'മികച്ചവരിൽ മികച്ചവൻ മെസി തന്നെ, ലോകമേ അംഗീകരിക്കൂ'; ബ്രസീൽ ഇതിഹാസം റൊണാൾഡോ

മെസിയാണ് ഏറ്റവും മികച്ചവനെന്ന് ലോകം സമ്മതിക്കേണ്ട സമയമായെന്ന് റൊണാൾഡോ പറഞ്ഞു.
'മികച്ചവരിൽ മികച്ചവൻ മെസി തന്നെ, ലോകമേ അംഗീകരിക്കൂ'; ബ്രസീൽ ഇതിഹാസം റൊണാൾഡോ
Published on

ലയണൽ മെസിയോ ക്രിസ്റ്റ്യാനോ റൊണാൾഡോയോ? ആരാണ് കേമരിൽ കേമൻ? വർഷങ്ങളായി ഫുട്‌ബോൾ ലോകത്ത് നടക്കുന്ന ഈ ചർച്ചയ്ക്ക് ഉത്തരവുമായി ബ്രസീൽ ഇതിഹാസ താരം റൊണാൾഡോ നസാരിയോ. മെസിയാണ് ഏറ്റവും മികച്ചവനെന്ന് ലോകം സമ്മതിക്കേണ്ട സമയമായെന്ന് റൊണാൾഡോ പറഞ്ഞു. ലോകകപ്പിലെ അർജന്റീനയുടെ ആദ്യ മത്സരത്തിനു ശേഷമാണ് റൊണാൾഡോയുടെ പ്രതികരണം.

''ലോകം ഈ ഒളിച്ചുകളി അവസാനിപ്പിക്കേണ്ട സമയമായി. മെസിയാണ് ഏറ്റവും മികച്ച താരമെന്ന യാഥാർഥ്യം അംഗീകരിക്കുക. എല്ലാ സീസണിലും അയാൾ ഭംഗിയായി കളിക്കുന്നു. ലോകകപ്പിലും അദ്ദേഹം മികച്ച പ്രകടനം നടത്തുന്നു. എന്നിട്ട് ഇപ്പോഴും സംശയമോ?,'' റൊണാൾഡോ ചോദിച്ചു.

ലോകകപ്പിലെ ആദ്യ മത്സരത്തിൽ മെസി അൾജീരിയയ്‌ക്കെതിരെ ഹാട്രിക് നേടിയിരുന്നു. ഇതിനെയും റൊണാൾഡോ പ്രശംസിച്ചു. ഒരിക്കലും മറക്കാനാവാത്ത നിമിഷമായിരുന്നു ഇത്. ഈ ചരിത്ര ദിനം ചരിത്രത്താളുകളിൽ എഴുതപ്പെടേണ്ടതാണെന്നും റൊണാൾഡോ പറഞ്ഞു.

അൾജീരിയയ്‌ക്കെതിരായ മത്സരത്തിലെ മൂന്ന് ഗോളോടെ ലോകകപ്പ് ഗോളുകളുടെ എണ്ണത്തിൽ മെസി ഒന്നാമതെത്തിയിരിക്കുകയാണ്. ആറ് ലോകകപ്പുകളിൽ കളിച്ച മെസി അഞ്ചിലും സ്‌കോർ ചെയ്തു. ലോകകപ്പ് ഗോളുകളുടെ എണ്ണത്തിൽ ലയണൽ മെസിക്കും ജർമനിയുടെ മുൻതാരം മിറാസ്ലോവ് ക്ലോസയ്ക്കും താഴെ ബ്രസീലിന്റെ മുൻതാരം റൊണാൾഡോയാണ്. 15 ഗോളാണ് റൊണാൾഡോ ലോകകപ്പിൽ നേടിയത്.

അതേസമയം, GOAT ചർച്ചയിൽ മെസിക്കൊപ്പം പറഞ്ഞുകേൾക്കുന്ന പോർച്ചുഗൽ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ഈ ലോകകപ്പിലെ ആദ്യ മത്സരത്തിൽ നിരാശപ്പെടുത്തി. 2022 ൽ ഘാനയ്‌ക്കെതിരായ ഗ്രൂപ്പ് സ്റ്റേജ് മത്സരത്തിലാണ് റൊണാൾഡോ അവസാനമായി ലോകകപ്പ് ഗോൾ നേടിയത്.

Brazil legend Ronaldo Nazário has declared that the football world should finally accept Lionel Messi as the greatest player. Speaking after Argentina’s opening World Cup match, Ronaldo praised Messi’s consistency, brilliance across seasons, and outstanding World Cup performances. He also hailed Messi’s hat-trick against Algeria as a historic moment. With those three goals, Messi moved to the top of the World Cup scoring charts, surpassing Ronaldo’s tally of 15 goals and reinforcing his legendary status.

Madism Digital
madismdigital.com