Madism Exclusive | 'കുപ്പിച്ചില്ലും മഴവില്ലും'; മാധ്യമം നിരസിച്ച കെഇഎന്‍ ലേഖനത്തിന്റെ സംക്ഷിപ്ത രൂപം

അടിച്ചേല്‍പ്പിക്കപ്പെടുന്ന ഒരു വിശ്വാസത്തിനും അതെത്ര ഉന്നതവും ഉദാത്തവുമായാലും അഗ്‌നി പരീക്ഷണങ്ങളെ അതിജീവിക്കാനോ ആവിധം സ്വന്തം അകത്തുപോലും ഊര്‍ജം ഉത്പാദിപ്പിക്കാനോ കഴിയില്ല
Madism Exclusive | 'കുപ്പിച്ചില്ലും മഴവില്ലും'; മാധ്യമം നിരസിച്ച കെഇഎന്‍ ലേഖനത്തിന്റെ സംക്ഷിപ്ത രൂപം
Published on: 

സൂഫിസം മുമ്പും സംവാദ വിധേയമായിട്ടുണ്ട്. 'അനല്‍ഹഖ്' എന്ന സൂഫി ആശയലോകം അടയാളപ്പെടുത്തിയ വൈക്കം മുഹമ്മദ് ബഷീര്‍ തന്നെ പിന്നീട് ആ കഥക്ക് 'സംശയാസ്പദം' എന്നുപോലും തോന്നാവുന്ന ഒരു അടിക്കുറിപ്പ് നല്‍കുകയുണ്ടായി! എന്നാലിപ്പോള്‍ ശബ്‌നം നൂര്‍ജഹാന്റെ സൂഫി ചിന്തകളുടെ നേരെ, അതില്‍നിന്നും വ്യത്യസ്തമായ രോഷപ്രകടനമാണ് ഇസ്ലാം മത പക്ഷത്തുനിന്നുള്ള ഒരു വിഭാഗം പണ്ഡിതരില്‍നിന്ന് പൊതുവില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നത്. 'ഇസ്ലാം പ്രണയം സമര്‍പ്പണം' എന്ന പുസ്തകം പ്രധാനമായും ജലാലുദ്ദീന്‍ റൂമിയുടെ പ്രണയാര്‍ദ്രലോകത്തിലൂടെ അത്യന്തം ഹൃദ്യമായ ഒരനുഭൂതി യാത്രയാണ് നിര്‍വഹിക്കുന്നത്. തത്വവിവരണ വ്യഗ്രതയേക്കാള്‍ അതില്‍ തിളങ്ങുന്നത് നിരുപാധിക സമര്‍പ്പണത്തിന്റെ സൗന്ദര്യമാണ്. 'നിന്റെ ജ്വലിക്കുന്ന ഒരേയൊരു നോട്ടത്തില്‍ എന്റെ സര്‍വ്വവും നീ കവര്‍ന്നെടുത്തില്ലേ...'

അടിച്ചേല്‍പ്പിക്കപ്പെടുന്ന ഒരു വിശ്വാസത്തിനും അതെത്ര ഉന്നതവും ഉദാത്തവുമായാലും അഗ്‌നി പരീക്ഷണങ്ങളെ അതിജീവിക്കാനോ ആവിധം സ്വന്തം അകത്തുപോലും ഊര്‍ജം ഉത്പാദിപ്പിക്കാനോ കഴിയില്ല. പ്രവാചകന്മാര്‍ പ്രബോധനത്തിന്റെ പാതയിലൂടെ പൂക്കള്‍ വിതറി സഞ്ചരിച്ചു. പിറകെ വന്ന പുരോഹിതരാവട്ടെ അന്വേഷണ വീഥികളില്‍ മുള്ളുകള്‍ വിതറിയാണ് കടന്നുപോകുന്നത്. 'നീ ഓര്‍മ്മിക്കുന്നവന്‍ മാത്രമാണെന്ന' മതതത്വം പോലും അവര്‍ മറന്നുപോയതാവുമോ?

മാധ്യമം വാരാന്ത്യപതിപ്പിൽ എഴുതിവന്നിരുന്ന ഇടപെടൽ കോളം പിന്‍വലിച്ചതുമായി ബന്ധപ്പെട്ട് കെഇഎന്‍ എഴുതിയ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം.

