കിലോയ്ക്ക് ലക്ഷങ്ങള്‍! കാവലിന് തോക്കേന്തിയവരും 18 അല്‍സേഷ്യന്‍ നായകളും; ജബല്‍പൂരിലെ ഒരു രാജകീയ മാമ്പഴക്കഥ

കിലോയ്ക്കു 2.5 ലക്ഷം രൂപ വരെ അന്താരാഷ്ട്ര വിപണിയില്‍ വിലയുണ്ടെന്ന് കേട്ട് സോഷ്യല്‍ മീഡിയയില്‍ റീലുകളായും വാര്‍ത്തകളായും നമ്മള്‍ കണ്ട ഈ അത്ഭുതപ്പഴം ഇപ്പോള്‍ ഇന്ത്യന്‍ മണ്ണിലും തരംഗം സൃഷ്ടിക്കുകയാണ്
കിലോയ്ക്ക് ലക്ഷങ്ങള്‍! കാവലിന് തോക്കേന്തിയവരും 18 അല്‍സേഷ്യന്‍ നായകളും; ജബല്‍പൂരിലെ ഒരു രാജകീയ മാമ്പഴക്കഥ
Published on

സാധാരണ മാമ്പഴക്കാലമായാല്‍ വിപണിയില്‍ പച്ചയും മഞ്ഞയും നിറങ്ങള്‍ കാണുന്നതാണ് നമ്മുടെ ശീലം. എന്നാല്‍ അവയ്ക്കിടയിലേക്കു ചോരച്ചുവപ്പ് നിറത്തില്‍, വിപണിയിലെ സകല പ്രമാണിമാരെയും വെല്ലുവിളിച്ചുകൊണ്ട് ഒരാള്‍ കടന്നുവന്നാലോ? ജപ്പാന്‍ സ്വദേശിയായ 'മിയാസാക്കി' മാമ്പഴത്തെക്കുറിച്ചാണ് പറഞ്ഞുവരുന്നത്. കിലോയ്ക്കു 2.5 ലക്ഷം രൂപ വരെ അന്താരാഷ്ട്ര വിപണിയില്‍ വിലയുണ്ടെന്ന് കേട്ട് സോഷ്യല്‍ മീഡിയയില്‍ റീലുകളായും വാര്‍ത്തകളായും നമ്മള്‍ കണ്ട ഈ അത്ഭുതപ്പഴം ഇപ്പോള്‍ ഇന്ത്യന്‍ മണ്ണിലും തരംഗം സൃഷ്ടിക്കുകയാണ്.

കഴിഞ്ഞ ദിവസം അയോധ്യയിലെ രാമക്ഷേത്രത്തില്‍ ഒരു കര്‍ഷകന്‍ വഴിപാടായി സമര്‍പ്പിച്ചതോടെയാണ് മിയാസാക്കി വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞത്. എന്നാല്‍ ഈ മാമ്പഴത്തിന്റെ ഇന്ത്യയിലെ യഥാര്‍ത്ഥ വിജയഗാഥ അറിയണമെങ്കില്‍ മധ്യപ്രദേശിലെ ജബല്‍പൂരിലുള്ള 'മഹാകാല്‍ ബാബ കി ബഗിയ' എന്ന 15 ഏക്കര്‍ തോട്ടത്തിലേക്കു പോകണം.

തന്റെ തോട്ടത്തില്‍ വിളഞ്ഞ മാമ്പഴത്തിന് അന്താരാഷ്ട്ര വിപണിയില്‍ ലക്ഷങ്ങള്‍ വിലയുണ്ടെന്ന വാര്‍ത്ത പരന്നതോടെ പരിഹാറിന് ഉറക്കം നഷ്ടപ്പെട്ടു

