

റഫറിമാരെയും വാർ റഫറിമാരെയും ചുറ്റിപ്പറ്റി ഉയർന്ന ആരോപണങ്ങളെയും കവച്ചുവെച്ച് റെഡ് കാർഡ് ലഭിച്ച താരത്തെ അടുത്ത കളിയിൽ മത്സരിപ്പിച്ച തീരുമാനമാണ് ആഗോളതലത്തിൽ ചർച്ചയായ ഈ ലോകകപ്പിലെ പ്രധാന വിവാദങ്ങളിലൊന്ന്. ഇതിലെ അമേരിക്കൻ പ്രസിഡന്റിന്റെ പങ്ക് വെളിപ്പെട്ട സാഹചര്യത്തിൽ ഫിഫ മേധാവിക്കെതിരെ അന്വേഷണം ഉണ്ടാകുമെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ ആഗോള തലത്തിൽ ജിയാനി ഇൻഫാന്റിനോക്കെതിരെ അഴിമതി ആരോപണങ്ങൾ വ്യാപകമാകുന്നതിനിടയിലും പ്രസിഡന്റിന് നാലാം തവണയും ഫിഫ അധ്യക്ഷനാകാൻ 200ലേറെ രാജ്യങ്ങളുടെ അംഗീകാരം കിട്ടിയത് ആശ്ചര്യകരമാണ്.
ലോകമെമ്പാടുമുള്ള 200-ലേറെ ദേശീയ ഫുട്ബോൾ അസോസിയേഷനുകളാണ് ഇൻഫാന്റിനോയെ ഫിഫ പ്രസിഡന്റായി നാലാം തവണയും തുടരാൻ പിന്തുണ പ്രഖ്യാപിച്ചത്. 2026 ലോകകപ്പിനിടെ അമേരിക്കൻ താരം ഫോളറിൻ ബാലോഗണിന്റെ ചുവപ്പ് കാർഡ് റദ്ദാക്കിയ സംഭവത്തിൽ ഇൻഫാന്റിനോക്കെതിരെ രാഷ്ട്രീയ ഇടപെടൽ ആരോപണങ്ങൾ ഉയർന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട വിവാദങ്ങൾ തുടരുന്നതിനിടെയാണ് അദ്ദേഹത്തിന് വീണ്ടും ആഗോള പിന്തുണ ലഭിച്ചിരിക്കുന്നത്.
ലോക ഫുട്ബോളിന്റെ വികസനം, പുതിയ ടൂർണമെന്റുകളുടെ വ്യാപനം, സാമ്പത്തിക വളർച്ച തുടങ്ങിയ മേഖലകളിലെ നേതൃത്വമാണ് ഇൻഫാന്റിനോയ്ക്ക് അംഗരാജ്യങ്ങളുടെ പിന്തുണ നേടിക്കൊടുത്തതെന്നാണ് വിലയിരുത്തൽ. വിവാദങ്ങൾക്കിടയിലും ഫിഫയിലെ അദ്ദേഹത്തിന്റെ സ്വാധീനത്തിന് കാര്യമായ ഇടിവില്ലെന്ന സൂചനയായും ഈ പിന്തുണകൾ സൂചിപ്പിക്കുന്നു.
ബോസ്നിയ ആൻഡ് ഹെർസഗോവിനയ്ക്കെതിരെ അമേരിക്ക 2-0 ന് വിജയിച്ച മത്സരത്തിലാണ് അമേരിക്കൻ താരമായ ഫൊളാരിൻ ബലോഗുവിന് ചുവപ്പ് കാർഡ് ലഭിക്കുന്നത്. എതിർ താരമായ താരിക് മുഹറമോവിച്ചിനെ ഫൗൾ ചെയ്തതിന് റഫറി നേരിട്ട് ചുവപ്പ് കാർഡ് നൽകുകയായിരുന്നു. ചുവപ്പ് കാർഡ് ലഭിക്കുന്ന താരം അടുത്ത മത്സരത്തിൽ നിർബന്ധമായും പുറത്തിരിക്കണമെന്ന നിയമം മാറ്റിനിർത്തി പ്രീക്വാർട്ടർ മത്സരത്തിൽ താരത്തിനെ ബെൽജിയത്തിനെതിരെയുള്ള കളിയിൽ മത്സരിക്കാൻ അനുവദിച്ചു. ഈ തീരുമാനത്തിന് തന്റെ ഇടപെടൽ നടന്നതായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പിന്നീട് രംഗത്തെത്തിയിരുന്നു.
രാഷ്ട്രീയ നിഷ്പക്ഷത ഇന്‍ഫാന്‍റിനോ പാലിച്ചില്ലെന്നും യുഎസ് പ്രസിഡന്‍റ് ഡോണാള്‍ഡ് ട്രംപിനോടുള്ള ആഭിമുഖ്യവും വിധേയത്വവും പരസ്യമാണെന്നും ചൂണ്ടിക്കാട്ടി ലഭിച്ച പരാതിയിലാണ് അന്വേഷണം നടത്തുകയെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. 70-ലേറെ യൂറോപ്യൻ പാർലമെന്റ് അംഗങ്ങൾ ഇൻഫാന്റിനോയുടെ നടപടികളെക്കുറിച്ച് അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. മാത്രമല്ല, മനുഷ്യാവകാശ സംഘടനയായ ഫെയർ സ്ക്വയർ ഇൻഫാന്റിനോ രാഷ്ട്രീയ നിഷ്പക്ഷത ലംഘിച്ചെന്ന് ആരോപിച്ച് ഫിഫ എതിക്സ് കമ്മിറ്റിയിലും അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയുടെ എതിക്സ് വിഭാഗത്തിലും പരാതി നൽകിയിരുന്നു.
Despite mounting controversy over the Folarin Balogun red-card reversal during the 2026 World Cup, FIFA president Gianni Infantino has secured the backing of more than 200 national football associations for a fourth term. Infantino faces allegations of political interference after US President Donald Trump claimed involvement in overturning Balogun's suspension. More than 70 European lawmakers and rights group FairSquare have called for investigations, accusing him of breaching FIFA's political neutrality. Nevertheless, his global support within FIFA remains overwhelmingly strong.