മാധ്യമം വാരാന്ത്യപതിപ്പിൽ എഴുതിവന്നിരുന്ന ഇടപെടൽ കോളം 2026 ഒക്ടോബർ 2 മുതൽ നിർത്തുകയാണ്. ഇതുവരെയും അനുകൂല-എതിർബന്ധങ്ങൾ പ്രകടിപ്പിച്ചവരോടൊക്കെയും സംവാദസ്നേഹം പങ്കുവെക്കുന്നു. ഓരോ ഇടപെടൽ കോളവും ഏറ്റവും ചുരുങ്ങിയത് എന്നെ സംബന്ധിച്ചിടത്തോളമെങ്കിലും ഒരു സമരംതന്നെ ആയിരുന്നു. ഇതുവരെയും അത് തുടരാൻ കഴിഞ്ഞതിൽ അഭിമാനമുണ്ട്. മാധ്യമം വാരാന്ത്യപതിപ്പിന്റെ ചുമതല വഹിക്കുന്നവരോടും, പത്രാധിപർ പ്രിയ സുഹൃത്ത് പ്രമോദ് ഗംഗാധരനോടും, പല പ്രകാരം പ്രതികരിച്ചവരോടും സ്നേഹം.

ശബ്നം നൂർജഹാന്റെ ശബ്ദവുംകൂടി ചേർന്നതാണ്, ചേർന്നതാവണം യോജിപ്പിനും വിയോജിപ്പിനുമപ്പുറം സംവാദം. "കുപ്പിച്ചില്ലും മഴവില്ലും" എന്ന കോളം ഏത് അർത്ഥത്തിലും സംവാദഔന്നിത്യം പുലർത്തിയിട്ടുണ്ട്. എന്നാൽ ആ പ്രബന്ധം പതിവുപോലെ ഒക്ടോബർ 4ന് പ്രസിദ്ധീകരിക്കുമെന്ന് പരസ്യം ചെയ്ത ശേഷം പെട്ടെന്ന് പിൻവലിക്കുകയാണ് ചെയ്തത്. അതൊരു ജനായത്ത നടപടിയായില്ല. മാധ്യമം പത്രത്തിന് നേതൃത്വം വഹിക്കുന്നവർ ഇക്കാര്യത്തിൽ പുലർത്തിയ ജനാധിപത്യവിരുദ്ധ സമീപനത്തോട് എനിക്കുള്ള ജനായത്ത പ്രതികരണം എന്ന നിലയിലാണ് "ഇടപെടൽ കോളം" ഇനിമുതൽ തുടരേണ്ട എന്ന് തീരുമാനിച്ചത്. മാധ്യമം വാരാന്ത്യ പതിപ്പിൽ എഴുതിയ ഓരോ കോളവും പലതരത്തിലുള്ള അധികാരങ്ങളോടുള്ള പ്രതിഷേധമായിരുന്നെങ്കിൽ, കോളം ഇന്നോടെ നിർത്തുന്നതും അതുപോലുള്ള ഒരു പ്രതിഷേധമാണ്. അച്ചടിക്കപ്പെടാതെ പോയ "കുപ്പിച്ചില്ലും മഴവില്ലും" എന്ന കോളം അവസാനിക്കുന്നത് ഇങ്ങനെ: "അടിച്ചേൽപ്പിക്കപ്പെടുന്ന ഒരു വിശ്വാസത്തിനും അത് എത്ര ഉന്നതവും ഉദാത്തവുമായാലും അഗ്നിപരീക്ഷണങ്ങളെ അതിജീവിക്കാനോ, ആ വിധം സ്വന്തം അകത്തു പോലും ഊർജ്ജം ഉല്പാദിപ്പിക്കാനോ കഴിയില്ല. പ്രവാചകന്മാർ പ്രബോധനത്തിന്റെ പാതയിലൂടെ പൂക്കൾ വിതറി സഞ്ചരിച്ചു. പിറകെ വന്ന പുരോഹിതന്മാരാവട്ടെ അന്വേഷണ വീഥികളിൽ മുള്ളുകൾ വിതറിയാണ് കടന്നുപോകുന്നത്..."

Summary

The passage reflects critically on imposed religious beliefs, arguing that no belief, however noble or elevated, can withstand scrutiny or generate inner conviction when it is forced upon people. It contrasts prophets, portrayed as spreading their message through a path of gentle teaching, with later religious authorities, who are described as placing obstacles in the way of questioning and inquiry. The passage concludes by questioning whether religious authorities have forgotten the principle that a person should be guided through remembrance and reflection rather than compulsion.

Madism Digital
madismdigital.com