വിഖ്യാത എഴുത്തുകാരന്‍ ബെന്യാമിന്‍ മാഡിസം ഡിജിറ്റല്‍ ഇ-ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ (എംഡിഎല്‍എഫ്) ഡയറക്ടര്‍. ഏഷ്യയിലെ ആദ്യത്തെ ഇ-ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ എന്ന നിലയില്‍ അന്താരാഷ്ട്ര ശ്രദ്ധ നേടിയിട്ടുള്ള എംഡിഎല്‍എഫ് അതിന്റെ രണ്ടാം പതിപ്പിന് തയ്യാറെടുക്കുന്ന വേളയിലാണ് ബെന്യാമിന്‍ ഫെസ്റ്റിവെല്‍ ഡയറക്ടറായി ചുമതലയേല്‍ക്കുന്നത്.
കേരളത്തില്‍ ഉടനീളം നിരവധി സാഹിത്യോത്സവങ്ങള്‍ സംഘടിപ്പിക്കപ്പെടാറുണ്ട്. ഇത്തരം ഉത്സവങ്ങളില്‍ സാന്നിധ്യമാകുക എന്നത് അനിവാര്യമാണ്. എന്നാല്‍ സമയവും സാഹചര്യവും മൂലം നിരവധി പേര്‍ക്ക് ഇത്തരം സാഹിത്യോത്സവങ്ങളില്‍ പങ്കെടുക്കാന്‍ സാധിക്കാതിരിക്കുന്നതും പതിവാണ്. ഈ സാഹചര്യത്തിലാണ് മാഡിസം ഡിജിറ്റല്‍ മുന്നോട്ടുവയ്ക്കുന്ന ഈ ആശയത്തിന്റെ പ്രസക്തി വര്‍ധിക്കുന്നത് എന്നും ബെന്യാമിന്‍ വ്യക്തമാക്കി.
ഡിസംബര്‍ 12, 13, 14, 15 തിയതികളിലാണ് മാഡിസം ഡിജിറ്റല്‍ ഇ-ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ (എംഡിഎല്‍എഫ്) സീസണ്‍ 2 സംഘടിപ്പിക്കുന്നത്. എംഡിഎല്‍എഫിന്റെ രണ്ടാം പതിപ്പിന്റെ ഔദ്യോഗിക പ്രഖ്യാപനം സാംസ്‌കാരിക വകുപ്പ് മന്ത്രി പി സി വിഷ്ണുനാഥ് കോഴിക്കോട്ട് നിര്‍വഹിച്ചു. കോഴിക്കോട് ഗോകുലം ഗലേറീയ മാളില്‍ വൈകീട്ട് നടന്ന ചടങ്ങില്‍ മേയര്‍ ഒ സദാശിവന്‍ അധ്യക്ഷനായി. അഡ്വ. കെ ജയന്ത് എം.എല്‍.എ, എഴുത്തുകാരി ഷീല ടോമി എന്നിവര്‍ വിശിഷ്ടാതിഥികളായി.
Renowned Malayalam writer Benyamin has been appointed as the Festival Director of Madism Digital E-Literature Festival (MDLF). The appointment comes as MDLF, which has gained international attention as Asia’s first e-literature festival, prepares for its second edition. Benyamin will lead the festival as it enters its next chapter.