എഐ വിപ്ലവത്തിൽ അടുത്ത ഘട്ടം; മനുഷ്യ സഹായമില്ലാതെ പ്രവർത്തിക്കുന്ന എഐ ഏജന്റുകൾ വരുന്നു! ഓപ്പൺഎഐയുടെ 'ഹെർമെസ്' ലോകത്തെ മാറ്റുമോ

ദൈനംദിന ജോലികൾ സ്വയം നിർവഹിക്കാൻ കഴിയുന്ന എഐ ഏജന്റുകളെ അവതരിപ്പിക്കാൻ ഓപ്പൺഎഐ
എഐ വിപ്ലവത്തിൽ അടുത്ത ഘട്ടം; മനുഷ്യ സഹായമില്ലാതെ പ്രവർത്തിക്കുന്ന എഐ ഏജന്റുകൾ വരുന്നു! ഓപ്പൺഎഐയുടെ 'ഹെർമെസ്' ലോകത്തെ മാറ്റുമോ
Published on

മനുഷ്യന്റെ ഇടപെടലില്ലാതെ തന്നെ വിവിധ ജോലികൾ നിർവഹിക്കാൻ കഴിയുന്ന എഐ ഏജന്റുകളെ അവതരിപ്പിക്കാൻ ഓപ്പൺഎഐ. സാം ആൾട്ട്മാൻ നയിക്കുന്ന കമ്പനി ‘ഹെർമെസ്’ എന്ന കോഡ് നെയിമിലുള്ള പദ്ധതിയിലൂടെയാണ് ഈ പുതിയ സംവിധാനത്തിന്റെ വികസനം പുരോഗമിക്കുന്നത്.

നിലവിൽ ചാറ്റ്ജിപിടി പോലുള്ള എഐ സംവിധാനങ്ങൾ ഉപയോക്താക്കൾ നൽകുന്ന നിർദ്ദേശങ്ങൾക്ക് മറുപടി നൽകുന്നതിലാണ് കേന്ദ്രീകരിച്ചിരിക്കുന്നത്. എന്നാൽ പുതിയ സംവിധാനത്തോടെ ഓരോ പ്രവർത്തനത്തിനും പ്രത്യേകം നിർദ്ദേശങ്ങൾ നൽകേണ്ട സാഹചര്യം കുറയുമെന്ന് വിലയിരുത്തുന്നു. ഉപയോക്താക്കൾക്ക് വേണ്ടി 24 മണിക്കൂറും പ്രവർത്തിക്കുന്ന വ്യക്തിഗത എഐ ഏജന്റുകളെ സൃഷ്ടിച്ച്, വിവിധ ദൈനംദിന ജോലികൾ സ്വയം നിർവഹിക്കാൻ കഴിയുന്ന രീതിയിലാണ് പദ്ധതി രൂപകൽപ്പന ചെയ്യുന്നത്.

എഐ വിപ്ലവത്തിൽ അടുത്ത ഘട്ടം; മനുഷ്യ സഹായമില്ലാതെ പ്രവർത്തിക്കുന്ന എഐ ഏജന്റുകൾ വരുന്നു! ഓപ്പൺഎഐയുടെ 'ഹെർമെസ്' ലോകത്തെ മാറ്റുമോ
4 വർഷം, 1500 കോടിയുടെ നഷ്ടം! ഒരു എഐ ബോട്ടിന് എങ്ങനെ ഒരു സാമ്രാജ്യം തകർക്കാനാകും? ബിസിനസ് ലോകത്തെ ഞെട്ടിച്ച വീഴ്ച!

ഇമെയിൽ പരിശോധിക്കൽ, റിപ്പോർട്ടുകൾ തയ്യാറാക്കൽ, ദിവസേനയുള്ള പ്രവർത്തനങ്ങൾ ഷെഡ്യൂൾ ചെയ്യൽ തുടങ്ങിയ ജോലികൾ എഐ ഏജന്റുകൾ സ്വതന്ത്രമായി കൈകാര്യം ചെയ്യുമെന്നാണ് സൂചന. സാങ്കേതിക പരിജ്ഞാനം കുറവുള്ളവർക്കും എളുപ്പത്തിൽ ഇത്തരം ഏജന്റുകളെ നിർമ്മിക്കാനും നിയന്ത്രിക്കാനും സാധിക്കുന്ന സൗഹൃദപരമായ ഇന്റർഫേസ് ഇതിൽ ഉൾപ്പെടുത്തുമെന്നും റിപ്പോർട്ടുകൾ പറയുന്നു.

ടീം പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനായി സ്ലാക്ക് പോലുള്ള പ്ലാറ്റ്‌ഫോമുകളുമായി ഏകീകരണവും പരിഗണനയിലാണ്. ഉപയോക്താവിന്റെ ശീലങ്ങൾ പഠിച്ച് വ്യക്തിഗത ആവശ്യങ്ങൾക്ക് അനുയോജ്യമായ സേവനം നൽകാനും ഈ ഏജന്റുകൾക്ക് കഴിയും. കൂടാതെ ഓഡിയോ സംഗ്രഹങ്ങൾ, വ്യക്തിഗത ക്രമീകരണങ്ങൾ തുടങ്ങിയ സവിശേഷതകളും വികസന ഘട്ടത്തിലാണെന്നാണ് സൂചന.

എഐ വിപ്ലവത്തിൽ അടുത്ത ഘട്ടം; മനുഷ്യ സഹായമില്ലാതെ പ്രവർത്തിക്കുന്ന എഐ ഏജന്റുകൾ വരുന്നു! ഓപ്പൺഎഐയുടെ 'ഹെർമെസ്' ലോകത്തെ മാറ്റുമോ
റീച്ച് കൂട്ടാൻ '@followers' എന്ന് നൽകാറുണ്ടോ? ഫേസ്ബുക്ക് ഉപയോക്താക്കളെ നയിക്കുന്നത് അശ്ലീല പേജുകളിലേക്ക്; പ്രതിഷേധം

എഐയുടെ ഈ പുതിയ മുന്നേറ്റം ഉൽപ്പാദനക്ഷമത വർധിപ്പിക്കുമെന്ന പ്രതീക്ഷയുണ്ടെങ്കിലും, സാധാരണ ഓഫീസ് ജോലികളുടെ ഭാവിയെ ഇത് എങ്ങനെ ബാധിക്കുമെന്ന ആശങ്കയും ഉയരുന്നുണ്ട്.

English Summary : OpenAI, led by Sam Altman, is reportedly developing an AI agent system codenamed “Hermes” that can independently perform daily tasks like emails, scheduling, and reporting without constant user prompts. The goal is to create personalized 24/7 AI assistants that improve productivity but also raise concerns about job impact

Related Stories

No stories found.
Madism Digital
madismdigital.com