

2026 ലോകകപ്പ് മാമാങ്കത്തിനായി, ഒരേ സമയം അമേരിക്കയിൽനിന്ന് നേരിട്ട നിയന്ത്രണങ്ങൾക്കും വിലക്കുകൾക്കുമെതിരെയും എതിർടീമുകളോട് മൂന്ന് മത്സരങ്ങളിലും പരാജയം അറിയാതെയും പോരാടുകയും ചെയ്ത ഇറാൻ ടീമിന് നാട്ടിലേക്ക് മടക്കം. ഗ്രൂപ്പുകളിൽ ഒരു മത്സരവും തോൽക്കാതെ മൂന്നാം റൗണ്ട് പൂർത്തിയാക്കിയ ഇറാന്റെ പ്രതീക്ഷകൾ മുഴുവൻ അൾജീരിയ-ഓസ്ട്രിയ മത്സരത്തിലായിരുന്നു.
ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ ഈജിപ്തിനെതിരെ 1-1 സമനില നേടിയ ഇറാൻ മൂന്ന് പോയിന്റുമായി മറ്റു മത്സരഫലങ്ങൾ കാത്തിരിക്കുകയായിരുന്നു. ഇഞ്ചുറി ടൈമിൽ റിയാദ് മഹ്‌റെസിന്റെ ഗോളിൽ അൾജീരിയ 3-2ന് മുന്നിലെത്തിയപ്പോൾ ഇറാൻ നോക്കൗട്ട് റൗണ്ടിലേക്ക് കടക്കുമെന്നായിരുന്നു സ്ഥിതി. എന്നാൽ കളിയുടെ അവസാന നിമിഷത്തിൽ സാസാ കലാജ്‌ഡ്സിച്ച് നേടിയ സമനിലഗോൾ (3-3) ഓസ്ട്രിയയെയും അൾജീരിയയെയും റൗണ്ട് ഓഫ് 32ലേക്ക് എത്തിച്ചു. ഇതോടെ ലോകകപ്പിൽ ചരിത്രത്തിലാദ്യമായി നോക്കൗട്ട് ഘട്ടത്തിലെത്തുമെന്ന ഇറാന്റെ പ്രതീക്ഷ അവസാന നിമിഷത്തിൽ തകരുകയായിരുന്നു. മൂന്ന് മത്സരങ്ങളിലും തോൽവിയറിയാതെ ബെൽജിയം, ന്യൂസിലൻഡ്, ഈജിപ്ത് എന്നിവർക്കെതിരെ സമനില നേടിയെങ്കിലും ഒരു വിജയവും നേടാനാകാതിരുന്നത് ഇറാന് തിരിച്ചടിയായത്.
നോർത്ത് അമേരിക്കയിലെ ഇറാന്റെ സാന്നിധ്യം മാസങ്ങൾക്കുമുന്നെ അനിശ്ചിതത്വത്തിലായിരുന്നത് ആഗോളതലത്തിൽ വാർത്തയായിരുന്നു. ലോകകപ്പ് കിക്കോഫിന് ദിവസങ്ങൾക്കുമുമ്പ് മാത്രമാണ് ഇറാൻ താരങ്ങൾക്ക് അമേരിക്ക വിസ അനുവദിച്ചത്. മാത്രമല്ല, ടീമിന്റെ പല ഒഫീഷ്യലുകൾക്ക് വിസ അനുവദിക്കുകയും ചെയ്തിരുന്നില്ല. ഇവർ മെക്സികോയിലാണ് ടൂർണമെന്റിലുടനീളം താമസിച്ചിരുന്നത്. അമേരിക്കയിലെ മത്സരങ്ങൾക്ക് കേവലം 24 മണിക്കൂർമുമ്പ് മാത്രമാണ് ഇറാൻ താരങ്ങൾക്ക് രാജ്യത്തേക്ക് പ്രവേശനമുണ്ടായിരുന്നോള്ളൂ. മത്സരം കഴിഞ്ഞാൽ ഉടൻ രാജ്യം വിടുക എന്ന കർശന നിർദേശവും ഉണ്ടായിരുന്നു. ഇതിനെതിരെ ഇറാൻ ടീമംഗങ്ങൾ ഫിഫക്ക് ഔദ്യോഗിക പരാതി നൽകിയതിനെ തുടർന്ന് ഈജിപ്തിനെതിരെയുള്ള അവസാന മത്സരത്തിൽ ടീമിന് പരിശീലനത്തിനായി രണ്ട് ദിവസം രാജ്യത്ത് തങ്ങാൻ അനുവാദം കിട്ടിയിരുന്നു.
ടീമിനോടുള്ള അമേരിക്കയുടെ വിവേചനപരമായ സമീപനത്തിനെതിരെ ഫിഫ സ്വീകരിച്ച മൗനം വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. ബെൽജിയത്തിനെതിരായ മത്സരശേഷം വിശ്രമംപോലും അനുവദിക്കാതെ അമേരിക്ക വിടാൻ അധികൃതർ നിർദ്ദേശം കിട്ടിയ സമയത്ത്, തങ്ങളെ പിന്തുണച്ചവർക്കായി ടീം ഒരു കുറിപ്പ് തയ്യാറാക്കിയായിരുന്നു അന്ന് മെക്സികോയിലേക്ക് പോയത്.
ഇറാന്റെ ആത്മവീര്യം ഇന്നും അചഞ്ചലമായി നിലനിൽക്കുന്നുവെന്നും അഭിമാനത്തോടെയാണ് ഞങ്ങൾ ലോസ് ആഞ്ചലസിലെത്തിയതെന്നും അവർ എഴുതി. മാന്യതയോടെ മത്സരിച്ചു, അന്തസ്സോടെ മടങ്ങുകയാണ്. ഞങ്ങൾക്ക് നൽകിയ ആത്മാർത്ഥമായ ആതിഥേയത്വത്തിന് ലോസ് ആഞ്ചലസിനോട് നന്ദി അറിയിക്കുന്നുവെന്നും ടീം കത്തിൽ കുറിച്ചിരുന്നു.
Iran's inspiring 2026 FIFA World Cup campaign came to a heartbreaking end despite remaining unbeaten in all three group-stage matches. Draws against Belgium, New Zealand and Egypt left them relying on the result of Algeria vs Austria for a place in the Round of 32. Austria's dramatic stoppage-time equaliser ended Iran's knockout hopes. Off the field, the team also faced visa restrictions and travel limitations imposed by the United States, making their resilient performance even more remarkable as they returned home with pride.