ഒറ്റ വരി പ്രോംറ്റിൽ തെളിയുന്ന സുന്ദരന്മാരും സുന്ദരികളും; എൺപതുകളിലെ വസന്തമാകാൻ നിങ്ങൾ അപ്ലോഡ് ചെയ്യുന്ന ചിത്രങ്ങൾക്ക് പിന്നീട് എന്ത് സംഭവിക്കും?

ലളിതമായി പറഞ്ഞാൽ, ഒരു ട്രെൻഡിന്റെ ഭാഗമാകാൻ നിങ്ങൾ ഒരു ചിത്രം അപ്‌ലോഡ് ചെയ്യുമ്പോൾ, വെറുമൊരു ഫോട്ടോയേക്കാൾ വളരെയധികം ഡാറ്റയാണ് നിങ്ങൾ കൈമാറുന്നത്
ഒറ്റ വരി പ്രോംറ്റിൽ തെളിയുന്ന സുന്ദരന്മാരും സുന്ദരികളും; എൺപതുകളിലെ വസന്തമാകാൻ നിങ്ങൾ അപ്ലോഡ് ചെയ്യുന്ന ചിത്രങ്ങൾക്ക് പിന്നീട് എന്ത് സംഭവിക്കും?
Published on

എൺപതുകളുകളുടെ വസന്ത കാലത്തെ എഐ ചിത്രങ്ങളാണ് ഇപ്പോൾ സമൂഹ മാധ്യങ്ങൾ നിറയെ. അക്കാലത്തെ അനലോക് ക്യാമറ ഫ്രെയിമും കോസ്റ്റ്യൂമും യാഥാർഥ്യമെന്ന് തോന്നിക്കുന്ന തരം ചിത്രങ്ങളാണ് തരുന്നത്. എന്നാൽ ഇത് പുതിയൊരു പ്രതിഭാസമല്ല; ‘ഘിബ്ലിഫൈ’ ഓർമ്മയില്ലേ? ട്രെൻഡിനനുസരിച്ചുള്ള ശൈലിയിലേക്ക് സ്വന്തം ചിത്രങ്ങൾ മാറ്റുന്നതിനായി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ടൂളുകളുടെ സഹായം തേടാനാണ് ഇത്തരം ട്രെൻഡുകൾ ഉപയോക്താക്കളോട് ആവശ്യപ്പെടുന്നത്. ചെറി ചുവപ്പ് നിറത്തിലുള്ള കോണ്ടെസ്സ കാറിന് മുകളിൽ സ്റ്റൈലായി ഇരിക്കുന്ന നിങ്ങളുടെ ചെറുപ്പകാലത്തെ രൂപം തീർച്ചയായും ആകർഷകമായൊരു ചിന്തയാണ്.

സ്വന്തം ചിത്രം മാറ്റാൻ ഏതാനും സെക്കൻഡുകൾ മാത്രം മതി. ഇത് രസകരമായതിനാൽ ദശലക്ഷക്കണക്കിന് ആളുകൾ ഇതിനകം ഈ ട്രെൻഡിന്റെ ഭാഗമായിക്കഴിഞ്ഞു. എന്നാൽ പലരും അവഗണിക്കുന്ന ഒരു ആശങ്ക ഇതിന് പിന്നിൽ പതിയെ ഉയർന്നുവരുന്നുണ്ട്. എഐ ചാറ്റ്ബോട്ടുകളിലേക്ക് രണ്ടാമതൊന്ന് ആലോചിക്കാതെ ചിത്രങ്ങൾ അപ്‌ലോഡ് ചെയ്യുന്നതിന്റെ അപകടങ്ങളെക്കുറിച്ച് അടുത്തിടെ ‘വയർഡ്’ പ്രസിദ്ധീകരിച്ച ഒരു റിപ്പോർട്ടിൽ വിശദമായി പറയുന്നുണ്ട്.

