'സ്വര്‍ണം വാങ്ങുന്നത് നിയന്ത്രിക്കണം', മോദിയുടെ ആഹ്വാനത്തിന് പിന്നിലെ യുക്തിയെന്ത് ?

ഇന്ത്യയില്‍ നിന്നും ഡോളര്‍ പുറത്തേക്ക് പോകുന്നതിന് പ്രധാന കാരണം സ്വര്‍ണമാണ്. ലോകത്ത് സ്വര്‍ണം വാങ്ങുന്നതില്‍ രണ്ടാമതാണ് ഇന്ത്യ.
'സ്വര്‍ണം വാങ്ങുന്നത് നിയന്ത്രിക്കണം', മോദിയുടെ ആഹ്വാനത്തിന് പിന്നിലെ യുക്തിയെന്ത് ?
Published on

പശ്ചിമേഷ്യന്‍ സംഘര്‍ഷവുമായി ബന്ധപ്പെട്ട സാഹചര്യത്തില്‍ ഇന്ത്യയിലെ ജനങ്ങള്‍ സാമ്പത്തിക നിയന്ത്രണം നടത്തണമെന്നുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനത്തില്‍ ചര്‍ച്ചകള്‍ സജീവമാണ്. അനാവശ്യ ചെലവുകള്‍ ഒഴിവാക്കണം, ചെലവ് ചുരുക്കണം, പൊതു ഗതാഗത സൗകര്യങ്ങളുടെ ഉപയോഗം വര്‍ധിപ്പിക്കണം തുടങ്ങി കൊവിഡ് കാലത്തിന് സമാനമായ നിയന്ത്രണങ്ങള്‍ വേണമെന്നാണ് പ്രധാനമന്ത്രി പറയുന്നത്. പ്രധാനമന്ത്രി എടുത്തുപറഞ്ഞ ഒന്ന് സ്വര്‍ണം വാങ്ങുന്നത് നിയന്ത്രിക്കണം എന്നതാണ്. പ്രധാനമന്ത്രിയുടെ ആഹ്വാനത്തിന് പിന്നിലെ സാമ്പത്തിക ശാസ്ത്രമെന്ത് എന്ന നിലയിലും ചര്‍ച്ചകള്‍ ഉയരുന്നുണ്ട്.

'സ്വര്‍ണം വാങ്ങുന്നത് നിയന്ത്രിക്കണം', മോദിയുടെ ആഹ്വാനത്തിന് പിന്നിലെ യുക്തിയെന്ത് ?
ഇന്ധന പ്രതിസന്ധി ഇന്ത്യൻ സമ്പദ്ഘടനയുടെ നട്ടെല്ലൊടിച്ചോ? പ്രധാനമന്ത്രി ആഹ്വാനം ചെയ്ത കൊവിഡ് സമാന നിയന്ത്രണത്തിന്റെ പൊരുളെന്ത്!

ഏകദേശം 690.69 ബില്യണ്‍ ഡോളറാണ് ഇന്ത്യയുടെ വിദേശനാണ്യ കരുതല്‍ ശേഖരം. ഫെബ്രുവരിയില്‍ ഇത് 728 ബില്യണ്‍ ഡോളറിനടുത്താണെന്നാണ് ട്രേഡിങ് ഇക്കണോമിക്‌സ് സമാഹരിച്ച ഡാറ്റ പറയുന്നത്. പശ്ചിമേഷ്യന്‍ സംഘര്‍ഷം ആരംഭിച്ചതിന് ശേഷം രൂപം കൊണ്ട ആഗോള സാമ്പത്തിക അനിശ്ചിത്വങ്ങള്‍ക്ക് പിന്നാലെ ഏപ്രിലില്‍ വിദേശനാണ്യ കരുതല്‍ ശേഖരം ഏകദേശം 691 ബില്യണ്‍ ഡോളറായി താഴ്ന്നതായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ കണക്കുകളും സൂചിപ്പിക്കുന്നു.

അതേസമയം, 2026 ല്‍ ഇന്ത്യയുടെ കറന്റ് അക്കൗണ്ട് കമ്മി (സിഎഡി) 84.5 ബില്യണ്‍ ഡോളറായി ഉയരുമെന്നും ഇത് ജിഡിപിയുടെ ഏകദേശം 2 ശതമാനമാകുമെന്നുമാണ് ഐഎംഎഫ് പ്രവചനം. സിഎഡി വര്‍ദ്ധിക്കുന്നതിലൂടെ അര്‍ഥമാക്കുന്നത് രാജ്യത്തേക്ക് എത്തുന്ന ഡോളറിനേക്കാള്‍ കൂടുതല്‍ രാജ്യത്തിന് പുറത്തുപോകുന്നു എന്നതാണ്.

