കലാശപ്പോരിന് ഇനി ദിനങ്ങൾമാത്രം; മെറ്റ് ലൈഫിലെ ലോകകപ്പ് ഫൈനലിനെ കുറിച്ച് അറിയേണ്ടതെല്ലാം

ലോകകപ്പ് ഫൈനലിന്റെ ​ഹാഫ് ടൈം 30 മിനുറ്റാക്കി ഉയർത്തിയിട്ടുണ്ട്. ഇടവേളയിൽ മഡോണ, ജസ്റ്റിൻ ബീബർ, ഷക്കീറ, ബിടിഎസ്, കോൾഡ് പ്ലെ എന്നിവരുടെ പ്രകടനങ്ങൾ ഉണ്ടാകും
കലാശപ്പോരിന് ഇനി ദിനങ്ങൾമാത്രം; മെറ്റ് ലൈഫിലെ ലോകകപ്പ് ഫൈനലിനെ കുറിച്ച് അറിയേണ്ടതെല്ലാം
Published on

ചരിത്രത്തിലാധ്യമായി 48 ടീമുകളും പുതിയ നിയമങ്ങളുമായി അരങ്ങേറിയ 2026 ലോകകപ്പിന് അവസാന ചിത്രം തെളിയുമ്പോൾ ഇനിയുള്ളത് ആകെ രണ്ട് മത്സരങ്ങളാണ്. ലോക ഫുട്ബോളിന്റെ നെറുകെയിലെത്താനുള്ള കലാശപ്പോരാട്ടവും മൂന്നാംസ്ഥാനക്കാർക്കായുള്ള മത്സരവുമാണ് ഇനി നടക്കാനിക്കുന്നത്. മൂന്നാം സ്ഥാനക്കാർക്കുള്ള ഫ്രാൻസ്-ഇം​ഗ്ലണ്ട് മത്സരം നടക്കുന്നത് അമേരിക്കയിലെ മിയാമിയിലെ മിയാമി സ്റ്റേഡിയത്തിൽ 19 ന് പുലർച്ചെ 2.30നാണ്.

അർജന്റീനയും സ്പെയിനും തമ്മിലുള്ള ഫൈനൽ മത്സരം അരങ്ങേറുന്നത് ന്യൂയോർക്കിലെ മെറ്റ്ലൈഫ് സ്റ്റേഡിയത്തിൽ ജൂലൈ 20ന് പുലർച്ചെ 12.30നാണ്. തങ്ങളുടെ രണ്ടാം ലോകകപ്പ് കിരീടമാണ് സ്പെയിൻ ലക്ഷ്യമിടുന്നത്. നിലവിലെ ചാമ്പ്യൻമാരായ അർജന്റീന നാലാം ലോകകപ്പ് സ്വന്തമാക്കി തങ്ങളുടെ ആധിപത്യം തുടരാനാണ് ഇറങ്ങുന്നത്.

മെറ്റ്‌ലൈഫ് സ്റ്റേഡിയത്തിന് 82,500 പേരെ ഉൾക്കൊള്ളാനുള്ള കപാസിറ്റിയുണ്ട്. ഇരു ടീമുകളും അവസാനമായി ഏറ്റുമുട്ടിയത് 2018ലാണ്. അന്ന് അർജന്റീനയെ 6-1ന് തകർത്തതിന്റെ ആത്മവിശ്വാസവുമായാണ് സ്പെയിൻ ഇറങ്ങുന്നത്. എന്നാൽ അതിനുശേഷം ഇരു ടീമുകളുടെയും മുഖച്ഛായയിൽ വലിയ മാറ്റങ്ങളാണ് സംഭവിച്ചത്. ലയണൽ സ്കലോണിയുടെ കീഴിൽ അർജന്റീന ലോകകപ്പ്, കോപ്പ അമേരിക്ക തുടങ്ങിയ കിരീടങ്ങൾ സ്വന്തമാക്കി ലോക ഫുട്ബോളിലെ കരുത്തുറ്റ ടീമുകളിലൊന്നായി മാറി. മറുവശത്ത് യുവതാരങ്ങളുടെ കരുത്തിൽ സ്പെയിൻ യൂറോപ്യൻ ചാമ്പ്യൻമാരായി വീണ്ടും ഉയർത്തെഴുന്നേറ്റു.