ഇത് വെറുമൊരു ഫോട്ടോ മാത്രമല്ല

പല ഉപയോക്താക്കൾക്കും ഇത് ഫോണിലെ ആൽബത്തിൽ സൂക്ഷിച്ചിരിക്കുന്ന നൂറുകണക്കിന് ചിത്രങ്ങളിൽ ഒന്നുമാത്രമായിരിക്കാം. എന്നാൽ ലളിതമായി പറഞ്ഞാൽ, നിങ്ങൾ ചാറ്റ് ജിപിടി, ജെമിനി തുടങ്ങിയ ഏതെങ്കിലും എഐ ആപ്പിലേക്ക് ഒരു സെൽഫി അപ്‌ലോഡ് ചെയ്യുമ്പോൾ നൽകുന്നത് വെറുമൊരു ചിത്രമല്ല. അത് ഡാറ്റ കൂടിയാണ്.

ഫോട്ടോകളിൽ മറഞ്ഞിരിക്കുന്ന മെറ്റാഡാറ്റ ഉണ്ടാകാം. ചിത്രം എപ്പോൾ എടുത്തു, ഏത് ഉപകരണമാണ് ഉപയോഗിച്ചത്, ചിത്രം എടുത്ത സ്ഥലം തുടങ്ങിയ പ്രധാന വിവരങ്ങളാണ് മെറ്റാഡാറ്റയിൽ ഉൾപ്പെടുന്നത്. ഒരു വ്യക്തിയുടെ മുഖം സവിശേഷമായ തിരിച്ചറിയൽ സവിശേഷതയായതിനാൽ, ചിത്രം ആരുടേതാണെന്ന് തിരിച്ചറിയാൻ കഴിയുന്ന നിമിഷം മുതൽ അത് വ്യക്തിഗത ഡാറ്റയായി കണക്കാക്കപ്പെടുന്നു.

ന്യൂയോർക്ക് യൂണിവേഴ്‌സിറ്റി അബുദാബിയിലെ സൈബർ സുരക്ഷാ വിദഗ്ധയായ ക്രിസ്റ്റീന പോപ്പർ റിപ്പോർട്ടിൽ പറയുന്നതനുസരിച്ച്, എഐ സംവിധാനങ്ങൾ ഒരേസമയം നിരവധി തലങ്ങളിലുള്ള വിവരങ്ങളാണ് ശേഖരിക്കുന്നത്. പ്രധാനമായും നിങ്ങൾ ടൈപ്പ് ചെയ്യുന്നതും അപ്‌ലോഡ് ചെയ്യുന്നതും, അതിൽനിന്ന് സിസ്റ്റം ഉപയോക്താവിനെക്കുറിച്ച് മനസ്സിലാക്കുന്ന വിവരങ്ങളുമാണ് ഇതിൽ ഉൾപ്പെടുന്നത്.

ഐപി വിലാസം, ഉപയോഗിക്കുന്ന ഉപകരണത്തിന്റെ തരം തുടങ്ങിയ സെഷനുമായി ബന്ധപ്പെട്ട വിവരങ്ങളും പിന്നീട് സേവ് ചെയ്യപ്പെടുന്ന പ്രതികരണങ്ങളും ഫയലുകളും ഇതിന്റെ ഭാഗമാണ്. അതിനാൽ ലളിതമായി പറഞ്ഞാൽ, ഒരു ട്രെൻഡിന്റെ ഭാഗമാകാൻ നിങ്ങൾ ഒരു ചിത്രം അപ്‌ലോഡ് ചെയ്യുമ്പോൾ, വെറുമൊരു ഫോട്ടോയേക്കാൾ വളരെയധികം ഡാറ്റയാണ് നിങ്ങൾ കൈമാറുന്നത്.

ശ്രദ്ധിക്കേണ്ട പ്രധാന കാര്യം, എഐ ഉപയോഗിച്ച് സൃഷ്ടിച്ച ചിത്രം ഏതാനും ദിവസങ്ങൾക്കുള്ളിൽ സോഷ്യൽ മീഡിയ ഫീഡുകളിൽ നിന്ന് അപ്രത്യക്ഷമായേക്കാം എന്നതാണ്. എന്നാൽ അത് സൃഷ്ടിക്കാനായി ആദ്യം അപ്‌ലോഡ് ചെയ്ത യഥാർഥ ചിത്രം നമ്മൾ കരുതുന്നതിലും ഏറെക്കാലം അവിടെ തുടരാൻ സാധ്യതയുണ്ട്. എഐ കമ്പനി നിശ്ചയിച്ചിരിക്കുന്ന ഡാറ്റ നിലനിർത്തൽ നയങ്ങളാണ് ഇതിന് പിന്നിൽ.