ട്രെയിന്‍ യാത്രയില്‍ തുടങ്ങിയ 'ബോളിവുഡ്' സിനിമ പോലുള്ള തുടക്കം

ജബല്‍പൂരിലെ ചാര്‍ഗാവന്‍ സ്വദേശിയായ സങ്കല്‍പ് സിങ് പരിഹാര്‍ എന്ന കര്‍ഷകന്റെ തോട്ടത്തിലാണ് ഇന്ത്യയെത്തന്നെ അത്ഭുതപ്പെടുത്തിയ ഈ മാമ്പഴവിപ്ലവം തുടങ്ങിയത്. ഏകദേശം ഏഴ് വര്‍ഷം മുന്‍പ്, തെങ്ങിന്‍ തൈകള്‍ വാങ്ങാനായി ചെന്നൈയിലേക്കു ട്രെയിനില്‍ യാത്ര ചെയ്യുകയായിരുന്നു പരിഹാര്‍. യാത്രയ്ക്കിടയില്‍ പരിചയപ്പെട്ട ഒരു അപരിചിതനാണ് ലോകത്തിലെ ഏറ്റവും വിലകൂടിയ ഈ ജാപ്പനീസ് മാമ്പഴത്തെക്കുറിച്ച് അദ്ദേഹത്തോട് പറയുന്നത്. മാമ്പഴങ്ങളോട് കടുത്ത ഭ്രമമുള്ള പരിഹാര്‍ മറ്റൊന്നും ആലോചിച്ചില്ല; 2,500 രൂപ വീതം നല്‍കി 10 മിയാസാക്കി തൈകള്‍ വാങ്ങി നാട്ടിലേക്കു പോന്നു. അതില്‍ അഞ്ചെണ്ണം മാത്രമാണ് അതിജീവിച്ചത്. ചെന്നൈയില്‍നിന്ന് കൊണ്ടുവന്ന തെങ്ങിന്‍ തൈകള്‍ ജബല്‍പൂരിലെ മണ്ണില്‍ കരിഞ്ഞുപോയെങ്കിലും, ഈ ജാപ്പനീസ് അതിഥികള്‍ അവിടെ തഴച്ചുവളര്‍ന്നു!

മിയാസാക്കിക്ക് രാജകീയ' സുരക്ഷ!

തന്റെ തോട്ടത്തില്‍ വിളഞ്ഞ മാമ്പഴത്തിന് അന്താരാഷ്ട്ര വിപണിയില്‍ ലക്ഷങ്ങള്‍ വിലയുണ്ടെന്ന വാര്‍ത്ത പരന്നതോടെ പരിഹാറിന് ഉറക്കം നഷ്ടപ്പെട്ടു. മാമ്പഴം മോഷ്ടിക്കാന്‍ ആളുകള്‍ തോട്ടത്തില്‍ അതിക്രമിച്ചു കയറാന്‍ തുടങ്ങിയതോടെ അദ്ദേഹം തന്റെ അമൂല്യമായ ഈ മാവുകള്‍ക്ക് ഏര്‍പ്പെടുത്തിയത് സമാനതകളില്ലാത്ത സുരക്ഷയാണ്.

കിലോയ്ക്ക് ലക്ഷങ്ങള്‍! കാവലിന് തോക്കേന്തിയവരും 18 അല്‍സേഷ്യന്‍ നായകളും; ജബല്‍പൂരിലെ ഒരു രാജകീയ മാമ്പഴക്കഥ
ചുവപ്പുനാടയില്‍ കരിഞ്ഞുപോയ അല്‍ഫോന്‍സോ; 20 വര്‍ഷത്തെ മാമ്പഴ സാമ്രാജ്യം ഇന്ത്യ തകര്‍ത്തത് ഇങ്ങനെ

തോട്ടത്തിനു ചുറ്റും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സിസിടിവി ക്യാമറകള്‍, കാവല്‍ക്കാരായി 18 അത്യാധുനിക ഇനം നായകള്‍, പ്രത്യേക സെക്യൂരിറ്റി ജീവനക്കാര്‍! ഇന്ത്യയില്‍ മറ്റൊരു കാര്‍ഷിക വിളയ്ക്കും ലഭിക്കാത്ത 'രാജകീയ' പരിഗണനയാണ് ഈ അഞ്ച് മിയാസാക്കി മരങ്ങള്‍ക്കു പരിഹാര്‍ നല്‍കുന്നത്.

