മൂവർസംഘത്തെ പിടിച്ചുകെട്ടിയ പ്രത്യേക പ്ലാൻ; പ്രതിരോധത്തിന്റെ സ്പാനിഷ് മോഡൽ

2010 നു ശേഷം വീണ്ടുമൊരു ലോകകപ്പ് ഫൈനൽ, ജയിച്ചാൽ രണ്ടാം കിരീടം..! സ്‌പെയിൻ സ്വപ്‌നം കാണുകയാണ്...!
മൂവർസംഘത്തെ പിടിച്ചുകെട്ടിയ പ്രത്യേക പ്ലാൻ; പ്രതിരോധത്തിന്റെ സ്പാനിഷ് മോഡൽ
Published on

പ്രതിരോധവും ആക്രമണവും സമന്വയിപ്പിച്ചുള്ള സ്‌പെയിൻ തന്ത്രത്തിനു മുന്നിൽ ഉത്തരമില്ലാതെ നിൽക്കുന്ന ഫ്രഞ്ച് പടയെയാണ് ഡല്ലാസിൽ കണ്ടത്. ഗോളടിക്കാൻ പിശുക്കരെന്നാണ് ഫുട്‌ബോൾ പ്രേമികൾ സ്‌പെയിനെ പരിഹസിച്ചിരുന്നത്. എന്നാൽ ഈ ലോകകപ്പിൽ ഏറ്റവും നന്നായി ഗോളടിച്ചിരുന്ന ടീമിനെ പിടിച്ചുകെട്ടിയതിനൊപ്പം അവരുടെ നെഞ്ച് തുളച്ച് രണ്ടു ഗോളുമടിച്ച് സ്‌പെയിൻ സീൻ മൊത്തം മാറ്റി. 2010 നു ശേഷം വീണ്ടുമൊരു ലോകകപ്പ് ഫൈനൽ, ജയിച്ചാൽ രണ്ടാം കിരീടം..! സ്‌പെയിൻ സ്വപ്‌നം കാണുകയാണ്...!

ഫ്രഞ്ച് ത്രയത്തെ പൂട്ടി

ഫ്രാൻസിന്റെ കരുത്ത് ഒലിസെ - എംബാപ്പെ - ഡെംബലെ ത്രയമായിരുന്നു. ഈ ലോകകപ്പിലെ ഗോൾ വേട്ടക്കാരിൽ ഒന്നാമനാണ് എംബാപ്പെ, കൂടുതൽ അസിസ്റ്റുകളുള്ള ഒലിസെ, കൃത്യതയുള്ള ക്രോസുകളിൽ മുൻപിൽ നിൽക്കുന്ന ഡെംബലെ...മൂന്ന് പേരെയും അനങ്ങാൻ സമ്മതിക്കാത്ത പ്രതിരോധ പൂട്ടുമായാണ് സ്‌പെയിൻ ഡല്ലാസിൽ എത്തിയത്.

മൂവർസംഘത്തെ പിടിച്ചുകെട്ടിയ പ്രത്യേക പ്ലാൻ; പ്രതിരോധത്തിന്റെ സ്പാനിഷ് മോഡൽ
ചരിത്രത്തിലേക്ക് ഇനി ഒരൊറ്റ ജയം! ഡാലസിൽ സ്പെയിനിന്റെ മരണമാസ് കളി, തിരിഞ്ഞോടി ഫ്രഞ്ച് പട

സ്‌പെയിനിന്റെ മധ്യനിര ഒലിസെയെ കൃത്യമായി മാർക്ക് ചെയ്തു. ഒലിസെയിലേക്കു പന്ത് എത്താതിരിക്കാനുള്ള തന്ത്രങ്ങൾ നടപ്പിലാക്കി. ഒലിസെ നിഷ്പ്രഭനായതോടെ എംബാപ്പെയിലേക്കും ഡെംബലെയിലേക്കും പന്ത് എത്താതെയായി. ഇവിടെയാണ് ഫ്രാൻസ് ആദ്യം തോൽവി സമ്മതിക്കുന്നത്. മുന്നേറ്റത്തിന്റെ മൂർച്ഛ കുറഞ്ഞതോടെ ഫ്രാൻസ് താരങ്ങൾ പ്രതിരോധത്തിലായി.