ഒറ്റ വരി പ്രോംറ്റിൽ തെളിയുന്ന സുന്ദരന്മാരും സുന്ദരികളും; എൺപതുകളിലെ വസന്തമാകാൻ നിങ്ങൾ അപ്ലോഡ് ചെയ്യുന്ന ചിത്രങ്ങൾക്ക് പിന്നീട് എന്ത് സംഭവിക്കും?
മിസൈല്‍ നിര്‍മാണത്തിനും ചാരപ്രവര്‍ത്തനങ്ങള്‍ക്കും 'ക്ലോഡ്' എഐ ഉപയോഗിച്ചു; ഞെട്ടിപ്പിക്കുന്ന വിവരങ്ങളുമായി ആന്ത്രോപിക് റിപ്പോര്‍ട്ട്

റിപ്പോർട്ട് പ്രകാരം, ഉപയോക്താവ് ഡിലീറ്റ് ചെയ്യുന്നതുവരെ ചാറ്റിജപിടി ചാറ്റുകൾ സൂക്ഷിക്കും. എന്നാൽ അക്കൗണ്ടിൽ നിന്ന് വേർതിരിച്ചറിയാനാകാത്ത വിധം ഡീ-ഐഡന്റിഫൈ ചെയ്താൽ, അവ ഓപ്പൺ എഐയുടെ സെർവറുകളിൽ 30 ദിവസം വരെയും അതിലധികവും തുടരാം. അതേസമയം, ജെമിനി ഡിഫോൾട്ടായി ചാറ്റ് ഡാറ്റ 18 മാസത്തേക്ക് സൂക്ഷിക്കും. ക്ലൗഡിൽ ഡിലീറ്റ് ചെയ്ത ചാറ്റുകൾ 30 ദിവസത്തിനുള്ളിൽ ആന്ത്രോപിക്കിന്റെ ബാക്ക്‌എൻഡിൽ നിന്ന് നീക്കം ചെയ്യും. എന്നാൽ മോഡൽ പരിശീലിപ്പിക്കാൻ ചാറ്റുകൾ ഉപയോഗിക്കാൻ ഉപയോക്താവ് അനുമതി നൽകിയിട്ടുണ്ടെങ്കിൽ, ഡീ-ഐഡന്റിഫൈ ചെയ്ത പകർപ്പുകൾ അഞ്ച് വർഷം വരെ സൂക്ഷിക്കപ്പെടാം.

എന്നാൽ മുകളിൽ പറഞ്ഞ കാര്യങ്ങളൊന്നും ’80-കളിലെ രൂപമാറ്റം വരുത്തിയ ചിത്രം ചോർന്നുപോകാനോ ദുരുപയോഗം ചെയ്യപ്പെടാനോ സാധ്യതയുണ്ടെന്നല്ല അർഥമാക്കുന്നത്. മറിച്ച്, ഉപയോക്താവിന്റെ മുഖത്തിന്റെ മറ്റൊരു പകർപ്പ് ഇപ്പോൾ ഒരു എഐ കമ്പനിയുടെ സെർവറിൽ, ആ കമ്പനിയുടെ നിബന്ധനകൾക്ക് കീഴിൽ നിലവിലുണ്ട് എന്നതാണ് ഇതിലൂടെ വ്യക്തമാകുന്നത്. എന്നാൽ ദീർഘകാലാടിസ്ഥാനത്തിൽ, ഇത്തരം എഐ ടൂളുകളുടെ സാധാരണമായ ഉപയോഗം നിങ്ങളെക്കുറിച്ച് സൈലന്റായി ഒരു പ്രൊഫൈൽ ഉണ്ടാക്കാൻ ഇടയാക്കുമെന്നാണ് റിപ്പോർട്ട് സൂചിപ്പിക്കുന്നത്. പേരുമായി ബന്ധിപ്പിച്ചിട്ടില്ലെങ്കിലും, നിങ്ങൾ അപ്‌ലോഡ് ചെയ്യുന്ന ചിത്രങ്ങളും ചോദിക്കുന്ന കാര്യങ്ങളും തമ്മിലുള്ള പാറ്റേണുകൾ അവരുടെ ശീലങ്ങൾ, താൽപര്യങ്ങൾ, തൊഴിൽ തുടങ്ങിയവയെക്കുറിച്ച് സൂചനകൾ നൽകും.

