorites for the knockout stage. Meanwhile, Scotland must pull off an upset against Brazil to keep their qualification hopes alive.