ഒരു ട്വീറ്റ് മാറ്റിമറിച്ച ഓഹരി വിപണി; സെക്കന്‍ഡറി മാര്‍ക്കറ്റില്‍ നിയന്ത്രണം കടുപ്പിച്ച് ആന്ത്രോപിക്കും ഓപ്പണ്‍എഐയും

ചുരുക്കത്തില്‍, എസ്പിവികളുടെ ഘടന തന്നെ വളരെ അപകടം പിടിച്ചതാണ്. കമ്പനികളുടെ ഡയറക്ടര്‍ ബോര്‍ഡിന്റെ അംഗീകാരത്തോടെയാണോ ഈ എസ്പിവികളുടെ ശൃംഖല നിയമപരമായി ഓഹരികള്‍ കൈവശം വച്ചിരിക്കുന്നത് എന്ന് നിക്ഷേപകര്‍ക്ക് സ്ഥിരീകരിക്കാന്‍ കഴിയില്ല
ഒരു ട്വീറ്റ് മാറ്റിമറിച്ച ഓഹരി വിപണി; സെക്കന്‍ഡറി മാര്‍ക്കറ്റില്‍ നിയന്ത്രണം കടുപ്പിച്ച് ആന്ത്രോപിക്കും ഓപ്പണ്‍എഐയും
Published on

അനധികൃതമായി ഓഹരികള്‍ കൈമാറുന്നത് സാധുവായി കണക്കാക്കില്ലെന്ന് നിര്‍മിതബുദ്ധി (എഐ ) ഭീമന്മാരായ ആന്ത്രോപികും, ഓപ്പണ്‍എഐയും മുന്നറിയിപ്പ് നല്‍കിയിരുന്നു. 'ആഷ് അറോറ' എന്ന എക്‌സ് (X) ഉപയോക്താവിന്റെ ഒരു ട്വീറ്റിന് തൊട്ടുപിന്നാലെയാണ് കമ്പനികള്‍ ഈ മുന്നറിയിപ്പ് നല്‍കിയത്. 'ആന്ത്രോപിക്കിന്റെ ഒരു സെക്കന്‍ഡറി ഡീലിന് (secondary deal) ബ്രോക്കറായി നിന്നതിലൂടെ മാത്രം എനിക്ക് ലഭിച്ച പണം, ഇരുപതുകളില്‍ ഞാന്‍ ജോലി ചെയ്ത് സമ്പാദിച്ച ആകെ സമ്പാദ്യത്തേക്കാള്‍ കൂടുതലാണ്. ഇത് വിശ്വസിക്കാനാകുന്നില്ല' എന്നാണ് നിലവില്‍ ഡിലീറ്റ് ചെയ്യപ്പെട്ട ആ പോസ്റ്റില്‍ കുറിച്ചിരിക്കുന്നത്.

ലിങ്ക്ഡ്ഇന്‍ പ്രൊഫൈല്‍ പ്രകാരം വെഞ്ച്വര്‍ കാപ്പിറ്റലിസ്റ്റും ടെക്‌നോളജി ഉപദേഷ്ടാവുമായ അറോറ, ഡല്‍ഹിയിലെ ലേഡി ശ്രീറാം കോളേജ് ഫോര്‍ വുമണിലാണ് പഠിച്ചത്. ലണ്ടന്‍ ആസ്ഥാനമായുള്ള ലോക്കല്‍ഗ്ലോബ് എന്ന വെഞ്ച്വര്‍ കാപ്പിറ്റല്‍ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന ഇവര്‍, 2024-ല്‍ ഫോബ്സിന്റെ '30 അണ്ടര്‍ 30' (Forbes 30 Under 30) പട്ടികയിലും ഇടം നേടിയിട്ടുണ്ട്. ഇവരുടെ ട്വീറ്റ് ആണോ രണ്ട് എഐ കമ്പനികളെയും ഇത്തരമൊരു വിശദീകരണത്തിന് പ്രേരിപ്പിച്ചത് എന്ന കാര്യം വ്യക്തമല്ല. എന്നാല്‍ കമ്പനികളുടെ ഈ പ്രസ്താവന വലിയൊരു ചലനം തന്നെയാണ് വിപണിയില്‍ ഉണ്ടാക്കിയത്.

