

ടെലിഗ്രാം ഉപഭോക്താക്കൾക്ക് സ്വന്തം പേരിൽ പെർസണൽ വെബ് ഡൊമെയ്ൻ സ്വന്തമാക്കാനുള്ള അവസരം ഒരുങ്ങുന്നു. ഇതിനായി ഗ്രാം ടോപ്പ് ലെവൽ ഡൊമെയ്ൻ സ്വന്തമാക്കുന്നതിനായി ടെലിഗ്രാം, ഇന്റർനെറ്റ് കോർപ്പറേഷൻ ഫോർ അസൈൻഡ് നെയിംസ് ആൻഡ് നമ്പേഴ്‌സിന് അപേക്ഷ നൽകിയതായാണ് റിപ്പോർട്ടുകൾ.
അപേക്ഷയ്ക്ക് അംഗീകാരം ലഭിച്ചാൽ, ടെലിഗ്രാം യൂസർനെയിമിനെ അടിസ്ഥാനമാക്കി yourname.gram എന്ന മാതൃകയിലുള്ള വെബ് വിലാസങ്ങൾ ഉപയോക്താക്കൾക്ക് സ്വന്തമാക്കാനാകും. ടെലിഗ്രാം പ്ലാറ്റ്‌ഫോമിലൂടെ തന്നെ ഹോസ്റ്റ് ചെയ്യാവുന്ന വ്യക്തിഗതവും ഇന്ററാക്ടീവുമായ വെബ്‌സൈറ്റുകൾ ഒരുക്കാനും പുതിയ സംവിധാനത്തിലൂടെ സാധിച്ചേക്കുമെന്നാണ് സൂചന.
ഒരു പ്രോംപ്റ്റ് നൽകിയാൽ വെബ്‌സൈറ്റും!
ടെലിഗ്രാം യൂസർനെയിമുകളെ പെർസണൽ വെബ് വിലാസങ്ങളാക്കി മാറ്റാനുള്ള പദ്ധതിയുമായി കമ്പനി. .ഗ്രാം ഡൊമെയ്ൻ സോണിനായി ഇന്റർനെറ്റ് കോർപ്പറേഷൻ ഫോർ അസൈൻഡ് നെയിംസ് ആൻഡ് നമ്പേഴ്‌സിന് അപേക്ഷ നൽകിയതായി ടെലിഗ്രാം സ്ഥാപകൻ പാവൽ ദുരോവ് എക്‌സിലൂടെ അറിയിച്ചു.
അനുമതി ലഭിച്ചാൽ, ടെലിഗ്രാം ഉപയോക്താക്കൾക്ക് സ്വന്തം യൂസർനെയിമുമായി ബന്ധിപ്പിച്ച yourname.gram പോലുള്ള വെബ് വിലാസങ്ങൾ ലഭിച്ചേക്കും. ഇതിന് പുറമെ, ഒരു പ്രോംപ്റ്റ് മാത്രം നൽകി ടെലിഗ്രാം തന്നെ ഹോസ്റ്റ് ചെയ്യുന്ന ഇന്ററാക്ടീവ് വെബ്‌സൈറ്റുകൾ ഒരുക്കാനുള്ള സൗകര്യവും ഒരുക്കാനാണ് പദ്ധതിയെന്നാണ് ദുരോവിന്റെ വെളിപ്പെടുത്തൽ.
എന്നാൽ വെബ്‌സൈറ്റ് നിർമാണ സംവിധാനം എങ്ങനെയായിരിക്കും പ്രവർത്തിക്കുക, ഡൊമെയ്ൻ ലഭിക്കുന്നതിനുള്ള മാനദണ്ഡങ്ങൾ എന്തായിരിക്കും, .gram വിലാസങ്ങൾ ഉപയോക്താക്കൾക്ക് എപ്പോൾ ലഭ്യമാകും തുടങ്ങിയ കാര്യങ്ങളിൽ ടെലിഗ്രാം ഇതുവരെ വ്യക്തത നൽകിയിട്ടില്ല. ICANN-ന്റെ അനുമതി ലഭിച്ചതിന് ശേഷമേ പദ്ധതി യാഥാർഥ്യമാകൂ.
മെസേജിങ് ആപ്പ് എന്നതിനപ്പും വെബ് പ്ലാറ്റ്‌ഫോം രംഗത്തേക്കും ചുവടുവയ്ക്കാനുള്ള നീക്കമാണ് ടെലിഗ്രാം നടത്തിയിരിക്കുന്നത്. സ്വകാര്യ സന്ദേശങ്ങൾക്കൊപ്പം ചാനലുകൾ, ബോട്ടുകൾ തുടങ്ങിയ നിരവധി ഫീച്ചറുകൾ നൽകുന്ന പ്ലാറ്റ്‌ഫോം, .gram ഡൊമെയ്ൻ സ്വന്തമാക്കാനുള്ള പദ്ധതിയിലൂടെ ഉപയോക്താക്കളുടെ ഡിജിറ്റൽ സാന്നിധ്യം കൂടുതൽ വിപുലമാക്കാനാണ് ലക്ഷ്യമിടുന്നത്.
അപേക്ഷയ്ക്ക് അനുമതി ലഭിച്ചാൽ, ടെലിഗ്രാം യൂസർനെയിമുമായി നേരിട്ട് ബന്ധിപ്പിച്ച yourname.gram പോലുള്ള വെബ് വിലാസങ്ങൾ ലഭിച്ചേക്കും. ഇതുവഴി സന്ദേശങ്ങൾ അയയ്ക്കുന്നതിനും ചാനലുകളും ബോട്ടുകളും ഉപയോഗിക്കുന്നതിനുമപ്പുറം, വ്യക്തിഗത വെബ്‌സൈറ്റുകൾ ബിൽഡ് ചെയ്ത് പ്രസിദ്ധീകരിക്കാനുള്ള അവസരവും ഉപഭോക്താക്കൾക്ക് ലഭിക്കും.
