

''ഞാൻ അവസാനിപ്പിക്കുന്നു''..!
നോർവേയ്‌ക്കെതിരായ പ്രീ ക്വാർട്ടർ മത്സരത്തിൽ തോറ്റ് ലോകകപ്പിൽനിന്ന് ബ്രസീൽ പുറത്തായതിനു പിന്നാലെയാണ് ആ പ്രഖ്യാപനം എത്തിയത്, ബ്രസീലിനു വേണ്ടി രാജ്യാന്തര തലത്തിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ നെയ്മർ ജൂനിയർ ബൂട്ടഴിക്കുന്നു. ഇനി രാജ്യാന്തര ഫുട്‌ബോളിൽ തുടരുന്നില്ലെന്ന് താരം ഔദ്യോഗികമായി പ്രഖ്യാപിച്ചു.
നെയ്മർ ആയിരിക്കുകയെന്നത് ഒരു കായിക താരത്തെ സംബന്ധിച്ചിടത്തോളം വലിയ പ്രയാസമാണ്. തനിക്കുള്ളതെല്ലാം സമർപ്പിച്ചിട്ടും രാജ്യത്തിനായി താൻ ഏറെ സ്വപ്‌നം കണ്ട ആ നേട്ടം കൈവരിക്കാൻ പറ്റാത്തതിൽ നെയ്മർ ദുഃഖിതനാണ്. നോർവേയ്‌ക്കെതിരായ മത്സരശേഷം താരം ഗ്രൗണ്ടിൽനിന്ന് കരയുന്ന ദൃശ്യങ്ങൾ ആരുടെയും ഉള്ളുലയ്ക്കുന്നതാണ്.
ബ്രസീലിനായി ഏറ്റവും കൂടുതൽ രാജ്യാന്തര ഗോൾ നേടിയ നെയ്മർ സാക്ഷാൽ പെലെയെ വരെ മറികടന്നിരുന്നു. 129 മത്സരത്തിൽനിന്ന് 80 ഗോളാണ് നെയ്മർ മഞ്ഞക്കുപ്പായത്തിൽ സ്‌കോർ ചെയ്തത്. 2014 ലോകകപ്പിന്റെ സെമിയിൽ ജർമനിയോടു തോറ്റ് ബ്രസീൽ കണ്ണീരണിയുന്നുണ്ട്. പരുക്കിനെത്തുടർന്ന് നെയ്മർ അന്ന് പുറത്തായിരുന്നു. നെയ്മർ ഉണ്ടായിരുന്നെങ്കിൽ ജർമനിക്കെതിരെ ഇത്രയും നാണംകെട്ട തോൽവി വഴങ്ങേണ്ടിവരില്ലായിരുന്നുവെന്ന് ബ്രസീൽ ആരാധകരെല്ലാം പറഞ്ഞു. അത്രത്തോളം അവർ നെയ്മറിന്റെ കാലുകളെ വിശ്വസിച്ചിരുന്നു. 2022 ലോകകപ്പ് ക്വാർട്ടറിൽ ബ്രസീൽ ക്രൊയേഷ്യയോടു പെനാൽറ്റി ഷൂട്ടൗട്ടിൽ തോറ്റാണ് പുറത്താകുന്നത്. അന്ന് എക്‌സ്ട്രാ ടൈമിൽ നെയ്മർ നേടിയ ഉഗ്രൻ ഗോൾ ആ തോൽവിയിൽ മങ്ങിപ്പോയി.
ഈ ലോകകപ്പിലും പരുക്കിന്റെ പിടിയിലായിരുന്നു നെയ്മർ. ഒരു മത്സരത്തിൽ പോലും മുഴുവൻ സമയം കളിച്ചിട്ടില്ല. 2013 ലെ കോൺഫെഡറേഷൻ കപ്പ്, 2016 ലെ റിയോ ഒളിംപിക്‌സ് ഗോൾഡ് മെഡൽ എന്നിവയാണ് ബ്രസീലിനായി നെയ്മറിന്റെ മികവിൽ നേടിയെടുത്തത്. അപ്പോഴും ലോകകപ്പ് ഇല്ലാതെ പടിയിറങ്ങേണ്ടി വരുന്നത് നെയ്മർ ആരാധകരെ വലിയ രീതിയിൽ വേദനിപ്പിക്കുന്നു.
പരുക്കുകളുടെ പിടിയിൽ വീണുപോയ ഉജ്ജ്വല കരിയർ കൂടിയാണ് നെയ്മറിന്റേത്. കണക്കുകളെടുത്താൽ ഏതാണ്ട് 40 ലേറെ പരുക്കുകൾ. അതിൽ പലതും അതീവ ഗുരുതര സ്വഭാവമുള്ളവയായിരുന്നു. പരുക്കിനെത്തുടർന്ന് ക്ലബ് ഫുട്‌ബോളിലും രാജ്യാന്തര കരിയറിലുമായി നെയ്മറിനു നഷ്ടമായത് 150 ലേറെ മത്സരങ്ങളാണ്. എല്ലാ പരുക്കുകളെയും അതിജീവിച്ച് നെയ്മർ വീണ്ടും ബൂട്ടണിഞ്ഞത് 2026 ലോകകപ്പ് എന്ന സ്വപ്‌നത്തിലേക്ക് ആയിരുന്നു...! എന്നാൽ വിധി നെയ്മറിനോടു കരുണ കാണിച്ചില്ല...!
Neymar Jr., Brazil's all-time leading international goalscorer, has officially announced his retirement from international football. This announcement came shortly after Brazil was eliminated from the World Cup following a defeat against Norway in the pre-quarterfinals. Neymar has officially confirmed that he is hanging up his boots and will no longer play international football. Neymar is deeply heartbroken. Despite dedicating absolutely everything to the sport, he is devastated that he could not achieve the ultimate dream he held for his country.