അമേരിക്കൻ അതിർത്തികളിൽ ഇനി ചൈനീസ് 'യന്ത്രമനുഷ്യർ' വേണ്ട: നിർമ്മിത ബുദ്ധിയുടെ കാലത്തെ പുതിയ സാങ്കേതിക യുദ്ധം

ഹ്യുമനോയിഡ് റോബോട്ടുകൾക്കും പവർ ഇൻവെർട്ടറുകൾക്കും അമേരിക്ക പൂർണ്ണമായി നിരോധനം ഏർപ്പെടുത്തിയിരിക്കുകയാണ്.
അമേരിക്കൻ അതിർത്തികളിൽ ഇനി ചൈനീസ് 'യന്ത്രമനുഷ്യർ' വേണ്ട: നിർമ്മിത ബുദ്ധിയുടെ കാലത്തെ പുതിയ സാങ്കേതിക യുദ്ധം
Published on

സാങ്കേതികവിദ്യയുടെ ലോകം അനുദിനം മാറിക്കൊണ്ടിരിക്കുകയാണ്. മനുഷ്യനെപ്പോലെ ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന റോബോട്ടുകൾ ശാസ്ത്രകഥകളിൽ നിന്ന് യാഥാർത്ഥ്യത്തിലേക്ക് കടന്നുവന്നിരിക്കുന്നു. വീട്ടുജോലികൾ മുതൽ വൻകിട ഫാക്ടറികളിലെ സങ്കീർണ്ണമായ നിർമ്മാണ പ്രവർത്തനങ്ങൾ വരെ ഏറ്റെടുക്കാൻ കഴിവുള്ളവയാണ് പുതിയ കാലത്തെ ഹ്യൂമനോയിഡ് റോബോട്ടുകൾ. എന്നാൽ, ഈ സാങ്കേതിക മുന്നേറ്റം പുതിയ ചില ആശങ്കകൾക്കും കാരണമാകുന്നുണ്ട്. പ്രത്യേകിച്ച്, ലോകത്തെ രണ്ട് വൻശക്തികളായ അമേരിക്കയും ചൈനയും തമ്മിലുള്ള ബന്ധത്തിൽ.

ചൈനയിൽ നിന്ന് നിർമിച്ച് ഇറക്കുമതി ചെയ്യുന്ന പുതിയ ഹ്യുമനോയിഡ് റോബോട്ടുകൾക്കും പവർ ഇൻവെർട്ടറുകൾക്കും അമേരിക്ക പൂർണ്ണമായി നിരോധനം ഏർപ്പെടുത്തിയിരിക്കുകയാണ്. അമേരിക്കൻ വിപണിയിൽ നിന്ന് ചൈനീസ് സാങ്കേതികവിദ്യകളെ അകറ്റി നിർത്തുക എന്ന ലക്ഷ്യത്തോടെയാണ് ട്രംപ് ഭരണകൂടം ഈ തീരുമാനമെടുത്തിരിക്കുന്നത്. ഫെഡറൽ കമ്മ്യൂണിക്കേഷൻസ് കമ്മീഷൻ ആണ് ഇതുസംബന്ധിച്ച സുപ്രധാന പ്രഖ്യാപനം നടത്തിയത്.

അമേരിക്കൻ അതിർത്തികളിൽ ഇനി ചൈനീസ് 'യന്ത്രമനുഷ്യർ' വേണ്ട: നിർമ്മിത ബുദ്ധിയുടെ കാലത്തെ പുതിയ സാങ്കേതിക യുദ്ധം
ആപ്പ് ഇൻസ്റ്റാൾ ചെയ്യേണ്ടതില്ല; വാട്സ്ആപ്പിൽ ഇനി ബ്രൗസറിലൂടെയും വിളിക്കാം