ഡയറക്ടര്‍ ബോര്‍ഡിന്റെ അംഗീകാരമില്ലാതെ നടക്കുന്ന ആന്ത്രോപിക് ഓഹരികളുടെയോ അല്ലെങ്കില്‍ ഏതെങ്കിലും പങ്കാളിത്തത്തിന്റെയോ വില്‍പ്പനയും കൈമാറ്റവും അസാധുവാണെന്നും അക്കൗണ്ട് പുസ്തകങ്ങളിലും രേഖകളിലും രേഖപ്പെടുത്തുകയില്ലെന്നും ആന്ത്രോപിക് അറിയിച്ചു. തൊട്ടുപിന്നാലെ ഓപ്പണ്‍എഐയും ഒരു പ്രസ്താവന പുറത്തിറക്കി. 'ഓപ്പണ്‍എഐയുടെ എല്ലാ ഇക്വിറ്റികളും കൈമാറ്റ നിയന്ത്രണങ്ങള്‍ക്ക് വിധേയമാണ്. അതായത്, വില്‍പ്പനക്കാരന്‍ ആദ്യം ഓപ്പണ്‍എഐയുടെ രേഖാമൂലമുള്ള അനുമതി നേടിയില്ലെങ്കില്‍ ഓപ്പണ്‍എഐയുടെ ഇക്വിറ്റി നേരിട്ടോ അല്ലാതെയോ കൈമാറ്റം ചെയ്യാന്‍ കഴിയില്ല. ഈ നിബന്ധന പാലിക്കാത്ത ഏത് കൈമാറ്റ ശ്രമവും അസാധുവായിരിക്കും', ഓപ്പണ്‍എഐ അറിയിച്ചു.

ഒരു ട്വീറ്റ് മാറ്റിമറിച്ച ഓഹരി വിപണി; സെക്കന്‍ഡറി മാര്‍ക്കറ്റില്‍ നിയന്ത്രണം കടുപ്പിച്ച് ആന്ത്രോപിക്കും ഓപ്പണ്‍എഐയും
എന്നും ജനനായകൻ, നിലപാടുകളുടെ നേതാവ്

പ്രീ-മാര്‍ക്കറ്റ് ഓഹരി, ടോക്കണ്‍ വിപണികളില്‍ (ക്രിപ്‌റ്റോ ടോക്കണുകള്‍ വാങ്ങുകയും വില്‍ക്കുകയും ചെയ്യുന്ന ഡിജിറ്റല്‍ മാര്‍ക്കറ്റ്) ഈ രണ്ട് പ്രസ്താവനകളും വലിയ ആഘാതമാണുണ്ടാക്കിയത്. ആന്ത്രോപിക്കും ഓപ്പണ്‍എഐയും ഇതുവരെ പബ്ലിക് ലിസ്റ്റഡ് കമ്പനികളായിട്ടില്ല. അതായത്, പൊതുജനങ്ങള്‍ക്ക് ഓഹരികള്‍ വിറ്റ് മൂലധനം സമാഹരിക്കുന്ന പ്രക്രിയയായ ഐപിഒ (പ്രാരംഭ ഓഹരി വില്‍പന- IPO) ഇവര്‍ നടത്തിയിട്ടില്ല. അതിനാല്‍, നിലവിലെ ജീവനക്കാരോ ആദ്യകാല നിക്ഷേപകരോ ഓഹരികള്‍ വില്‍ക്കുന്ന 'സെക്കന്‍ഡറി മാര്‍ക്കറ്റുകള്‍' വഴി മാത്രമേ ഒരു നിക്ഷേപകന് ആന്ത്രോപിക്കിന്റെ ഓഹരികള്‍ സ്വന്തമാക്കാന്‍ സാധിക്കൂ.

ഐപിഒയ്ക്ക് മുന്‍പുള്ള (pre-IPO) ഇത്തരം ട്രേഡിംഗുകളില്‍ ഓഹരികള്‍ നേരിട്ട് കൈമാറ്റം ചെയ്യുന്നത് സങ്കീര്‍ണ്ണമായ നിയമ നടപടിക്രമങ്ങലുള്ള പ്രക്രിയയാണ്. കൂടാതെ കമ്പനിയുടെ നിയന്ത്രണങ്ങള്‍ കാരണം ഇത് ബുദ്ധിമുട്ടുമാണ്. പ്രശസ്തമായ കമ്പനികള്‍ തങ്ങളുടെ ഓഹരികളില്‍ വലിയൊരു വിഭാഗം ചെറുകിട നിക്ഷേപകരുടെ (minority shareholders) കൈകളില്‍ എത്തുന്നതിനെ പ്രോത്സാഹിപ്പിക്കാറുമില്ല. പകരം, അവര്‍ ഒരു പ്രത്യേക ഇടപാടിനോ നിക്ഷേപത്തിനോ വേണ്ടി മാത്രം ഒരു പ്രത്യേക നിയമപരമായ സംവിധാനമായ എസ്പിവി (Special Purpose Vehicle- SPV) രൂപീകരിക്കുന്നു. നിക്ഷേപകര്‍ക്ക് ഈ എസ്പിവിയുടെ ഓഹരികള്‍ കൈവശം വയ്ക്കാം. ഈ എസ്പിവി ആയിരിക്കും പ്രധാന കമ്പനിയില്‍ നിക്ഷേപം നടത്തുന്നത്.

