എഐ വ്യാജ പ്രൊഫൈലുകൾ കുടുങ്ങും: സൗജന്യ 'ഫേസ്ബുക്ക് വെരിഫൈഡ്' ബാഡ്ജുമായി മെറ്റ

ഒരു സെൽഫി വീഡിയോ സ്ഥിരീകരണത്തിലൂടെ അക്കൗണ്ട് ഉടമയ്ക്ക് വെരിഫിക്കേഷൻ ബാഡ്ജ് സ്വന്തമാക്കാനാകും
എഐ വ്യാജ പ്രൊഫൈലുകൾ കുടുങ്ങും: സൗജന്യ 'ഫേസ്ബുക്ക് വെരിഫൈഡ്' ബാഡ്ജുമായി മെറ്റ
Published on

എഐ നിർമിത പ്രൊഫൈലാണോ അതോ യഥാർത്ഥ മനുഷ്യനിർമ്മിത അക്കൗണ്ടാണോ എന്ന് കണ്ടെത്താൻ സൗജന്യ വേരിഫിക്കേഷൻ ബാഡ്ജ് അവതരിപ്പിച്ച് മെറ്റ. എഐ സാങ്കേതികവിദ്യയുടെ സഹായത്തോടെ വ്യാജ പ്രൊഫൈലുകളും ഓൺലൈൻ തട്ടിപ്പുകളും വർധിച്ചുവരുന്ന സാഹചര്യത്തിലാണ് മെറ്റയുടെ നടപടി. നിലവിൽ പണമടച്ചുകൊണ്ട് മെറ്റ വേരിഫൈഡ് അക്കൗണ്ടുകൾ ലഭിക്കുമെങ്കിലും അതിൽ നിന്ന് വ്യത്യസ്തമായി, സൗജന്യമായാണ് പുതിയ സേവനം ഫേസ്ബുക്ക് യൂസർമാരിലേക്ക് എത്തുന്നത്.

ഒരു സെൽഫി വീഡിയോ സ്ഥിരീകരണത്തിലൂടെ അക്കൗണ്ട് ഉടമയ്ക്ക് വെരിഫിക്കേഷൻ ബാഡ്ജ് സ്വന്തമാക്കാനാകും. സെൽഫി വീഡിയോ അക്കൗണ്ടിലെ നിലവിലുള്ള പ്രൊഫൈൽ ചിത്രങ്ങളുമായി താരതമ്യം ചെയ്ത് അക്കൗണ്ട് യഥാർഥ വ്യക്തിയുടേതാണോയെന്ന് മെറ്റാ പരിശോധിക്കും. ഈ പരിശോധനാ നടപടികൾ ഏതാനും മിനിറ്റുകൾക്കുള്ളിൽ പൂർത്തിയാകുമെന്ന് കമ്പനി അറിയിച്ചു.

18 വയസ്സ് പൂർത്തിയായിരിക്കണം, ഫേസ്ബുക്കിന്റെ കമ്മ്യൂണിറ്റി മാനദണ്ഡങ്ങൾ പാലിച്ചിരിക്കണം, വ്യാജ പ്രവർത്തനങ്ങളുടെയോ വഞ്ചനാപരമായ കുറ്റകൃത്യങ്ങളുടെയോ ചരിത്രം ഉണ്ടായിരിക്കരുത് തുടങ്ങിയ മാനദണ്ഡങ്ങൾ പാലിക്കുന്നവർക്കാണ് ഫേസ്ബുക്ക് വെരിഫൈഡ് ലഭിക്കുക. ആദ്യഘട്ടത്തിൽ വ്യക്തിഗത ഫേസ്ബുക്ക് പ്രൊഫൈലുകൾക്ക് മാത്രമായിരിക്കും ഈ സൗകര്യം ലഭ്യമാകുക. പേജുകൾക്കും പ്രൊഫഷണൽ മോഡ് അക്കൗണ്ടുകൾക്കും സേവനം നിലവിൽ ലഭ്യമാക്കിയിട്ടില്ല.

എഐ വ്യാജ പ്രൊഫൈലുകൾ കുടുങ്ങും: സൗജന്യ 'ഫേസ്ബുക്ക് വെരിഫൈഡ്' ബാഡ്ജുമായി മെറ്റ
വാട്‌സ്ആപ്പ് സുരക്ഷ ഇനി കൂടുതൽ ശക്തമാകും; ആറക്ക പിൻ നമ്പറിന് പകരമായി വരുന്നു പാസ്‌വേര്‍ഡ്

എഐ ഉപയോഗിച്ച് വ്യാജ ചിത്രങ്ങളും സന്ദേശങ്ങളും അക്കൗണ്ടുകളും സൃഷ്ടിക്കുന്നത് ഇന്നത്തെ കാലത്ത് വളരെ എളുപ്പമാണ്. ഈ സാഹചര്യത്തിൽ ഉപയോക്താക്കൾക്ക് യഥാർഥ അക്കൗണ്ടുകൾ തിരിച്ചറിയാൻ ഈ സംവിധാനം സഹായിക്കുമെന്നാണ് മെറ്റയുടെ വിലയിരുത്തൽ.

എന്നാൽ വെരിഫൈഡ് ബാഡ്ജ് ലഭിച്ചതുകൊണ്ട് ആ വ്യക്തിക്ക് പ്രത്യേക അംഗീകാരമോ വിശ്വാസ്യതയോ ലഭിക്കില്ലെന്നും മെറ്റ പ്രസ്താവനയിൽ പറയുന്നു. വെരിഫൈ ചെയ്ത ഉപയോക്താക്കൾ നിർബന്ധമായും മെറ്റയുടെ എല്ലാ നിബന്ധനകളും പാലിക്കണമെന്നും പ്രസ്താവനയിൽ കമ്പനി കൂട്ടിച്ചേർത്തു.

Summary

Meta has introduced Facebook Verified, a free verification badge designed to help users identify authentic profiles and reduce AI-generated fake accounts and online scams. Unlike the paid Meta Verified subscription, the new service is available free of charge and uses a video selfie verification process to confirm a user's identity by matching it with existing profile photos. Initially, the feature will be available only for personal Facebook profiles. Meta said the badge is intended to improve trust on the platform but does not serve as an endorsement of a user's credibility.

Madism Digital
madismdigital.com