അന്ന് പെലെ - അൽതാഫിനി, ഇന്ന് യമാൽ- പൗ കുബാർസി; 2010 ന് ശേഷം താളം കണ്ടെത്തി സ്പെയിൻ

എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് ആണ് സ്പെയിൻ ഓസ്ട്രിയയെ പരാജയപ്പെടുത്തിയത്.
അന്ന് പെലെ - അൽതാഫിനി, ഇന്ന് യമാൽ- പൗ കുബാർസി; 2010 ന് ശേഷം താളം കണ്ടെത്തി സ്പെയിൻ
Published on

റൗണ്ട് ഓഫ് 32 മത്സരത്തിൽ ഓസ്ട്രിയയെ വീഴ്ത്തി ലോകകപ്പിന്റെ പ്രീ-ക്വാർട്ടറിൽ പ്രവേശിച്ച് സ്പെയിൻ. എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് ആണ് സ്പെയിൻ ഓസ്ട്രിയയെ പരാജയപ്പെടുത്തിയത്. സ്പെയിനിനായി മിക്കൽ ഒയർസബാൽ ഇരട്ടഗോളുകൾ നേടി. പെഡ്രോ പെറോയും സ്പെയിനിനായി സ്കോർ ചെയ്തു.


കൗമാരം യാമിൻ യമാൽ പല കുറി ഓസ്ട്രിയ ഗോൾമുഖം വിറപ്പിച്ചു. ഗോൾ കണ്ടെത്താനായില്ലെങ്കിലും സ്പെയിനിന്റെ പ്രീക്വാർട്ടർ മത്സരത്തോടെ ഒരു റെക്കോർഡ് കൂടി പിറന്നു. 1958-ൽ വെയിൽസിനെതിരെ ക്വാർട്ടർ ഫൈനലിൽ ബ്രസീലിനു വേണ്ടി പെലെയും ജോസ് അൽതാഫിനിയും കളിച്ചതിനുശേഷം ഒരു ടീമിനായി ലോകകപ്പ് നോക്കൗട്ട് മത്സരം ആരംഭിക്കുന്ന ആദ്യ കൗമാര ജോഡിയായി യമാലും ബാഴ്‌സലോണ സഹതാരം പൗ കുബാർസിയും മാറി. അറുപത്തിയെട്ട് വർഷങ്ങൾക്ക് ശേഷമാണ് ഈ ചരിത്രം ആവർത്തിക്കുന്നത്.

1958-ൽ, ലോകം കീഴടക്കാൻ ബ്രസീലിനെ സഹായിച്ച കൗമാരക്കാരായിരുന്നു പെലെയും അൽതാഫിനിയും. 2026-ൽ, യമലും ക്യൂബർസിയും ചരിതം ആവർത്തിക്കുമോ എന്നാണ് ഇനി കാണേണ്ടത്. സ്പെയിനിന്റെ മുന്നോട്ടുള്ള യാത്ര കഠിനമായതായിരിക്കും എന്നാണ് സൂചനകൾ.

ഓസ്ട്രിയ ക്കെതിരെ  കളം നിറഞ്ഞ് കളിക്കുന്ന യമാലിനേ  ആയിരുന്നു കണ്ടത്. ഗ്രൂപ്പ് ഘട്ടത്തിൽ നേരിട്ട ഹാംസ്ട്രിംഗ് പരിക്കിൽ നിന്ന് കരകയറിയ 18 വയസ്സുകാരനായ ബാഴ്‌സലോണ താരം തൻറെ താളം കണ്ടെത്തി എന്ന് ഉറപ്പിക്കുന്നത് ആയിരുന്നു പ്രകടനങ്ങൾ. പലകുറി ഗോളിനടുത്ത് എത്തിയ ഒരു ഷോപ്പ് ഗോൾ പോസ്റ്റിൽ തട്ടി മടങ്ങുകയും ചെയ്തു. മദ്രത്തിൻറെ ആദ്യപകുതിയിൽ ആയിരുന്നു യമാലിന്റെ മുന്നേറ്റങ്ങൾ മിക്കതും. യമാലിന്റെയും മറ്റ് സ്പാനിഷ് മുന്നേറ്റക്കാരുടെയും മികച്ച നീക്കങ്ങൾ സ്പെയിൻ-ഓസ്ട്രിയ മത്സരത്തിന്റെ തുടക്കം മുതൽ തന്നെ ഓസ്ട്രിയൻ പ്രതിരോധത്തിന് വലിയ ഭീഷണിയാണ് ഉയർത്തിയത്. ആദ്യ മിനിറ്റിൽ യമാലിന്റെ ഷോട്ട് തട്ടിയകറ്റിയ ഗോൾകീപ്പർ, ഏഴാം മിനിറ്റിൽ ഒൽമോയുടെയും എട്ടാം മിനിറ്റിൽ ലപോർട്ടയുടെയും മുന്നേറ്റങ്ങളെയും സമർത്ഥമായി പ്രതിരോധിച്ച് ഓസ്ട്രിയയെ വലിയ തകർച്ചയിൽ നിന്ന് രക്ഷിക്കുകയായിരുന്നു.

Summary

Spain booked their place in the FIFA World Cup Round of 16 with a convincing 3-0 victory over Austria in the Round of 32. Mikel Oyarzabal starred with a brilliant brace, while Pedro Porro added the third goal to seal a comfortable win. The result keeps Spain's World Cup title hopes alive as they advance to the pre-quarterfinals.

Madism Digital
madismdigital.com