‘പീസ് സൈൻ’ സെൽഫികൾ സൂക്ഷിക്കുക!; എഐ വിരലടയാള മോഷണത്തിന്‍റെ അടുത്ത ഇര നിങ്ങളാവാം?

‘പീസ് സൈൻ’ ഫോട്ടോകൾ ഗുരുതര സൈബർ സുരക്ഷാ ഭീഷണി ഉയർത്തുമെന്ന് റിപ്പോർട്ടുകള്‍
‘പീസ് സൈൻ’ സെൽഫികൾ സൂക്ഷിക്കുക!; എഐ വിരലടയാള മോഷണത്തിന്‍റെ അടുത്ത ഇര നിങ്ങളാവാം?
Published on

സമൂഹ മാധ്യമങ്ങളിൽ ചിത്രങ്ങൾ പങ്കുവെക്കുമ്പോൾ ‘പീസ് സൈൻ’ കാണിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ സൂക്ഷിക്കുക. വളരെ സാധാരണമായി നമ്മൾ പങ്കുവെക്കുന്ന ഇത്തരം ചിത്രങ്ങൾ വന്‍ സുരക്ഷാ ഭീഷണിയായി മാറാനിടയുണ്ടെന്ന മുന്നറിയിപ്പുകളാണ് ഇപ്പോൾ സൈബർ ലോകത്തുനിന്ന് എത്തുന്നത്. നമ്മുടെ ഡിവൈസുകളിലുള്ള AI സാങ്കേതികവിദ്യയുടെ സഹായത്തോടെ സൈബർ കുറ്റവാളികൾക്ക് സെൽഫികളിൽ നിന്ന് വിരലടയാള വിവരങ്ങൾ എളുപ്പത്തിൽ ശേഖരിക്കാൻ സാധിക്കുമെന്നാണ് വിദഗ്‌ദ്ധരുടെ കണ്ടെത്തല്‍.

ചൈനീസ് റിയാലിറ്റി ഷോയിലൂടെ ലി ചാങ് എന്ന സൈബർ സുരക്ഷാ വിദഗ്ദ്ധനാണ് എഐയ്ക്ക് സെൽഫികളിൽ നിന്നും വിരലടയാളം ചോരുന്നത് സംബന്ധിച്ച അപകടസാധ്യത ലോകത്തിന് മുന്നില്‍ വിവരിച്ചത്. ഇതിന് ഉദാഹരണമായി ‘പീസ് സൈൻ’ സെൽഫി പങ്കുവെച്ച ഒരു താരത്തിന്റെ വിരലുകളുടെ പാടുകൾ എത്രത്തോളം വ്യക്തമായി ലഭ്യമാകുന്നുവെന്ന് അദ്ദേഹം കാണികൾക്കായി പ്രദർശിപ്പിച്ചു.

‘പീസ് സൈൻ’ സെൽഫികൾ സൂക്ഷിക്കുക!; എഐ വിരലടയാള മോഷണത്തിന്‍റെ അടുത്ത ഇര നിങ്ങളാവാം?
ആൻഡ്രോയ്‌ഡ് ഉപയോക്താക്കൾ ജാഗ്രതൈ! ഡിലീറ്റ് ചെയ്താലും തിരിച്ചെത്തുന്ന മാൽവെയറുകൾ; നിങ്ങളുടെ ഫോൺ സുരക്ഷിതമോ?

