ജോർദാനെ തകർത്ത് അർജന്റീനയുടെ മൂന്നാം ജയം; ഫ്രീകിക്ക് ഗോളോടെ ചരിത്രമെഴുതി മെസ്സി

19-ാം മിനിറ്റിൽ ജിയോവാനി ലോ സെൽസോയുടെ മനോഹര ഫ്രീകിക്കിലൂടെയാണ് അർജന്റീന ഗോൾവേട്ട തുടങ്ങിയത്
ജോർദാനെ തകർത്ത് അർജന്റീനയുടെ മൂന്നാം ജയം; ഫ്രീകിക്ക് ഗോളോടെ ചരിത്രമെഴുതി മെസ്സി
Published on

ഗ്രൂപ്പ് ഘട്ടത്തിലെ മൂന്നാം മത്സരത്തിലും വിജയക്കുതിപ്പ് തുടർന്ന് അർജന്റീന. ഇതിനകം തന്നെ പ്രീക്വാർട്ടർ ഉറപ്പിച്ചിരുന്ന ലോകചാമ്പ്യന്മാർ, ഒൻപത് മാറ്റങ്ങളുമായാണ് ജോർദാനെതിരെ ഇറങ്ങിയത്. എന്നിട്ടും 3-1ന്റെ വിജയവുമായി ഗ്രൂപ്പ് ഘട്ടം സമ്പൂർണ വിജയത്തോടെ അവസാനിപ്പിച്ചു.

ആദ്യ പകുതിയിൽ തന്നെ മത്സരത്തിന്റെ നിയന്ത്രണം അർജന്റീന ഏറ്റെടുത്തു. 19-ാം മിനിറ്റിൽ ജിയോവാനി ലോ സെൽസോയുടെ മനോഹര ഫ്രീകിക്കിലൂടെയാണ് അർജന്റീന ഗോൾവേട്ട തുടങ്ങിയത്. പിന്നാലെ 31-ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി ലൗട്ടാരോ മാർട്ടിനസ് വലയിലെത്തിച്ചതോടെ അർജന്റീന 2-0ന് മുന്നിലെത്തി. അതിന് തൊട്ടുമുമ്പ് ലൗട്ടാരോയുടെ മറ്റൊരു ശ്രമം ക്രോസ്‌ബാറിൽ തട്ടി മടങ്ങിയിരുന്നു.

രണ്ടാം പകുതിയിൽ തോൽവി സമ്മതിക്കാതെ ജോർദാൻ തിരിച്ചടിച്ചു. പകരക്കാരനായി ഇറങ്ങിയ മൂസ അൽ-തമാരി 55-ാം മിനിറ്റിൽ ഗോൾ നേടി സ്കോർ 2-1 ആക്കിയതോടെ മത്സരം വീണ്ടും സജീവമായി. ജോർദാന്റെ ആക്രമണങ്ങൾ അർജന്റീന പ്രതിരോധത്തെ കുറച്ചുനേരം സമ്മർദത്തിലാക്കിയെങ്കിലും സമനില ഗോൾ കണ്ടെത്താനായില്ല.

ജോർദാനെ തകർത്ത് അർജന്റീനയുടെ മൂന്നാം ജയം; ഫ്രീകിക്ക് ഗോളോടെ ചരിത്രമെഴുതി മെസ്സി
ഗോൾ വീണില്ല, പോരാട്ടവീര്യം മാത്രം നിറഞ്ഞു; ഗ്രൂപ്പ് ജേതാക്കളായി കൊളംബിയ

അതിനിടെ രണ്ടാം പകുതിയിൽ പകരക്കാരനായി ഇറങ്ങിയ ലയണൽ മെസ്സി തന്റെ സാന്നിധ്യം വീണ്ടും അറിയിക്കുകയായിരുന്നു. 80-ാം മിനിറ്റിൽ ലഭിച്ച ഫ്രീകിക്ക് അനായാസം വലയിലെത്തിച്ച് അർജന്റീനയുടെ വിജയം ഉറപ്പിച്ചു. ലോകകപ്പിൽ തുടർച്ചയായി ഏഴ് മത്സരങ്ങളിൽ ഗോൾ നേടുന്ന ആദ്യ താരമെന്ന അപൂർവ നേട്ടവും ഈ ഗോളിലൂടെ മെസ്സി സ്വന്തമാക്കി.

ഈ വിജയത്തോടെ ഗ്രൂപ്പ് ഘട്ടത്തിലെ മൂന്ന് മത്സരങ്ങളിലും ജയിച്ച അർജന്റീന ഒന്നാം സ്ഥാനക്കാരായി നോക്കൗട്ട് റൗണ്ടിലേക്ക് മുന്നേറി. ലോകകപ്പ് അരങ്ങേറ്റക്കാരായ ജോർദാൻ മൂന്ന് മത്സരങ്ങളിലും പൊരുതിയെങ്കിലും ഒരു ജയവും നേടാനാകാതെ ടൂർണമെന്റിനോട് വിടപറഞ്ഞു.

Summary

Argentina continued their winning streak in the third match of the group stage. Having already secured a spot in the Round of 16, the world champions fielded a side with nine changes against Jordan. Despite this, they finished the group stage with a perfect record after a 3-1 victory. Argentina took control of the match in the very first half. The goal-scoring began in the 19th minute with a beautiful free-kick from Giovani Lo Celso. Shortly after, in the 31st minute, Lautaro Martínez converted a penalty to put Argentina 2-0 ahead. Just before that, another attempt by Lautaro had struck the crossbar and bounced back

Madism Digital
madismdigital.com