ഒരു പ്രോംപ്റ്റ് മാത്രം ഉപയോഗിച്ച് ടെലിഗ്രാം ഹോസ്റ്റ് ചെയ്യുന്ന ഇന്ററാക്ടീവ് വെബ്‌സൈറ്റുകൾ സൃഷ്ടിക്കാനാകുമെന്നതാണ് പദ്ധതിയുടെ പ്രധാന പ്രത്യേകത. ഇതോടെ മെസേജിങ് പ്ലാറ്റ്‌ഫോം എന്നതിൽ നിന്ന് വ്യക്തിഗത വെബ് പ്രസിദ്ധീകരണത്തിനും ഡിജിറ്റൽ ഐഡന്റിറ്റിക്കും പ്രാധാന്യം നൽകുന്ന സമഗ്ര പ്ലാറ്റ്‌ഫോമിലേക്കുള്ള മാറ്റത്തിനാണ് ടെലിഗ്രാം ശ്രമിക്കുന്നതെന്നാണ് വിലയിരുത്തൽ.
ഐകാന്റെ അനുമതി നിർണായകം
ടെലിഗ്രാം .gram ഡൊമെയ്‌നിനായി അപേക്ഷ നൽകിയാലും ഉപഭോക്താക്കൾക്ക് ഈ വെബ് വിലാസങ്ങൾ ഉടൻ ലഭ്യമാകില്ല. പുതിയ ടോപ്പ് ലെവൽ ഡൊമെയ്‌നുകൾ അനുവദിക്കുന്നതിനുള്ള ഐകാന്റെ നടപടിക്രമങ്ങളിലൂടെ അപേക്ഷ കടന്നുപോകേണ്ടതുണ്ട്. സാങ്കേതിക പരിശോധന, അപേക്ഷാ അവലോകനം, എതിർപ്പുകൾ എന്നിവ ഉൾപ്പെടെയുള്ള വിവിധ ഘട്ടങ്ങൾ പൂർത്തിയാക്കിയ ശേഷമേ .gram ഡൊമെയ്‌ൻ അംഗീകരിക്കപ്പെടുകയുള്ളൂ.
അതിനാൽ ടെലിഗ്രാം അപേക്ഷ സമർപ്പിച്ചുവെന്നത് മാത്രം .gram ഔദ്യോഗികമായി ലഭിക്കുമെന്നതിന് ഉറപ്പല്ല. ഐകാന്റെ അന്തിമ അംഗീകാരം ലഭിച്ചാൽ മാത്രമേ ടെലിഗ്രാം ഉപയോക്താക്കൾക്ക് yourname.gram പോലുള്ള വിലാസങ്ങൾ ഉപയോഗിക്കാനാകൂ
സ്വന്തം ഡൊമെയ്ൻ സംവിധാനത്തിലേക്ക് ടെലിഗ്രാം
സ്വന്തം ടോപ്പ് ലെവൽ ഡൊമെയ്ൻ സ്വന്തമാക്കാനുള്ള ടെലിഗ്രാമിന്റെ നീക്കം കമ്പനിക്ക് വെബ് വിലാസങ്ങളുടെ നിയന്ത്രണത്തിൽ കൂടുതൽ സ്വാതന്ത്ര്യം നൽകും. കഴിഞ്ഞ ജൂലൈയിൽ t.me ലിങ്കുകൾക്ക് മണിക്കൂറുകളോളം തടസം നേരിട്ടിരുന്നു. .me ഡൊമെയ്ൻ നിയന്ത്രിക്കുന്ന രജിസ്ട്രാർ ടെലിഗ്രാമിന്റെ ഡൊമെയ്‌നിൽ നിയന്ത്രണം ഏർപ്പെടുത്തിയതിനെ തുടർന്നായിരുന്നു ഈ പ്രശ്നം.
.gram ഡൊമെയ്ൻ ടെലിഗ്രാമിന് ലഭിക്കുകയും സ്വന്തം രീതിയിൽ നിയന്ത്രിക്കാൻ സാധിക്കുകയും ചെയ്താൽ, ഇത്തരം തേർഡ് പാർട്ടി ഡിപെന്റൻസ് കുറയ്ക്കാൻ കമ്പനിക്ക് കഴിയും. ടെലിഗ്രാം ലിങ്കുകൾക്കും ഉപഭോക്താക്കളുടെ വ്യക്തിഗത വെബ് വിലാസങ്ങൾക്കും കൂടുതൽ നിയന്ത്രിതമായ അടിസ്ഥാന സൗകര്യം ഒരുക്കാനും ഇതുവഴി സാധിച്ചേക്കും. ഇതോടെ മെസേജിങ് സേവനത്തിനപ്പുറം സ്വന്തം വെബ് ഇക്കോസിസ്റ്റം വികസിപ്പിക്കാനുള്ള ടെലിഗ്രാമിന്റെ ശ്രമങ്ങൾക്ക് കൂടുതൽ കരുത്ത് ലഭിക്കുമെന്നാണ് വിലയിരുത്തൽ.
Telegram is planning to offer users personalized web addresses in the format yourname.gram. The company has applied to ICANN to acquire the .gram top-level domain. If approved, users could create interactive personal websites hosted directly on the Telegram platform, with just a prompt needed to generate them.