കലാശപ്പോരിന് ഇനി ദിനങ്ങൾമാത്രം; മെറ്റ് ലൈഫിലെ ലോകകപ്പ് ഫൈനലിനെ കുറിച്ച് അറിയേണ്ടതെല്ലാം
​ഗോളടിച്ചാൽപിന്നെ പ്രതിരോധംമാത്രം, മേജർ ടീമുകൾക്ക് എപ്പോഴും കാലിടറുന്ന ടാക്റ്റിക്സ്

ചരിത്രത്തിലാധ്യമായി ലോകകപ്പ് ഫൈനലിന്റെ ​ഹാഫ് ടൈം 30 മിനുറ്റാക്കി ഫിഫ ഉയർത്തിയിട്ടുണ്ട്. ഈ ഇടവേളയിൽ മഡോണ, ജസ്റ്റിൻ ബീബർ, ഷക്കീറ, BTS, കോൾഡ് പ്ലെ എന്നിവരുൾപ്പെടെയുള്ള പ്രമുഖരുടെ പ്രകടനങ്ങൾ ചടങ്ങിന്റെ ഭാഗമാകുമെന്നാണ് റിപ്പോർട്ടുകൾ. മത്സരത്തിന് 90 മിനിറ്റ് മുമ്പ് ക്ലോസിങ് സെറിമണിയും അരങ്ങേറും. ഒപ്റ്റയുടെ സൂപ്പർകമ്പ്യൂട്ടർ കണക്കുകൾ പ്രകാരം നിശ്ചിത സമയത്ത് സ്പെയിൻ വിജയിക്കാൻ 45.1 ശതമാനം സാധ്യതയാണുള്ളത്. അർജന്റീനയുടെ വിജയസാധ്യത 29.4 ശതമാനവും മത്സരം എക്‌സ്‌ട്രാ ടൈമിലേക്കോ പെനാൽറ്റി ഷൂട്ടൗട്ടിലേക്കോ നീളാൻ 25.4 ശതമാനം സാധ്യതയുമാണ് കണക്കാക്കുന്നത്.

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഫൈനൽ കാണാൻ സ്റ്റേഡിയത്തിലെത്തുമെന്ന് ഫിഫ സ്ഥിരീകരിച്ചിട്ടുണ്ട്. വിജയിക്കുന്ന ടീമിന് ട്രോഫി സമ്മാനിക്കുന്നതും ട്രംപ് ആയിരിക്കും. 2030 ലോകകപ്പ് മൊറോക്കോ, സ്പെയിൻ, പോർച്ചുഗൽ എന്നീ രാജ്യങ്ങൾ സംയുക്തമായാണ് ആതിഥേയത്വം വഹിക്കുന്നത്. ടൂർണമെന്റിന്റെ നൂറാം വാർഷികാഘോഷത്തിന്റെ ഭാഗമായി ഉറുഗ്വേ, അർജന്റീന, പരാഗ്വേ എന്നിവിടങ്ങളിലും പ്രത്യേക മത്സരങ്ങൾ നടക്കുമെന്നും ഫിഫ അറിയിച്ചിട്ടുണ്ട്.

Summary

The 2026 FIFA World Cup is down to its final two matches: the third-place playoff between France and England and the final between Argentina and Spain. Spain seek a second world title, while defending champions Argentina chase a fourth. The final at MetLife Stadium will feature the World Cup's first-ever extended halftime show with global music stars. FIFA has confirmed US President Donald Trump will attend and present the trophy. Opta gives Spain a 45.1% chance of winning in regulation time.

Madism Digital
madismdigital.com