2.5 ലക്ഷം രൂപ എന്ന മിഥ്യയും ഇന്ത്യന്‍ യാഥാര്‍ത്ഥ്യവും

ജപ്പാനിലെ മിയാസാക്കി പ്രവിശ്യയില്‍ അതികഠിനമായ പരിചരണത്തിലൂടെയാണ് 'തൈയോ നോ തമാഗോ' എന്നറിയപ്പെടുന്ന ഈ മാമ്പഴം വളര്‍ത്തുന്നത്. കൃത്രിമമായി താപനില ക്രമീകരിച്ച ഗ്ലാസ് ഹൗസുകളില്‍, ഓരോ മാമ്പഴവും കൈകൊണ്ട് തിരിച്ചുവച്ചാണ് എല്ലാ ഭാഗത്തും ഒരുപോലെ സൂര്യപ്രകാശം എത്തിക്കുന്നത്. ഇങ്ങനെ ജപ്പാനിലെ ലേലങ്ങളില്‍ വിറ്റുപോവുന്ന പ്രീമിയം മാമ്പഴങ്ങളുടെ വില ഇന്ത്യന്‍ രൂപയിലേക്ക് മാറ്റിയപ്പോഴാണ് മാധ്യമങ്ങളിലൂടെ 'കിലോയ്ക്ക് 2.5 ലക്ഷം' എന്ന പ്രചാരണമുണ്ടായത്.

കിലോയ്ക്ക് ലക്ഷങ്ങള്‍! കാവലിന് തോക്കേന്തിയവരും 18 അല്‍സേഷ്യന്‍ നായകളും; ജബല്‍പൂരിലെ ഒരു രാജകീയ മാമ്പഴക്കഥ
എ ഐ തരംഗത്തില്‍ ഇന്ത്യക്ക് 'കാലിടറി'; ദക്ഷിണ കൊറിയയ്ക്കും തായ്‌വാനും മുന്നില്‍ വിപണി കിതയ്ക്കുമ്പോള്‍

എന്നാല്‍ ഇന്ത്യയില്‍ ഇതിന് അത്രയും വില കിട്ടാറില്ലെന്നതാണ് യാഥാര്‍ത്ഥ്യം. ''മാധ്യമങ്ങള്‍ സൃഷ്ടിച്ച വാര്‍ത്തകള്‍ കാരണം മിയാസാക്കി പ്രശസ്തമാണ്. പക്ഷേ ഞാന്‍ ഇത് വില്‍ക്കുന്നത് കിലോയ്ക്ക് 15,000 രൂപയ്ക്കാണ്,'' പരിഹാര്‍ പറയുന്നു. എങ്കില്‍പ്പോലും കിലോയ്ക്കു 200-500 രൂപ മാത്രം ലഭിക്കുന്ന ഇന്ത്യന്‍ ഉള്‍നാടന്‍ ഇനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇതൊരു വന്‍ തുകയാണ്. ബോളിവുഡ് താരങ്ങളും വന്‍കിട വ്യവസായികളുമാണ് പരിഹാറിന്റെ മിയാസാക്കി മാമ്പഴത്തിന്റെ പ്രധാന ഉപഭോക്താക്കള്‍. പണക്കാരുടെ ഇടയിലെ ഒരു 'ആഡംബര സമ്മാനമായാണ്' ഇതിപ്പോള്‍ ഉപയോഗിക്കപ്പെടുന്നത്.

രുചിയോ അതോ കാഴ്ചയോ?

മിയാസാക്കി മാമ്പഴത്തിന്റെ ഉള്‍ഭാഗം അല്‍ഫോണ്‍സോ മാമ്പഴം പോലെ കടും മഞ്ഞ-ഓറഞ്ച് നിറത്തിലാണ്. ഇതിന്റെ രുചിയെക്കുറിച്ച് ഭിന്നാഭിപ്രായങ്ങളുണ്ട്. തൊലിപ്പുറം വരെ തിന്നാന്‍ തോന്നുന്നത്ര മധുരമുണ്ടെന്ന് പരിഹാര്‍ അവകാശപ്പെടുമ്പോള്‍, നമ്മുടെ നാട്ടിലെ ഹിംസാഗര്‍, ചൗസ, അല്‍ഫോണ്‍സോ എന്നിവയുമായി താരതമ്യം ചെയ്യുമ്പോള്‍ മിയാസാക്കി ഒരു 'സാധാരണ' മാമ്പഴം മാത്രമാണെന്ന് ഹോര്‍ട്ടികള്‍ച്ചര്‍ വകുപ്പ് അധികൃതര്‍ പറയുന്നു.