ഇന്ത്യയില്‍ നിന്നും ഡോളര്‍ പുറത്തേക്ക് പോകുന്നതിന് പ്രധാന കാരണം സ്വര്‍ണമാണ്. ലോകത്ത് സ്വര്‍ണം വാങ്ങുന്നതില്‍ രണ്ടാമതാണ് ഇന്ത്യ. ഇതില്‍ ഭൂരിഭാഗവും ഇറക്കുമതി ചെയ്യുന്നതാണ്. ഈ വര്‍ഷം അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ ഏകദേശം 72 ബില്യണ്‍ ഡോളറിന്റെ (അറുപത്തെയെട്ട് ലക്ഷം കോടി രൂപ) സ്വര്‍ണമാണ് ഇന്ത്യ ഇറക്കുമതി ചെയ്യുന്നത്. മുന്‍ വര്‍ഷത്തേക്കാള്‍ 24 ശതമാണം വര്‍ധനയാണ് 2026ല്‍ അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ ഉണ്ടായിട്ടുള്ളത്. ഓരോ ഔണ്‍സ് സ്വര്‍ണത്തിനും ഡോളറിലാണ് ഇടപാടുകള്‍.

'സ്വര്‍ണം വാങ്ങുന്നത് നിയന്ത്രിക്കണം', മോദിയുടെ ആഹ്വാനത്തിന് പിന്നിലെ യുക്തിയെന്ത് ?
ഹൈക്കമാന്‍ഡിന് മുന്നില്‍ പുതിയ ഫോര്‍മുല; മുഖ്യമന്ത്രി തര്‍ക്കം പരിഹരിക്കാന്‍ പ്രിയങ്കയും രംഗത്ത്

രാജ്യത്തെ ഇറക്കുമതിയുടെ കണക്കുകള്‍ പരിശോധിച്ചാല്‍ ഈ ചിത്രം വ്യക്തമാകും. ഇക്കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ രാജ്യത്തെ ആകെ ഇറക്കുമതി ചെലവ് 775 കോടി ബില്യണ്‍ ഡോളറാണ്. അസംസ്‌കൃത എണ്ണ, സ്വര്‍ണം, സസ്യ രാസവളങ്ങള്‍ എന്നിവ മാത്രം 240 ബില്യണ്‍ ഡോളറില്‍ അധികം വരും. ഇതില്‍ സ്വര്‍ണം 72 ബില്യണും, സസ്യ എണ്ണ 19.5 ബില്യണ്‍ ഡോളറും, രാസവളങ്ങള്‍ക്കായി 14.5 ബില്യണ്‍ ഡോളറുമാണ് ഇന്ത്യ ചെലവിട്ടത്. അതായത് രാജ്യത്തിന്റെ ഇറക്കുമതിയുടെ 31.1 ശതമാനവും ഈ നാലിനങ്ങള്‍ ഉള്‍ക്കൊള്ളുന്നു. ആകെ ഇറക്കുമതിയുടെ പത്ത് ശതമാനം സ്വര്‍ണമാണ്. ഇതാണ് പ്രധാന മന്ത്രിയുടെ ആഹ്വനാത്തിന് പിന്നിലെ സാമ്പത്തിക നിരീക്ഷണം.

സ്വര്‍ണത്തിന്റെ ഡിമാന്‍ഡ് കുറഞ്ഞാല്‍ വിപണിയിലെന്ത് സംഭവിക്കും.

ഇന്ത്യക്കാര്‍ ഒരു വര്‍ഷത്തേക്ക് സ്വര്‍ണ്ണം വാങ്ങുന്നത് ഗണ്യമായി കുറയ്ക്കുന്ന പക്ഷം, സ്വര്‍ണ്ണ ഇറക്കുമതിയില്‍ 30-40% കുറവ് വന്നാല്‍ പോലും 20-25 ബില്യണ്‍ ഡോളര്‍ വിദേശ കരുതലില്‍ ഇന്ത്യയ്ക്ക് ലാഭിക്കാന്‍ കഴിയും. ഇറക്കുമതിയില്‍ 50 ശതമാനം കുറവ് വന്നാല്‍ ഈയിനത്തില്‍ ചെലവ് 36 ബില്യണ്‍ ഡോളര്‍ ലാഭിക്കാന്‍ കഴിയും. ഒരു വര്‍ഷത്തേക്ക് സ്വര്‍ണ്ണം വാങ്ങാതിരിക്കുന്നത് ഇന്ത്യയില്‍ നിന്നും പുറത്തേക്കുള്ള ഡോളറിന്റെ പ്രവാഹം ബില്യണ്‍ കണക്കിന് കുറക്കാന്‍ സാധിക്കും.

