ഗോൾ വേട്ടയിൽ മെസ്സിയെ മറികടന്ന് എംബാപ്പെ; ലോകകപ്പ് ചരിത്രത്തിന്റെ നെറുകയിൽ ഫ്രഞ്ച് നായകൻ

"ഈ റെക്കോർഡ് സ്വന്തമാക്കുന്നതിനേക്കാൾ ഫൈനൽ മത്സരത്തിൽ കളിക്കാനായിരുന്നു ഞാൻ ആഗ്രഹിച്ചത്. ചരിത്രത്തിന്റെ ഭാഗമാകുന്നത് നല്ലതുതന്നെ, പക്ഷേ ഇപ്പോൾ എന്റെ മനസ്സിൽ അതിനല്ല ഒന്നാം സ്ഥാനം", എംബാപ്പെ
ഗോൾ വേട്ടയിൽ മെസ്സിയെ മറികടന്ന് എംബാപ്പെ; ലോകകപ്പ് ചരിത്രത്തിന്റെ നെറുകയിൽ ഫ്രഞ്ച് നായകൻ
Published on

ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും മികച്ച ഗോൾവേട്ടക്കാരനെന്ന റെക്കോർഡ് ഇനി ഫ്രഞ്ച് നായകൻ കിലിയൻ എംബാപ്പെയ്ക്ക് സ്വന്തം. മൂന്നാം സ്ഥാനക്കാർക്കായുള്ള ആവേശപ്പോരാട്ടത്തിൽ ഇംഗ്ലണ്ടിനെതിരെ ഇരട്ട ഗോൾ നേടിയതോടെയാണ് അർജന്റീനയുടെ ലയണൽ മെസ്സിയെ മറികടന്ന് എംബാപ്പെ ഈ സുവർണ്ണ നേട്ടത്തിലെത്തിയത്. ഇതോടെ ലോകകപ്പുകളിൽ എംബാപ്പെയുടെ ആകെ ഗോൾ സമ്പാദ്യം 22 ആയി ഉയർന്നു. ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും ആവേശകരവും നാടകീയവുമായ മത്സരങ്ങളിലൊന്നായിരുന്നു മിയാമിയിൽ അരങ്ങേറിയത്. മത്സരത്തിന്റെ 48, 66 മിനിറ്റുകളിലായിരുന്നു എംബാപ്പെയുടെ ഗോളുകൾ പിറന്നത്. ഇതോടെ ഈ വർഷത്തെ ഗോൾഡൻ ബൂട്ടിനായുള്ള പോരാട്ടത്തിലും എംബാപ്പെ ഒന്നാമതെത്തി.

ഗോൾഡൻ ബൂട്ട് റേസിൽ മുന്നിൽ

2026 ലോകകപ്പിൽ ഉടനീളം തകർപ്പൻ പ്രകടനമാണ് ഈ ഫ്രഞ്ച് സ്ട്രൈക്കർ പുറത്തെടുത്തത്. ടൂർണമെന്റിൽ ആകെ 10 ഗോളുകളും 4 അസിസ്റ്റുകളും എംബാപ്പെ സ്വന്തമാക്കി കഴിഞ്ഞു. നിലവിൽ 8 ഗോളുകളും 4 അസിസ്റ്റുകളുമായി രണ്ടാം സ്ഥാനത്തുള്ള ലയണൽ മെസ്സിയെയാണ് എംബാപ്പെ പിന്നിലാക്കിയത്. 2022 ലോകകപ്പില്‍ 8 ഗോളുകൾ നേടി എംബാപ്പെ ഗോൾഡൻ ബൂട്ട് സ്വന്തമാക്കിയിരുന്നു. തിങ്കളാഴ്ച (അമേരിക്കൻ സമയം ഞായറാഴ്ച) ന്യൂജേഴ്‌സിയിലെ മെറ്റ്‌ലൈഫ് സ്റ്റേഡിയത്തിൽ സ്‌പെയിനെതിരെ നടക്കുന്ന കലാശപ്പോരാട്ടത്തിൽ മെസ്സിക്ക് എംബാപ്പെയെ മറികടക്കാൻ ഹാട്രിക് നേടേണ്ടി വരും.