ഒറ്റ വരി പ്രോംറ്റിൽ തെളിയുന്ന സുന്ദരന്മാരും സുന്ദരികളും; എൺപതുകളിലെ വസന്തമാകാൻ നിങ്ങൾ അപ്ലോഡ് ചെയ്യുന്ന ചിത്രങ്ങൾക്ക് പിന്നീട് എന്ത് സംഭവിക്കും?
കേരളം ചുട്ടുപൊള്ളുന്നു! ഇന്നും നാളെയും 4 ഡിഗ്രി വരെ താപനില ഉയരും, ജാഗ്രത വേണം

ഇമെയിൽ, ഓൺലൈൻ ഷോപ്പിങ്, ഫോട്ടോ ആൽബങ്ങൾ തുടങ്ങിയവയിലേക്ക് ആക്‌സസ് ലഭിക്കുന്നതോടെ എഐ ടൂളുകൾ ദൈനംദിന ജീവിതത്തിന്റെ അവിഭാജ്യ ഘടകമായി മാറിക്കൊണ്ടിരിക്കുകയാണ്. അതിനനുസരിച്ച്, ഈ സംവിധാനങ്ങൾക്ക് ചുറ്റും ശേഖരിക്കപ്പെടുന്ന ഡാറ്റയുടെ മൂല്യവും വർധിക്കുകയാണ്. അതോടൊപ്പം, ഈ വിവരങ്ങൾ കൂടുതൽ എളുപ്പത്തിൽ പുറത്താകാനുള്ള സാധ്യതയും വർധിക്കുന്നു.

എന്താണ് ചെയ്യാനാകുക?

പ്രായോഗികമായി ചെയ്യാവുന്ന ഏറ്റവും പ്രധാനപ്പെട്ട കാര്യം, തിരിച്ചറിയൽ രേഖകളോ അതീവ വ്യക്തിപരമായ ചിത്രങ്ങളോ ആവശ്യപ്പെടുന്ന എഐ ട്രെൻഡുകൾ ഒഴിവാക്കുക എന്നതാണ്. മറ്റുള്ളവരുടെ, പ്രത്യേകിച്ച് കുട്ടികളുടെ ചിത്രങ്ങൾ അവരുടെ സമ്മതമില്ലാതെ അപ്‌ലോഡ് ചെയ്യാതിരിക്കുക. മോഡൽ പരിശീലനത്തിനായി നിങ്ങളുടെ ഡാറ്റ ഉപയോഗിക്കുന്നതിനുള്ള ഓപ്ഷൻ ലഭ്യമാണെങ്കിൽ, അത് ഓഫ് ചെയ്യുക. സ്വകാര്യമായ വിവരങ്ങൾ ഉൾപ്പെടുന്ന കാര്യങ്ങൾക്കായി ടെംപററി ചാറ്റ് അല്ലെങ്കിൽ ഇൻ കൊ​ഗ്നിറ്റോ പോലുള്ള സംവിധാനങ്ങൾ ഉപയോഗിക്കാൻ ശ്രമിക്കുക.

ഇനി ആവശ്യമില്ലാത്ത പഴയ ചാറ്റുകളും ഫയലുകളും ഡിലീറ്റ് ചെയ്യുന്നതും നല്ലതാണ്. എഐ ചാറ്റ്ബോട്ടുകൾ നാം ദിവസവും ഉപയോഗിക്കുന്ന മറ്റ് ആപ്പുകളേക്കാൾ നിർബന്ധമായും കൂടുതൽ അപകടകരമാകണമെന്നില്ല. എന്നാൽ അവ പൂർണമായും സ്വകാര്യമായ ഇടങ്ങളല്ല എന്നതാണ് ശ്രദ്ധിക്കേണ്ടത്.

Madism Digital
madismdigital.com