ആദ്യകാലങ്ങളില്‍ ഈ മാമ്പഴം ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും സൗജന്യമായി നല്‍കിയിരുന്ന പരിഹാര്‍, ഇന്ന് തന്റെ തോട്ടത്തിലെ 3,600 മരങ്ങളില്‍നിന്നായി വര്‍ഷം തോറും ലക്ഷങ്ങളുടെ വരുമാനമാണു നേടുന്നത്

എങ്കിലും ഇന്ത്യന്‍ വിപണി ഇപ്പോള്‍ പഴങ്ങളുടെ കാഴ്ചയ്ക്ക് വലിയ പ്രാധാന്യം നല്‍കുന്നുണ്ടെന്നാണ് മാമ്പഴ ഉത്പാദക അസോസിയേഷന്‍ പറയുന്നത്. ജബല്‍പൂരിലെ കടുത്ത ചൂടില്‍നിന്നു സംരക്ഷിക്കാന്‍ മാമ്പഴങ്ങള്‍ പ്രത്യേക വലകള്‍ കൊണ്ട് മൂടിയാണ് പരിഹാര്‍ വളര്‍ത്തുന്നത്.

സാധാരണക്കാരിലേക്ക് എത്തുന്ന മിയാസാക്കി

ആദ്യകാലങ്ങളില്‍ ഈ മാമ്പഴം ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും സൗജന്യമായി നല്‍കിയിരുന്ന പരിഹാര്‍, ഇന്ന് തന്റെ തോട്ടത്തിലെ 3,600 മരങ്ങളില്‍നിന്നായി വര്‍ഷം തോറും ലക്ഷങ്ങളുടെ വരുമാനമാണു നേടുന്നത്. ഇതില്‍ അഞ്ച് ശതമാനം മാത്രം വരുന്ന വിദേശ ഇനങ്ങളില്‍ നിന്നാണ് തോട്ടത്തിലെ ആകെ വരുമാനത്തിന്റെ 15 ശതമാനവും ലഭിക്കുന്നത്.

ഇപ്പോള്‍ കര്‍ണാടക, ബിഹാര്‍, ഒഡിഷ, ആന്ധ്രാപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലെ കര്‍ഷകരും മിയാസാക്കി കൃഷി ചെയ്യാന്‍ തുടങ്ങിക്കഴിഞ്ഞു. ഈ മാസം ബെംഗളൂരുവിലും വിശാഖപട്ടണത്തും നടന്ന മാമ്പഴ മേളകളില്‍ കിലോയ്ക്ക് 1000 മുതല്‍ 2000 രൂപ വരെയുള്ള നിരക്കില്‍ മിയാസാക്കി മാമ്പഴങ്ങള്‍ വില്‍പ്പനയ്ക്ക് എത്തിയിരുന്നു. കൂടുതല്‍ കര്‍ഷകര്‍ ഈ രംഗത്തേക്കു വരുന്നതോടെ ഇതിന്റെ ആഡംബര പരിവേഷം നഷ്ടപ്പെട്ടേക്കാം. എന്നാല്‍, 'വില കുറയുമ്പോള്‍ ഈ പണക്കാരുടെ പഴം സാധാരണക്കാരായ എല്ലാ ഇന്ത്യക്കാരുടെയും കൈകളില്‍ എത്തും,' എന്ന ശുഭാപ്തിവിശ്വാസത്തിലാണ് കര്‍ഷകനായ സങ്കല്‍പ് സിങ് പരിഹാര്‍.

Summary

While green and yellow mangoes dominate the market during mango season, a striking red-colored variety is drawing global attention. The Japanese-origin Miyazaki mango, often referred to as one of the world's most expensive mangoes, has become a sensation in India as well. Known for its deep red color, exceptional sweetness, and premium quality, the fruit has reportedly fetched prices of up to ₹2.5 lakh per kilogram in international markets. The exotic mango continues to generate buzz on social media and among fruit enthusiasts across the country.

Madism Digital
madismdigital.com