ദേശീയ സുരക്ഷയിലെ ആശങ്കകൾ

ചൈവീസ് റോബോട്ടുകളെ നിരോധിക്കുന്നതിന് അമേരിക്ക പ്രധാനമായും ചൂണ്ടിക്കാണിക്കുന്നത് ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട കാരണങ്ങളാണ്. നിർമ്മിത ബുദ്ധി അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഈ യന്ത്രങ്ങൾക്ക് വൻതോതിൽ വിവരങ്ങൾ ശേഖരിക്കാനും അവ തരംതിരിക്കാനും സാധിക്കും. അതുകൊണ്ട് തന്നെ ചൈനീസ് നിർമ്മിത റോബോട്ടുകൾ അമേരിക്കൻ പൗരന്മാരുടെ സ്വകാര്യ വിവരങ്ങൾ ചോർത്താനും രാജ്യത്തെ സുപ്രധാന വിവരങ്ങൾ ചൈനീസ് ഏജൻസികൾക്ക് കൈമാറാനും സാധ്യതയുണ്ടെന്ന് അമേരിക്ക സംശയിക്കുന്നു. വിദേശ രഹസ്യാന്വേഷണ ഏജൻസികൾക്ക് ഈ റോബോട്ടുകളെ ഉപയോഗിച്ച് അമേരിക്കയിൽ നിരീക്ഷണം നടത്താനോ, അവയെ വിദൂരമായി നിയന്ത്രിക്കാനോ കഴിഞ്ഞേക്കുമെന്ന് എഫ്‌സിസി മുന്നറിയിപ്പ് നൽകുന്നുണ്ട്.

അമേരിക്കയുടെ ഡേറ്റാ സെന്ററുകളിലും സോളാർ പാനലുകൾ പോലുള്ള പുനഃരുപയോഗ ഊർജ പ്ലാന്റുകളിലും ഉപയോഗിക്കുന്ന ചൈനീസ് നിർമ്മിത കണക്റ്റഡ് പവർ ഇൻവെർട്ടറുകൾക്കും വിലക്കുണ്ട്. ഈ സംവിധാനങ്ങളിലൂടെ അമേരിക്കയുടെ ഊർജ ശൃംഖലയെ തകർക്കാനോ വിവരങ്ങൾ ചോർത്താനോ സാധിക്കുമെന്ന ഭയമാണ് ഇൻവെർട്ടറുകളെയും നിരോധിക്കുന്നതിന് പിന്നിൽ.

സാമ്പത്തിക താൽപര്യങ്ങളും വ്യവസായവത്കരണവും

സുരക്ഷാ കാരണങ്ങൾക്ക് അപ്പുറം വ്യക്തമായ സാമ്പത്തിക ലക്ഷ്യങ്ങളും ഈ തീരുമാനത്തിന് പിന്നിലുണ്ട്. സാമ്പത്തിക സുരക്ഷ എന്നാൽ ദേശീയ സുരക്ഷയാണ് എന്ന് അമേരിക്കൻ ഭരണകൂടത്തിലെ ഉദ്യോഗസ്ഥർ തന്നെ പറയുന്നു. കോലത്ത് ഏറ്റവുമധിം വേഗത്തിൽ വളരുന്ന രണ്ട് മേഖലകളാണ് നിർമ്മിത ബുദ്ധിയും റോബോട്ടിക്സും. ഈ മേഖലകളിൽ ചൈനയുടെ ആധിപത്യം തടയുകയും അമേരിക്കയ്ക്കുള്ളിൽ തന്നെയുള്ള ഉൽപ്പാദനം വർധിപ്പിക്കുകയും ചെയ്യുക എന്നത് ട്രംപ് ഭരണകൂടത്തിന്റെ പ്രഖ്യാപിത ലക്ഷ്യങ്ങളിലൊന്നാണ്. അമേരിക്കയിലെ നിർമ്മാണ മേഖലയെ ശക്തിപ്പെടുത്തുകയും പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യാനാണ് അമേരിക്കൻ സർക്കാർ ഇതിലൂടെ ശ്രമിക്കുന്നത്.

