9.32 സെക്കൻഡിൽ 100 മീറ്റർ; ഉസൈൻ ബോൾട്ടിന്റെ റെക്കോർഡ് തകർത്ത് ഹ്യൂമണോയ്ഡ് റോബോർട്ട്

മണിക്കൂറിൽ ഏകദേശം 52.2 കിലോമീറ്റർ വേഗതയിലാണ് റോബോർട്ട് ഓടിയത്. സെക്കൻഡിൽ 14.5 മീറ്റർ ആയിരുന്നു റോബോട്ടിന്റെ പരമാവധി വേഗത.
9.32 സെക്കൻഡിൽ 100 മീറ്റർ; ഉസൈൻ ബോൾട്ടിന്റെ റെക്കോർഡ് തകർത്ത് ഹ്യൂമണോയ്ഡ് റോബോർട്ട്
Published on

വേ​ഗരാജാവ് ഉസൈൻ ബോൾട്ടിന്റെ റെക്കോർഡ് തകർത്ത് ഹ്യൂമനോയ്ഡ് റോബോർട്ട്. ചൈനീസ് സ്മാർട്ട്ഫോൺ നിർമാതാക്കളായ ഹോണർ വികസിപ്പിച്ച ഹ്യൂമനോയ്ഡ് റോബോട്ടാണ് 100 മീറ്റർ ദൂ​രം 9.32 സെക്കൻഡിൽ ഓടിയെത്തിയത്. ചൈനീസ് ഔദ്യോഗിക ടെലിവിഷൻ ചാനലാണ് ഈ വാർത്ത പുറത്തുവിട്ടത്.

‘ലൈറ്റ്നിങ്’ എന്ന് പേരിട്ടിരിക്കുന്ന റോബോട്ട്, ശനിയാഴ്ച ബെയ്ജിങ്ങിൽ ആരംഭിച്ച രണ്ടാമത് വേൾഡ് ഹ്യൂമനോയ്ഡ് റോബോട്ട് ഗെയിംസിന് മുന്നോടിയായി നടന്ന പരീക്ഷണ മത്സരത്തിനിടെയാണ് ഈ പ്രകടനം കാഴ്ചവെച്ചത്. മണിക്കൂറിൽ ഏകദേശം 52.2 കിലോമീറ്റർ വേഗതയിലാണ് റോബോർട്ട് ഓടിയത്. സെക്കൻഡിൽ 14.5 മീറ്റർ ആയിരുന്നു റോബോട്ടിന്റെ പരമാവധി വേഗത.

2009-ൽ ബെർലിനിൽ നടന്ന ലോക അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ ഉസൈൻ ബോൾട്ട് സ്ഥാപിച്ച 100 മീറ്റർ പുരുഷ ലോക റെക്കോർഡായ 9.58 സെക്കൻഡിനേക്കാൾ മികച്ച സമയമാണ് ലൈറ്റ്നിങ് സ്വന്തമാക്കിയത്. വളർന്നുവരുന്ന ഏറ്റവും പ്രധാനപ്പെട്ട വ്യവസായമായാണ് ഹ്യൂമനോയ്ഡ് റോബോട്ടുകളുടെ നിർമണത്തെ ചൈന കാണുന്നത്.

ആർട്ടിഫിഷ്യൽ ഇന്റലിജൻസിലെയും ഹാർഡ്‌വെയറിലെയും മുന്നേറ്റങ്ങൾ, ലോജിസ്റ്റിക്സ്, ഉപഭോക്തൃ സേവനങ്ങൾ തുടങ്ങിയ മേഖലകളിൽ ഹ്യൂമനോയ്ഡ് റോബോട്ടുകളുടെ ഉപയോഗം വേഗത്തിലാക്കുമെന്നാണ് ഈ രം​ഗത്തെ വിധക്ധരും കമ്പനികളും പ്രതീക്ഷിക്കുന്നത്. ഏപ്രിലിൽ നടന്ന 21 കിലോമീറ്റർ ബെയ്ജിങ് ഹാഫ് മാരത്തണും 50 മിനിറ്റും 26 സെക്കന്റിൽ റോബോര്‍ട്ട് പൂർത്തിയാക്കിയിരുന്നു. പുരുഷ വിഭാഗത്തിലെ ലോക റെക്കോർഡ് വേഗതയേക്കാൾ വേഗത്തിലായിരുന്നു റോബോട്ടിന്റെ പ്രകടനം.

ഹാഫ് മാരത്തണിനിടെ 169 സെന്റിമീറ്റർ ഉയരവും 95 സെന്റിമീറ്റർ നീളമുള്ള കാലുകളുമായിരുന്നു റോബോട്ടിനുണ്ടായിരുന്നത്. വേൾഡ് ഹ്യൂമനോയ്ഡ് റോബോട്ട് ഗെയിംസിന് മുന്നോടിയായി ഗവേഷകർ റോബോട്ടിന്റെ കാലുകളുടെ നീളം 10 സെന്റിമീറ്റർ വർധിപ്പിച്ച് 1.05 മീറ്ററാക്കിയതായി ചൈന സെൻട്രൽ ടെലിവിഷൻ റിപ്പോർട്ട് ചെയ്തു.

Summary

Chinese smartphone company Honor’s humanoid robot, ‘Lightning’, completed the 100-metre sprint in 9.32 seconds, surpassing Usain Bolt’s 9.58-second world record. The feat was achieved during a trial run ahead of the World Humanoid Robot Games being held in Beijing. Reaching a top speed of 52.2 km/h, the robot highlights China’s push to explore new industrial possibilities by combining AI and advanced hardware.

Madism Digital
madismdigital.com