ഐഫോണിൽ ഒളിഞ്ഞിരിക്കുന്ന ചതിക്കുഴി; 'ഡാർക്ക് സ്വോർഡ്' പടരുന്നു! നിങ്ങളുടെ സ്വകാര്യത അപകടത്തിലാണോ?

സാധാരണ വൈറസുകളിൽ നിന്ന് വ്യത്യസ്തമായി, നമ്മൾ അറിയാതെ തന്നെ ഫോണിലെ വിവരങ്ങൾ ചോർത്താൻ ഇതിന് കഴിയും
ഐഫോണിൽ ഒളിഞ്ഞിരിക്കുന്ന ചതിക്കുഴി; 'ഡാർക്ക് സ്വോർഡ്' പടരുന്നു! നിങ്ങളുടെ സ്വകാര്യത അപകടത്തിലാണോ?
Published on

ഐഫോൺ ഉപയോക്താക്കൾക്ക് ആപ്പിളിന്റെ അടിയന്തര മുന്നറിയിപ്പ്. ലോകമെമ്പാടുമുള്ള ഐഫോണുകളെ ലക്ഷ്യമിട്ട് 'ഡാർക്ക് സ്വോർഡ്' എന്ന അതീവ അപകടകാരിയായ വൈറസ് പടരുന്ന പശ്ചാത്തലത്തിൽ, സുരക്ഷാ പഴുതുകൾ അടയ്ക്കുന്നതിനായി ആപ്പിൾ പുതിയ അപ്‌ഡേറ്റ് പുറത്തിറക്കി. നിങ്ങളുടെ കൈവശം ഐഫോൺ ഉണ്ടെങ്കിൽ ഇത് അവഗണിക്കരുത്.

എന്താണ് ഡാർക്ക് സ്വോർഡ്?

സാധാരണ വൈറസുകളിൽ നിന്ന് വ്യത്യസ്തമായി, നമ്മൾ അറിയാതെ തന്നെ ഫോണിലെ വിവരങ്ങൾ ചോർത്താൻ ഇതിന് കഴിയും. സഫാരി ബ്രൗസറിൽ വെറുതെ ഒരു വെബ്‌സൈറ്റ് സന്ദർശിക്കുന്നതിലൂടെ പോലും ഈ വൈറസ് ഫോണിൽ പ്രവേശിച്ചേക്കാം. ഇതിനെ '1-ക്ലിക്ക്' എക്സ്‌പ്ലോയിറ്റ് എന്നാണ് സുരക്ഷാ വിദഗ്ധർ വിശേഷിപ്പിക്കുന്നത്.

ഐഫോണിൽ ഒളിഞ്ഞിരിക്കുന്ന ചതിക്കുഴി; 'ഡാർക്ക് സ്വോർഡ്' പടരുന്നു! നിങ്ങളുടെ സ്വകാര്യത അപകടത്തിലാണോ?
പുതിയ പരീക്ഷണവുമായി ആപ്പിൾ; ഐഫോൺ ചിപ്പിൽ ബ‌ഡ്ജറ്റ് മാക്ബുക്ക്

നിങ്ങളുടെ സ്വകാര്യത ഹാക്കർമാരുടെ കൈകളിൽ!

ഒരിക്കൽ ഫോണിൽ കടന്നുകൂടിയാൽ നിങ്ങളുടെ സ്വകാര്യ വിവരങ്ങളെല്ലാം ഹാക്കർമാർക്ക് മുന്നിൽ തുറക്കപ്പെടും.

നിങ്ങളുടെ ബാങ്ക് ഇടപാടുകൾ ഉൾപ്പെടെയുള്ള ബ്രൗസിംഗ് ഹിസ്റ്ററി,രഹസ്യമായി സൂക്ഷിച്ചിരിക്കുന്ന വൈഫൈ പാസ്‌വേഡുകൾ, വ്യക്തിപരമായ സന്ദേശങ്ങൾ , കോൾ ലിസ്റ്റ്, ലൊക്കേഷൻ വിവരങ്ങൾ.ഫോണിലെ നോട്ട്സുകൾ, കലണ്ടർ വിവരങ്ങൾ തുടങ്ങി സിം കാർഡ് ഡാറ്റ വരെ ഹാക്കർമാർക്ക് ചോർത്താൻ സാധിക്കും.

സൗദി അറേബ്യ, മലേഷ്യ, ഉക്രെയ്ൻ തുടങ്ങിയ രാജ്യങ്ങളിൽ ഇതിനോടകം തന്നെ നിരവധി പേർ ഈ കെണിയിൽ വീണതായാണ് റിപ്പോർട്ടുകൾ.

പരിഹാരം നിങ്ങളുടെ വിരൽത്തുമ്പിൽ

iOS 18 പതിപ്പുകളിൽ പ്രവർത്തിക്കുന്ന ഐഫോണുകളെയാണ് പ്രധാനമായും ഈ സുരക്ഷാ വീഴ്ച ബാധിക്കുന്നത്. ഇതിന് പരിഹാരമായി ആപ്പിൾ iOS 18.7.7 എന്ന പുതിയ പതിപ്പ് പുറത്തിറക്കിയിട്ടുണ്ട്.

ഉടൻ അപ്‌ഡേറ്റ് ചെയ്യേണ്ട മോഡലുകൾ:

ഐഫോൺ 11 സീരീസ്, 12, 13, 14, 15, 16 സീരീസുകൾ, കൂടാതെ ഐഫോൺ SE (2nd & 3rd Gen), ഐഫോൺ XS മോഡലുകൾ ഉപയോഗിക്കുന്നവർ ഉടൻ തന്നെ ഈ സുരക്ഷാ അപ്‌ഡേറ്റ് ഇൻസ്റ്റാൾ ചെയ്യണം. (നിങ്ങൾ നിലവിൽ iOS 26 ആണ് ഉപയോഗിക്കുന്നതെങ്കിൽ നിങ്ങൾ സുരക്ഷിതരാണ്).

ഐഫോണിൽ ഒളിഞ്ഞിരിക്കുന്ന ചതിക്കുഴി; 'ഡാർക്ക് സ്വോർഡ്' പടരുന്നു! നിങ്ങളുടെ സ്വകാര്യത അപകടത്തിലാണോ?
പേജ്‌മേക്കറിനും ഡിടിപിക്കും പിന്നിലെ 'ബ്രെയിൻ'; മരണത്തിലും തോൽക്കാത്ത പോൾ ബ്രെയിനർഡിന്റെ വിപ്ലവ ജീവിതം

എങ്ങനെ അപ്‌ഡേറ്റ് ചെയ്യാം?

ഫോണിലെ Settings തുറക്കുക.

General എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.

Software Update തിരഞ്ഞെടുക്കുക.

പുതിയ അപ്‌ഡേറ്റ് ഉണ്ടെങ്കിൽ 'Download and Install' നൽകുക.

ഡിജിറ്റൽ ലോകത്തെ ഇത്തരം ചതിക്കുഴികളിൽ നിന്ന് രക്ഷനേടാൻ നിങ്ങളുടെ ഫോൺ എപ്പോഴും ഏറ്റവും പുതിയ സോഫ്റ്റ്‌വെയറിലേക്ക് അപ്‌ഡേറ്റ് ചെയ്തു വെക്കുക. ഒരു നിമിഷത്തെ അശ്രദ്ധ നിങ്ങളുടെ സ്വകാര്യത നഷ്ടപ്പെടുത്തിയേക്കാം!

English Summary: Apple Issues Urgent Security Fix: Is Your iPhone Safe from the 'DarkSword' Threat?

Related Stories

No stories found.
Madism Digital
madismdigital.com