അമേരിക്കൻ അതിർത്തികളിൽ ഇനി ചൈനീസ് 'യന്ത്രമനുഷ്യർ' വേണ്ട: നിർമ്മിത ബുദ്ധിയുടെ കാലത്തെ പുതിയ സാങ്കേതിക യുദ്ധം
കൃത്രിമ സൂര്യനൊരുക്കാന്‍ ലോകത്തെ ഏറ്റവുംവലിയ കാന്തം നിർമിച് ചൈന

ഈ നിരോധനം ചൈനയ്ക്ക് സാമ്പത്തികമായും സാങ്കേതികമായും വലിയൊരു തിരിച്ചടിയാണ്. നിർമ്മിത ബുദ്ധിയുടെയും റോബോട്ടിക്സിന്റെയും മേഖലകളിൽ വലിയ നിക്ഷേപമാണ് ചൈന നടത്തിക്കൊണ്ടിരിക്കുന്നത്. ലോകത്തെ ഏറ്റവും വലിയ ഇൻവെർട്ടർ നിർമ്മാതാക്കളായ ഹുവാവേ, സൺഗ്രോ തുടങ്ങിയ കമ്പനികൾക്കെല്ലാം അമേരിക്ക നേരത്തെ തന്നെ ഉപരോധം ഏർപ്പെടുത്തിയിട്ടുണ്ട്. പുതിയ വിലക്ക് കൂടിയാകുമ്പോൾ അമേരിക്കൻ വിപണി ചൈനീസ് കമ്പനികൾക്ക് പൂർണ്ണമായും നഷ്ടമാകും.

വരാനിരിക്കുന്ന സാങ്കേതിക യുദ്ധങ്ങൾ

ഇതുവരെ പുറത്തിറങ്ങാത്ത പുതിയ റോബോട്ടുകൾക്കും ഇൻവെർട്ടറുകൾക്കുമാണ് നിലവിൽ വിലക്കുള്ളതെങ്കിലും ഭാവിയിൽ കൂടുതൽ കടുത്ത നിയന്ത്രണങ്ങൾ വരാൻ സാധ്യതയുണ്ട്. ഇതിനം വിറ്റഴിക്കപ്പെട്ടവയുടെ ഉപയോഗാനുമതി റദ്ദാക്കാൻ എഫ്‌സിസിക്ക് അധികാരമുണ്ട്. ഒരു വശത്ത് സാങ്കേതികവിദ്യ വളരുമ്പോൾ, മറുവശത്ത് അത് രാജ്യങ്ങൾ തമ്മിലുള്ള പുതിയ യുദ്ധമുഖമായി മാറുകയാണ്. നിർമ്മിത ബുദ്ധിയുടെയും അതുമായി ബന്ധപ്പെട്ട സാങ്കേതികവിദ്യകളുടെയും മേലുള്ള ആധിപത്യം ഭാവിയിൽ രാജ്യങ്ങളുടെ സാമ്പത്തിക-സൈനിക ശക്തിയെ നിർണ്ണയിക്കും. അമേരിക്കയുടെ ഈ തീരുമാനം വരും നാളുകളിൽ ലോകത്തെ സാങ്കേതിക രംഗത്ത് വലിയ മാറ്റങ്ങൾക്കും പുതിയ ചേരിതിരിവുകൾക്കും വഴിയൊരുക്കിയേക്കാം.

Summary

The Trump administration, acting through the Federal Communications Commission (FCC), has officially banned the import of new Chinese-made humanoid and animal-like robots, as well as connected power inverters. The FCC categorized these AI-enabled robots as "unacceptable risks." The primary fear is that the vast amounts of data collected by these robots could be exploited by foreign intelligence to surveil Americans, or that the robots could be remotely commandeered by malign actors.

Madism Digital
madismdigital.com