

ലോകകപ്പിലെ ആദ്യ സെമി ഫൈനല്‍ മത്സരത്തില്‍ മണിക്കൂറുകള്‍ മാത്രം. സ്‌പെയിനും ഫ്രാന്‍സും ഏറ്റുമുട്ടുന്ന ആദ്യ സെമി ബുധനാഴ്ച പുലര്‍ച്ചെ 12. 30ന് ആണ് മത്സരം. ലോകകപ്പിന്റെ ത്രസിപ്പിക്കുന്ന ഫുട്ബോള്‍ ആവേശത്തിനു ഹരംപകരാന്‍ ' മാഡിസം ഫുട്‌ബോള്‍ മാഡ്‌നസുമായി' മാഡിസം ഡിജിറ്റലും തയ്യാറായിക്കഴിഞ്ഞു.
ലോകകപ്പ് സെമി ഫൈനല്‍, ഫൈനല്‍ മത്സരങ്ങള്‍ പൂര്‍ണ മിഴിവോടെ ബിഗ് സ്‌ക്രീനില്‍ കാണാനുള്ള സുവര്‍ണാവസരമാണ് മാഡിസം ഡിജിറ്റല്‍ പ്രേക്ഷകര്‍ക്കു ഒരുക്കുന്നത്. 'മാഡിസം ഫുട്‌ബോള്‍ മാഡ്‌നസ്' എന്ന പേരില്‍ കോഴിക്കോട് ഹൈലൈറ്റ് മാളിലെ പലാക്‌സി സിനിമാസിലാണു പ്രദര്‍ശനമൊരുക്കുന്നത്. ജൂലൈ 15, 16 തിയതികളില്‍ പുലര്‍ച്ചെ 12.30 നടക്കുന്ന സെമിഫൈനലുകളുടെയും ജൂലൈ 20നു പുലര്‍ച്ചെ 12.30നു നടക്കുന്ന ഫൈനലിന്റെയും ടിക്കറ്റുകളാണു പ്രേക്ഷകര്‍ക്കു ലഭിക്കുക. മൂന്നൂറിലേറെ ടിക്കറ്റുകളാണ് മൂന്നു ദിവസവും മാഡിസം ഡിജിറ്റല്‍ പ്രേക്ഷകര്‍ക്കു തികച്ചും സമ്മാനമായി നല്‍കുന്നത്. കായികമേഖലയില്‍നിന്ന് ഉള്‍പ്പെടെയുള്ള നിരവധി പ്രമുഖര്‍ പ്രേക്ഷകര്‍ക്കൊപ്പം കളിയാവേശത്തിന്റെ ഭാഗമാകും.
ടിക്കറ്റ് എങ്ങനെ ലഭിക്കും?
സെമി ഫൈനല്‍, ഫൈനല്‍ മത്സരങ്ങള്‍ ബിഗ് സ്‌ക്രീനില്‍ കാണാനുള്ള അപൂര്‍വ അവസരത്തിനായി പ്രേക്ഷകര്‍ ചെയ്യേണ്ടത് ഇത്രമാത്രം:
നിങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ മാഡിസം ഡിജിറ്റലിന്റെ ഫോളോവര്‍ ആണോ? പേജില്‍ സെമി ഫൈനൽ വിജയികളെ കമന്റ് ചെയ്ത് ഫൈനല്‍ മത്സര ടിക്കറ്റുകള്‍ സ്വന്തമാക്കാം. തിരഞ്ഞെടുക്കപ്പെടുന്ന മുന്നൂറിലേറെ പേര്‍ക്കു ടിക്കറ്റ് സൗജന്യമായി ലഭിക്കും
ഇനി കളിമാറും, കാണലും. മാഡിസത്തിനൊപ്പം ചേരൂ, ബിഗ് സ്‌ക്രീനില്‍ നമുക്കൊരുമിച്ച് ഫുട്ബോള്‍ ലഹരി ആസ്വദിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്കായി പ്രേക്ഷകര്‍ക്ക് 87146 56282 എന്ന നമ്പറില്‍ വിളിക്കാവുന്നതാണ്.
Only hours remain before the first FIFA World Cup semi-final as Spain and France prepare for a blockbuster clash at 12:30 a.m. on Wednesday. Adding to the excitement, Madism Digital is all set with its "Madism Football Madness" campaign, bringing football fans together to celebrate the thrilling World Cup action.