ആന്ത്രോപിക്കിന്റെയും ഓപ്പണ്‍എഐയുടെയും കാര്യത്തില്‍, ഒരു എസ്പിവി രൂപീകരിക്കപ്പെടുന്നു എന്ന് കരുതുക. അവിടെ ചെറുകിട നിക്ഷേപകര്‍ക്ക് ഓഹരികള്‍ വാങ്ങാനും ഡെറിവേറ്റീവ് ടോക്കണുകള്‍ (derivative tokse- എസ്പിവിയുടെ സാമ്പത്തിക ലാഭത്തിന്മേലുള്ള നിയമപരമായ അവകാശം) നേടാനും കഴിയും. എന്നാല്‍, ആ എസ്പിവിയുടെ ഓഹരികള്‍ ഈ രണ്ട് എഐ കമ്പനികള്‍ അസാധുവാക്കിയാല്‍, ചെറുകിട നിക്ഷേപകരുടെ പക്കലുള്ള 'ടോക്കണുകള്‍ക്ക്' യാതൊരു മൂല്യവുമുണ്ടാകില്ല.

ഒരു ട്വീറ്റ് മാറ്റിമറിച്ച ഓഹരി വിപണി; സെക്കന്‍ഡറി മാര്‍ക്കറ്റില്‍ നിയന്ത്രണം കടുപ്പിച്ച് ആന്ത്രോപിക്കും ഓപ്പണ്‍എഐയും
നെതന്യാഹുവിന്റെ 'രഹസ്യ സന്ദര്‍ശന വെളിപ്പെടുത്തല്‍' തള്ളി യുഎഇ; മൊസാദിന്റെ കരങ്ങള്‍ ഗള്‍ഫില്‍ പിടിമുറുക്കുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍

അംഗീകാരമില്ലാത്ത ഓഹരി കൈമാറ്റങ്ങള്‍ തങ്ങള്‍ അംഗീകരിക്കില്ലെന്ന് ആന്ത്രോപിക്കും ഓപ്പണ്‍എഐയും വ്യക്തമാക്കിയതാണ് പ്രീ-മാര്‍ക്കറ്റ് മൂല്യത്തില്‍ ഇത്ര വലിയ പ്രകമ്പനം സൃഷ്ടിക്കാന്‍ കാരണം. 'ആന്ത്രോപിക് ഓഹരികള്‍ വാങ്ങാന്‍ ഞങ്ങള്‍ എസ്പിവികളെ അനുവദിക്കില്ല. കൂടാതെ എസ്പിവിയിലേക്കുള്ള ഓഹരികളുടെ ഏതൊരു കൈമാറ്റവും ഞങ്ങളുടെ കൈമാറ്റ നിയന്ത്രണങ്ങള്‍ പ്രകാരം അസാധുവാണ്. എസ്പിവി വഴി ആന്ത്രോപിക്കിന്റെ മുന്‍കാലങ്ങളിലോ ഭാവിയിലോ ഉള്ള ഫണ്ടിംഗ് റൗണ്ടുകളില്‍ നിക്ഷേപം നടത്താനുള്ള ഓഫറുകളും നിരോധിച്ചിരിക്കുന്നു,' ആന്ത്രോപിക് കൂട്ടിച്ചേര്‍ത്തു.

നിക്ഷേപകര്‍ നേരിടുന്ന അപകടസാധ്യതകള്‍

പല എസ്പിവികളും ആന്ത്രോപിക്കിന്റെ യഥാര്‍ത്ഥ ഓഹരികള്‍ നേരിട്ട് കൈവശം വയ്ക്കുന്നില്ല. പകരം ആന്ത്രോപിക്കിന്റെ ഓഹരികള്‍ കൈവശമുണ്ടെന്ന് അവകാശപ്പെടുന്ന മറ്റ് എസ്പിവികളിലാണ് നിക്ഷേപം നടത്തിയിരിക്കുന്നത്. ചുരുക്കത്തില്‍, എസ്പിവികളുടെ ഘടന തന്നെ വളരെ അപകടം പിടിച്ചതാണ്. കമ്പനികളുടെ ഡയറക്ടര്‍ ബോര്‍ഡിന്റെ അംഗീകാരത്തോടെയാണോ ഈ എസ്പിവികളുടെ ശൃംഖല നിയമപരമായി ഓഹരികള്‍ കൈവശം വച്ചിരിക്കുന്നത് എന്ന് നിക്ഷേപകര്‍ക്ക് സ്ഥിരീകരിക്കാന്‍ കഴിയില്ല. അതിനാല്‍ത്തന്നെ ഇതില്‍ സുതാര്യത കുറവാണ്. കൂടാതെ, എസ്പിവികള്‍ മാനേജ്മെന്റ് ഫീസ്, പെര്‍ഫോമന്‍സ് ഫീസ്, മറ്റ് ഡിവിഡന്റുകള്‍ എന്നിവ ഈടാക്കി നിക്ഷേപകരെ ചൂഷണം ചെയ്യുന്നതായും ആരോപണമുണ്ട്.

English Summary: Anthropic and OpenAI have warned that unauthorised share transfers will be invalid, shaking the pre-IPO secondary market. The move has raised concerns among small investors who buy stakes in private AI companies through SPVs and token-based platforms, highlighting the risks and lack of transparency in such investments.

Madism Digital
madismdigital.com