അസംസ്‌കൃത എണ്ണ ബാരലിന് 100 ഡോളറില്‍ കൂടുതലായിരിക്കുകയും ഇന്ത്യയുടെ ആവശ്യത്തിന്റെ 88 ശതമാനം ഇറക്കുമതി ചെയ്യുകയും ചെയ്യുന്ന സാഹചര്യത്തില്‍ സ്വര്‍ണത്തിലവൂടെ കരുതി വയ്ക്കുന്ന ഡോളര്‍ ശേഖരം ഏറെ പ്രധാനമാണ്.

'സ്വര്‍ണം വാങ്ങുന്നത് നിയന്ത്രിക്കണം', മോദിയുടെ ആഹ്വാനത്തിന് പിന്നിലെ യുക്തിയെന്ത് ?
ഹാന്റ വൈറസ് കോവിഡ് അല്ല, പക്ഷേ അതീവ ശ്രദ്ധവേണമെന്ന് യുഎസ്; വൈറസ് പടർന്ന ക്രൂയിസ് കപ്പലിലെ 17 പേരെ കൂടെ രാജ്യത്ത് തിരികെയെത്തിച്ചു

യുഎസ്-ഇറാന്‍ സംഘര്‍ഷം ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള കപ്പല്‍ ഗതാഗതത്തെ സാരമായി ബാധിച്ചിട്ടുണ്ട്. എണ്ണവില കുതിച്ചുയര്‍ന്നതോടെ രൂപയുടെ മൂല്യം വലിയ ഇടിവാണ് രേഖപ്പെടുത്തിയത്. ഇതോടെ സുരക്ഷിതമായ നിക്ഷേപം എന്ന നിലയില്‍ അളുകള്‍ സ്വര്‍ണം കൂടുതല്‍ വാങ്ങാന്‍ തുടങ്ങിയതും ഡിമാന്‍ഡ് വര്‍ധിപ്പിച്ചു. ഇതാണ് ഇന്ത്യയ്ക്ക് കൂടുതല്‍ സമ്മര്‍ദം സൃഷ്ടിച്ചത്.

അതേസമയം തന്നെ രാജ്യത്ത് സ്വര്‍ണത്തിന്റെ ഇറക്കുമതിയും ചെലവേറി. ഇരട്ട പ്രഹരമായാണ് യുദ്ധകാലത്ത് രാജ്യത്ത് സ്വര്‍ണ, എണ്ണ ഇറക്കുമതി മാറിയത്. ഇതാണ് രാജ്യത്തെ വിദേശനാണ്യ കരുതല്‍ ശേഖരത്തെയും രൂപയുടെ മൂല്യത്തെയും പ്രതികൂലമായി ബാധിച്ചത്. പ്രതിസന്ധി ഘട്ടങ്ങളില്‍ സ്വര്‍ണ്ണ ഇറക്കുമതി നേരിട്ട് കരുതല്‍ ശേഖരത്തെ ബാധിക്കുന്നു. സ്വര്‍ണ്ണ വാങ്ങലില്‍ ഒരു ഇടവേള ഉണ്ടായാല്‍ ഡോളറിന്റെ ഡിമാന്‍ഡ് കുറയും.

സ്വര്‍ണത്തിന് പകരം, നിക്ഷേപകര്‍ ചെയ്യാന്‍ കഴിയുന്നത്

ഭൗതിക സ്വര്‍ണ്ണത്തില്‍ നിന്ന് മറ്റ് സാമ്പത്തിക ഓപ്ഷനുകളിലേക്ക് മാറാനാണ് സാമ്പത്തിക വിദഗ്ധര്‍ നല്‍കുന്ന നിര്‍ദേശം. ആഭരണങ്ങളിലോ സ്വര്‍ണ്ണത്തിലോ പണം നിക്ഷേപിക്കുന്നതിന് പകരം എസ്ഐപികള്‍ നിക്ഷേപ മാര്‍ഗമായി സ്വീകരിക്കാം. സ്വര്‍ണ്ണ ഇടിഎഫുകള്‍ നിക്ഷേപം ഇന്ത്യന്‍ സാമ്പത്തിക വ്യവസ്ഥയില്‍ പണം നിലനിര്‍ത്താനും കഴിയും. ഇത് ഡോളര്‍ രാജ്യത്തിന് പുറത്തേക്ക് ഒഴുകുന്നത് തടയുകയും മൂലധന ഉല്‍പാദനക്ഷമത നിലനിര്‍ത്തുകയും ചെയ്യുന്നു.

Madism Digital
madismdigital.com