

ഫിഫ ലോകകപ്പ് ആവേശം അതിന്റെ പാരമ്യത്തിലേക്ക് എത്തിയിരിക്കുന്നു. റൗണ്ട് 32 മത്സരങ്ങൾ പൂർത്തിയായി. ഇനി ശേഷിക്കുന്നത് 16 ടീമുകൾ. നാല് ദിവസം കൊണ്ട് ഈ 16 ടീമുകൾ എട്ടിലേക്ക് ചുരുങ്ങും. ഉറക്കം കളഞ്ഞ് ഫുട്‌ബോൾ ആരാധകർ ആവേശത്തോടെ തള്ളിനീക്കുന്ന നാല് ദിവസങ്ങൾ...!
ജൂലൈ നാല് മുതൽ ഏഴ് വരെയാണ് ലോകകപ്പ് പ്രീ ക്വാർട്ടർ മത്സരങ്ങൾ ഷെഡ്യൂൾ ചെയ്തിരിക്കുന്നത്. ഇന്ന് ഇന്ത്യൻ സമയം രാത്രി 10.30 നാണ് പ്രീ ക്വാർട്ടർ മത്സരങ്ങൾക്കു തുടക്കമാകുക.
ജൂലൈ നാല് - കാനഡ vs മൊറോക്കോ (രാത്രി 10.30 ന് ആരംഭിക്കും)
ജൂലൈ അഞ്ച് പുലർച്ചെ 2.30 - പരഗ്വായ് vs ഫ്രാൻസ് (ഇന്ന് അർധരാത്രി)
ജൂലൈ ആറ് പുലർച്ചെ 1.30 - ബ്രസീൽ vs നോർവെ (ജൂലൈ അഞ്ച് അർധരാത്രി)
ജൂലൈ ആറ് പുലർച്ചെ 5.30 ന് - മെക്‌സിക്കോ vs ഇംഗ്ലണ്ട്
ജൂലൈ ഏഴ് 12.30 ന് - പോർച്ചുഗൽ vs സ്‌പെയിൻ (ജൂലൈ ആറ് അർധരാത്രി)
ജൂലൈ ഏഴ് പുലർച്ചെ 5.30 ന് - യുഎസ്എ vs ബെൽജിയം
ജൂലൈ ഏഴ് രാത്രി 9.30 ന് - അർജന്റീന vs ഈജിപ്ത്
ജൂലൈ എട്ട് പുലർച്ചെ 1.30 - സ്വിറ്റ്‌സർലൻഡ് vs കൊളംബിയ (ജൂലൈ ഏഴ് അർധരാത്രി)
പ്രമുഖ ഫുട്‌ബോൾ നിരീക്ഷകരുടെയും എഐ സാങ്കേതികവിദ്യയുടെയും പ്രവചന പ്രകാരം അവസാന എട്ടിൽ എത്താൻ സാധ്യതയുള്ള ടീമുകൾ : മൊറോക്കോ, ഫ്രാൻസ്, ബ്രസീൽ, ഇംഗ്ലണ്ട്, സ്‌പെയിൻ, ബെൽജിയം, അർജന്റീന, കൊളംബിയ
പ്രീ ക്വാർട്ടറിൽ ഏറ്റവും ആവേശം നിറഞ്ഞ മത്സരം മുൻ ലോകകപ്പ്, യൂറോ ചാമ്പ്യൻമാരായ സ്‌പെയിനും മുൻ യൂറോ ചാമ്പ്യൻമാരായ പോർച്ചുഗലും തമ്മിലുള്ളതാണ്. ബ്രസീൽ - നോർവേ മത്സരമാണ് രണ്ടാം സ്ഥാനത്ത്. ബ്രസീൽ സൂപ്പർതാരം നെയ്മർ ഈ കളിയിൽ സ്റ്റാർട്ടിങ് ഇലവനിൽ ഇടംപിടിച്ചേക്കും.
The FIFA World Cup excitement has reached its peak. The Round of 32 matches are complete. Now, only 16 teams remain. In just four days, these 16 teams will be narrowed down to eight. Four days that football fans will spend eagerly, sacrificing their sleep...!
The World Cup pre-quarterfinal (Round of 16) matches are scheduled from July 4th to July 7th. The pre-quarterfinal action kicks off tonight at 10:30 PM Indian Standard Time (IST).