'റെക്കോർഡിനേക്കാൾ വലുത് ഫൈനൽ'; എംബാപ്പെ

ഇംഗ്ലണ്ടിനെതിരായ മത്സരത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കവെ വ്യക്തിഗത റെക്കോർഡുകളേക്കാൾ ടീമിന്റെ വിജയത്തിനാണ് താൻ പ്രാധാന്യം നൽകുന്നതെന്ന് എംബാപ്പെ വ്യക്തമാക്കി. ഫൈനലിൽ കളിക്കാൻ കഴിയാത്തതിലുള്ള നിരാശയും താരം പങ്കുവെച്ചു. "ഞായറാഴ്ചത്തെ ഫൈനലിൽ മെസ്സി ഗോൾ നേടുമെന്ന കാര്യം ഉറപ്പാണ്. ഞാൻ എന്റെ ടീമിനെ ജയിപ്പിക്കാൻ മാത്രമാണ് ശ്രമിക്കുന്നത്. ലോകകപ്പിൽ ഒരുപാട് ഗോളുകൾ നേടാനാകുന്നത് ഒരു വലിയ നേട്ടം തന്നെയാണ്. എന്നാൽ ഈ റെക്കോർഡ് സ്വന്തമാക്കുന്നതിനേക്കാൾ ഫൈനൽ മത്സരത്തിൽ കളിക്കാനായിരുന്നു ഞാൻ ആഗ്രഹിച്ചത്. ചരിത്രത്തിന്റെ ഭാഗമാകുന്നത് നല്ലതുതന്നെ, പക്ഷേ ഇപ്പോൾ എന്റെ മനസ്സിൽ അതിനല്ല ഒന്നാം സ്ഥാനം", എംബാപ്പെ പറഞ്ഞു.

ഗോൾ വേട്ടയിൽ മെസ്സിയെ മറികടന്ന് എംബാപ്പെ; ലോകകപ്പ് ചരിത്രത്തിന്റെ നെറുകയിൽ ഫ്രഞ്ച് നായകൻ
64 വര്‍ഷത്തെ ചരിത്രം വഴിമാറി, 10 ഗോള്‍ പൂരം, സാക്കയ്ക്ക് ഹാട്രിക്; ഫ്രാന്‍സിനെ വീഴ്ത്തി ഇംഗ്ലണ്ടിന് വെങ്കല തിളക്കം

ഇനിയും റെക്കോർഡുകൾ തകരുമോ?

ലോകകപ്പ് ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഗോൾവേട്ടക്കാരുടെ പട്ടികയിൽ 16 ഗോളുകളുമായി മുൻ ജർമ്മൻ സ്ട്രൈക്കർ മിറോസ്ലാവ് ക്ലോസെയായിരുന്നു ഈ ടൂർണമെന്റിന്റെ തുടക്കത്തിൽ മുന്നിലുണ്ടായിരുന്നത്. എന്നാൽ ലയണൽ മെസ്സിയും കിലിയൻ എംബാപ്പെയും ഒരുപോലെ ക്ലോസെയെ മറികടന്ന് മുന്നേറി. വെറും രണ്ട് മത്സരങ്ങളിൽ നിന്ന് തന്നെ ലോകകപ്പ് ചരിത്രത്തിൽ നോർവേയ്ക്കായി ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരമെന്ന റെക്കോർഡ് ഹാളന്‍ണ്ട് സ്വന്തമാക്കി. അതേസമയം, ഇംഗ്ലണ്ടിന്റെ എക്കാലത്തെയും മികച്ച ലോകകപ്പ് സ്കോറർ എന്ന പദവിയിൽ ഇതിഹാസ താരം ഗാരി ലിനേക്കറെ മറികടന്ന് ഹാരി കെയ്ൻ പുതിയ ചരിത്രമെഴുതി. ഒരൊറ്റ ലോകകപ്പ് ടൂർണമെന്റിൽ ഏറ്റവും കൂടുതൽ ഗോളുകൾ (13 ഗോളുകൾ) നേടിയെന്ന ജസ്റ്റ് ഫോണ്ടെയ്ന്റെ 1958-ലെ റെക്കോർഡാണ് ഗോൾഡൻ ബൂട്ടിനായുള്ള പോരാട്ടത്തിൽ ഇനി തകര്‍ക്കപ്പെടെണ്ടത്.

Summary

England defeated France 6-4 in a breathtaking FIFA World Cup third-place playoff to claim the bronze medal, with Bukayo Saka scoring a memorable hat-trick. The 10-goal thriller became the highest-scoring third-place match in World Cup history, while Kylian Mbappé continued his remarkable run by becoming the tournament's all-time leading scorer. The match also saw several long-standing records fall, setting the stage for an exciting final and a fierce Golden Boot race.

Madism Digital
madismdigital.com