വിരലുകൾ ക്യാമറയിലേക്കായി നേരിട്ട് കാണുന്ന വിധത്തിൽ ഏകദേശം 1.5 മീറ്റർ ദൂരത്തിനുള്ളിൽ ചിത്രീകരിച്ചാലും വിരലടയാള വിവരങ്ങൾ വ്യക്തമായി പകർത്തപ്പെടാൻ സാധ്യതയുണ്ടെന്ന് ലി ചാങ് നൽകുന്ന മുന്നറിയിപ്പ് നല്‍കുന്നു. 1.5 മുതൽ 3 മീറ്റർ വരെ ദൂരത്തിൽ നിന്നെടുത്ത ചിത്രങ്ങളിൽ നിന്നുപോലും ഭാഗികമായും വിരലടയാള വിവരങ്ങൾ ലഭ്യമാകാം. ഫോട്ടോ എഡിറ്റിംഗ്, AI എന്ഹാൻസ്മെന്റ് തുടങ്ങിയ ടൂളുകളുടെ സഹായത്തോടെ കാഴ്ച്ചയിൽ വ്യക്തമല്ലാത്ത വിരലടയാളങ്ങൾ പോലും കൂടുതൽ വ്യക്തതയോടെ മാറ്റാൻ സാധിക്കും, അതുകൊണ്ടുതന്നെ ചിത്രങ്ങളുടെ റെസല്യൂഷനിലുള്ള വെതിയാനങ്ങള്‍ തട്ടിപ്പിന് തടയിടില്ലെന്നും ലി ചാങ് ഓർമ്മപ്പെടുത്തുന്നു.

‘പീസ് സൈൻ’ സെൽഫികൾ സൂക്ഷിക്കുക!; എഐ വിരലടയാള മോഷണത്തിന്‍റെ അടുത്ത ഇര നിങ്ങളാവാം?
എഐ ചതിച്ചാശാനേ! 'ബിക്സോണിമാനിയ' എന്ന വ്യാജ രോഗത്തെ സത്യമാക്കി ചാറ്റ്ബോട്ടുകൾ; ഗൂഗിളും മൈക്രോസോഫ്റ്റും വരെ കെണിയിൽ

സാധാരണ ഫോട്ടോകളിൽ പോലും വൻതോതിൽ ബയോമെട്രിക് ഡാറ്റ അടങ്ങിയിരിക്കുന്നതായി നേരത്തെ ഒരു ചൈനീസ് മാധ്യമം വെളിപ്പെടുത്തിയിരുന്നു. വിരലടയാളങ്ങളും മുഖവും ഉപയോഗിച്ചുള്ള ബയോമെട്രിക് ഐഡന്റിഫയലുകൾ ഒരിക്കൽ ചോർന്നാൽ പിന്നീട് തിരുത്തൽ സാധ്യമല്ലാത്തതിനാൽ, ഇത്തരം ഡാറ്റ ചോർച്ചകൾ വഴി വലിയ സാമ്പത്തിക നഷ്ടങ്ങൾക്ക് വരെ വഴിവെക്കാമെന്നും പ്രസ്തുത റിപ്പോർട്ടില്‍ വ്യക്തമാക്കിയിരുന്നു.

വെറും മൂന്ന് മാസത്തിനുള്ളിൽ എഐ അധിഷ്ഠിത ഹാക്കിംഗ് പ്രശ്നങ്ങൾ വ്യാവസായിക തലത്തിലുള്ള ഭീഷണി സൃഷ്ടിക്കുമെന്ന് ഗൂഗിളിന്റെ ത്രെറ്റ് ഇന്റലിജൻസ് വിഭാഗം പുറത്തുവിട്ട പുതിയ റിപ്പോർട്ടിലും വ്യക്തമാക്കുന്നുണ്ട്. ചൈന, ഉത്തര കൊറിയ, റഷ്യ തുടങ്ങിയ രാജ്യങ്ങളുമായി ബന്ധമുള്ള സംഘങ്ങൾ ഉൾപ്പെടെ എഐ മോഡലുകളുടെ സഹായത്തോടെ വ്യാപകമായി സൈബർ ആക്രമണങ്ങൾ നടത്തുന്നതായിട്ടാണ് വിദഗ്ദ്ധ പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നത്. ഇതിനായി ജെമിനി, ക്ലൗഡ്, ഓപ്പൺ എഐ തുടങ്ങിയവയും ദുരുപയോഗം ചെയ്യുന്നതായി പഠനങ്ങള്‍ പറയുന്നു.

English Summary: AI-powered tools are enabling cybercriminals to extract fingerprint data from selfies, especially those showing “peace sign” poses. Security experts warn that even low-resolution images can be enhanced to steal biometric data, posing serious identity and financial risks.

Madism Digital
madismdigital.com