​ഗാലറിയിലെ അനങ്ങാത്ത പ്രതിമ, ഫാൻസിന്റെ പ്രിയപ്പെട്ട സ്റ്റാച്യൂ മാൻ; കോം​ഗോ ആരാധകൻ ലുമുംബ വിയാ

കോംഗോയുടെ വിപ്ലവ നായകനും രാജ്യത്തിന്റെ ആദ്യത്തെ പ്രധാനമന്ത്രിയുമായിരുന്ന പാട്രിസ് ലുമുംബയുടെ വേഷമാണ് ലുമുംബ ധരിക്കുന്നത്
​ഗാലറിയിലെ അനങ്ങാത്ത പ്രതിമ, ഫാൻസിന്റെ പ്രിയപ്പെട്ട സ്റ്റാച്യൂ മാൻ; കോം​ഗോ ആരാധകൻ ലുമുംബ വിയാ
Published on

കൊളംബിയയും കോം​ഗോയും തമ്മിലുള്ള രണ്ടാം റൗണ്ട് മത്സരത്തിൽ ​ഗാലറിയിൽ കണ്ട 'പ്രതിമ'യെ കുറിച്ചാണ് ഫുട്ബോൾ ആരാധകരുടെ ഇന്നത്തെ ചർച്ച. മത്സരം നടക്കുന്ന മുഴുവൻ സമയവും ഗാലറിയിൽ അനങ്ങാതെ നിൽക്കുന്ന 'പ്രതിമ' പലസമയങ്ങളിലും കാമറക്കണ്ണുകൾ ഒപ്പിയെടുത്തിരുന്നു. ലുമുംബ വിയാ എന്ന പേരിൽ അറിയപ്പെടുന്ന മിഷേൽ എൻകുക മബോലാഡിംഗ എന്ന കോം​ഗോ ദേശീയ ടീമിന്റെ കടുത്ത ആരാധകനാണ് ഇദ്ദേഹം.

ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയുടെ സൂപ്പർ ഫാനായ ലുമുംബ വിയായ്ക്ക് സ്റ്റാച്യൂ മാൻ എന്നും പേരുണ്ട്. വെറുതെയൊരു രൂപം എടുത്തിട്ട് പ്രതിമ പോലെ നിൽക്കുകയല്ല ഇദ്ദേഹം. കോംഗോയുടെ വിപ്ലവ നായകനും രാജ്യത്തിന്റെ ആദ്യത്തെ പ്രധാനമന്ത്രിയുമായിരുന്ന പാട്രിസ് ലുമുംബയുടെ വേഷമാണ് ലുമുംബ ധരിക്കുന്നത്.

​ഗാലറിയിലെ അനങ്ങാത്ത പ്രതിമ, ഫാൻസിന്റെ പ്രിയപ്പെട്ട സ്റ്റാച്യൂ മാൻ; കോം​ഗോ ആരാധകൻ ലുമുംബ വിയാ
നഷ്ടപ്പെടുത്തിയ പെനാൽറ്റിക്ക് പകരമായി മിശിഹ തിരിച്ചടിച്ച കൊടുങ്കാറ്റ്

കോംഗോയുടെ തലസ്ഥാനമായ കിൻഷാസയിലുള്ള ലുമുംബയുടെ പ്രശസ്തമായ സ്മാരക പ്രതിമയെ അനുസ്മരിപ്പിക്കുന്ന രീതിയിൽ, വലതുകൈ മുകളിലേക്ക് ഉയർത്തിപ്പിടിച്ചാണ് മത്സരം തീരുന്നതുവരെ ഇദ്ദേഹം നിൽക്കുന്നത്. കണ്ണുകൾ പോലും ചിമ്മാതെ നിൽക്കുന്ന ഇദ്ദേഹം തന്റെ പ്രിയപ്പെട്ട ടീമിന് ആത്മീയ ഊർജ്ജം നൽകുമെന്നാണ് ആരാധകർ വിശ്വസിക്കുന്നത്.

ഈ ലോകകപ്പിൽ കോംഗോയുടെ ആദ്യ മത്സരത്തിൽ പോർച്ചുഗലിനെതിരെ ഇദ്ദേഹത്തെ ഗാലറിയിൽ കണ്ടിരുന്നില്ല. മെക്സിക്കോയിലേക്കുള്ള വിസ ലഭിക്കുന്നതിലുണ്ടായ കടുത്ത പ്രതിസന്ധികളും യാത്രാ തടസ്സങ്ങളുമായിരുന്നു കാരണം. സൂപ്പർ ഫാനിന്റെ അഭാവം ആദ്യ മത്സരത്തിൽ കോംഗോ ആരാധകർക്കിടയിൽ വലിയ ചർച്ചയായിരുന്നു. എന്നാൽ കടുത്ത നിയന്ത്രണങ്ങളും പ്രതിസന്ധികളും മറികടന്ന് ഒടുവിൽ കൊളംബിയക്കെതിരെയുള്ള നിർണായക ഗ്രൂപ്പ് ഘട്ട മത്സരത്തിന് തൊട്ടുമുമ്പ് അദ്ദേഹം ലോകകപ്പ് വേദിയിൽ എത്തിച്ചേരുകയായിരുന്നു.

ഗാലറി കീഴടക്കിയ നിമിഷം കൊളംബിയക്കെതിരെയുള്ള മത്സരത്തിനിടെ സ്റ്റേഡിയത്തിലെ വമ്പൻ സ്ക്രീനുകളിലും അന്താരാഷ്ട്ര മാധ്യമങ്ങളുടെ തത്സമയ സംപ്രേക്ഷണത്തിലും ഇദ്ദേഹം നിരന്തരമായി പ്രത്യക്ഷപ്പെട്ടു. കോംഗോയുടെ ദേശീയ പതാകയുടെ നിറങ്ങളിലുള്ള ബാഡ്ജുകളും കോട്ടും ധരിച്ച്, ചരിത്രപുരുഷനായ ലുമുംബയുടെ കണ്ണടയും ഹെയർസ്റ്റൈലും അനുകരിച്ച് കഠിനമായ ചൂടിലും അദ്ദേഹം അനങ്ങാതെ നിന്നു.

Football fans have been talking about the “Statue Man” spotted during Colombia’s World Cup match against DR Congo. Known as Lumumba Via (Michel Nkuku Mabolading), the passionate Congo supporter stood motionless throughout the game, dressed as independence hero and former Prime Minister Patrice Lumumba. Mimicking Lumumba’s famous statue in Kinshasa, he held his arm aloft without even blinking. After missing Congo’s opening match due to visa and travel issues, his return drew huge attention on stadium screens and international broadcasts.

Madism Digital
madismdigital.com