മധ്യനിര നിയന്ത്രിച്ച കളി

പൊസഷനിൽ ഊന്നിയുള്ള കളിയാണു സ്‌പെയിൻ പുറത്തെടുത്തത്. അതിവേഗ മുന്നേറ്റത്തിനു പേരുകേട്ട ഫ്രാൻസിന്റെ മിന്നൽ താരങ്ങളിലേക്കു പന്ത് എത്തുന്നത് കുറയ്ക്കുകയായിരുന്നു ലക്ഷ്യം. ഒലിസെയെ പൂട്ടിയതിൽ സ്‌പെയിൻ മിഡ് ഫീൽഡ് നിർണായക പങ്കുവഹിച്ചു. ഒലിസെയ്ക്കു പന്ത് എത്തിയാൽ മാത്രമേ ഡെംബലെ, എംബാപ്പെ, ബാർകോള എന്നിവരിലേക്കു ബോൾ സപ്ലൈ ഉണ്ടാകൂവെന്ന് സ്‌പെയിനു ധാരണയുണ്ടായിരുന്നു. ഇവിടെയാണ് മിഡ് ഫീൽഡ് ഇണർന്നുകളിച്ചത്. ഒലിസെയുടെ രണ്ട് വമ്പൻ മുന്നേറ്റങ്ങളെയാണു സ്‌പെയിൻ മധ്യനിര നിർവീര്യമാക്കിയത്.

പാസ് മാത്രമല്ല ഗോളുമുണ്ട്

പൊസഷൻ ഗെയിം മാത്രം ശ്രദ്ധിച്ച് ഗോളടിക്കാൻ മറക്കുന്നവരാണ് സ്‌പെയിൻ എന്ന് പൊതുവെ വിമർശനമുണ്ടായിരുന്നു. എന്നാൽ പൊസഷൻ ഗെയിമിനൊപ്പം പന്ത് കൈവശമില്ലാത്തപ്പോൾ ഇതുവരെ കാണാത്ത രീതിയിൽ പ്രസിങ് ഗെയിം പുറത്തെടുത്ത് സ്പാനിഷ് താരങ്ങൾ ഫ്രാൻസിനു ഭീഷണിയുയർത്തി. കളിയിൽ ആകെ 19 ടാക്കിളുകളാണു സ്‌പെയിൻ ഫ്രാൻസിനെതിരെ നടത്തിയത്.

മൂവർസംഘത്തെ പിടിച്ചുകെട്ടിയ പ്രത്യേക പ്ലാൻ; പ്രതിരോധത്തിന്റെ സ്പാനിഷ് മോഡൽ
ഇംഗ്ലീഷ് പരീക്ഷയ്ക്ക് 'പരീക്ഷണം' ഉറപ്പ്; സ്‌കലോണി രണ്ടും കൽപ്പിച്ച്!

ക്ലീൻ ഷീറ്റ് സിമൺ

സ്‌പെയിൻ ഗോൾ കീപ്പർ ഉനൈ സിമൺ ഗോൾ പോസ്റ്റിൽ അപാരമായ ഫോം ആവർത്തിച്ചു. ഈ ലോകകപ്പിൽ ആറാമത്തെ ക്ലീൻ ഷീറ്റാണ് താരത്തിന്റേത്. ഗോളാകുമെന്ന് ഉറപ്പിച്ച കിലിയെൻ എംബാപ്പെയുടെ ശ്രമത്തെ അടക്കം വിദഗ്ധമായി തട്ടിയകറ്റി. പലപ്പോഴും മധ്യനിര വരെ ഓടിയെത്തി പന്തിന്റെ നിയന്ത്രണം ഏറ്റെടുക്കാനും ശ്രമിച്ചിരുന്നു.

യമാലിന്റെ 'ചെറിയ' ബുദ്ധി

മത്സരത്തിന്റെ 22-ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ചാണു സ്‌പെയിൻ ആദ്യ ഗോൾ നേടിയത്. യുവതാരം ലാമിൻ യമാൽ ബോക്‌സിനുള്ളിൽ ഫൗൾ ചെയ്യപ്പെട്ടതാണു പെനാൽറ്റി ലഭിക്കാൻ കാരണം. ഇത് യമാൽ അതിവിദഗ്ധമായി നേടിയെടുത്ത പെനാൽറ്റി കൂടിയാണ്. ബോക്സിനുള്ളിൽ ലുക്കാസ് ഡിഗ്‌നെയുടെ ചവിട്ടേറ്റാണു യമാൽ പെനാൽറ്റി നേടിയെടുത്തത്. വളരെ തന്ത്രപൂർവം ആ പെനാൽറ്റി സാധ്യത സൃഷ്ടിച്ചെടുക്കുകയായിരുന്നു യമാൽ.

Summary

In a brilliant display of combined attack and defense in Dallas, Spain completely outplayed France, shedding their past reputation as a low-scoring team. By netting two goals and successfully stifling the tournament's highest-scoring side, Spain has dramatically shifted the narrative to reach their first World Cup final since 2010, putting them just one win away from their second title. France's formidable attacking trio—top scorer Kylian Mbappe, assist leader Michael Olise, and crossing specialist Ousmane Dembele—were left completely powerless against Spain's impenetrable defensive lockdown.

Madism Digital
madismdigital.com