ഇറാന്‍ യുദ്ധം യുഎസ് നേവിയുടെ നടുവൊടിച്ചു; നേരിടുന്നത് വന്‍ സാമ്പത്തിക പ്രതിസന്ധി, പണം കണ്ടെത്താന്‍ 'മറ്റുവഴികള്‍' തേടുന്നു

നാവിക സേനയുടെ കരാറുകള്‍, ചില ഉദ്യോഗസ്ഥര്‍ എന്നിവയെ ഉദ്ധരിച്ച് ഗാര്‍ഡിയന്‍ ആണ് സുപ്രധാന റിപ്പോര്‍ട്ട് പുറത്തുവിട്ടത്
ഇറാന്‍ യുദ്ധം യുഎസ് നേവിയുടെ നടുവൊടിച്ചു; നേരിടുന്നത് വന്‍ സാമ്പത്തിക പ്രതിസന്ധി, പണം കണ്ടെത്താന്‍  'മറ്റുവഴികള്‍'  തേടുന്നു
Published on

ലോകത്തെ സാമ്പത്തിക, ഇന്ധന പ്രതിസന്ധിയിലേക്ക് തള്ളിവിട്ട യുഎസ് - ഇറാന്‍ സംഘര്‍ഷം അമേരിക്കന്‍ പ്രതിരോധ ബജറ്റിന്റെ താളം തെറ്റിച്ചതായി റിപ്പോര്‍ട്ട്. യുദ്ധച്ചെലവ് നേരിടുന്നതിനായി യുഎസ് നാവിക സേന അതിന്റെ ശമ്പളം വിഹിതം, മറ്റ് സ്രോതസുകള്‍ എന്നിവയില്‍ നിന്നും വിഹിതം കണ്ടെത്താന്‍ നിര്‍ബന്ധിതരായെന്നാണ് റിപ്പോര്‍ട്ട്. നാവിക സേനയുടെ കരാറുകള്‍, ചില ഉദ്യോഗസ്ഥര്‍ എന്നിവയെ ഉദ്ധരിച്ച് ഗാര്‍ഡിയന്‍ ആണ് സുപ്രധാന റിപ്പോര്‍ട്ട് പുറത്തുവിട്ടത്.

ഇറാന് എതിരായ സൈനിക നീക്കം യുഎസ് ആയുധ ശേഖരത്തെ കാര്യമായി തന്നെ ബാധിച്ചിട്ടുണ്ട്. ഇതിന് പുറമെ ഇറാന്റെ പ്രത്യാക്രമണത്തില്‍ മധ്യപൂര്‍വേഷ്യയിലെ തന്ത്രപ്രധാന താവളങ്ങള്‍ക്കും സാരമായ കേടുപാടുകള്‍ സംഭവിച്ചു. ഇത് അമേരിക്കയുടെ പ്രതിരോധ ബജറ്റിനെ സാരമായി സ്വാധീനിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട് അടിവരയിടുന്നത്. യുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് പണം കണ്ടെത്താന്‍ 'പേറോള്‍' അക്കൗണ്ടുകളില്‍ കുറവ് വരുത്തിയതായി അറിയിച്ചുകൊണ്ട് പെന്റഗണ്‍ മെമ്മോ പുറത്തിറക്കിയിട്ടുണ്ടെന്നും റിപ്പോര്‍ട്ട് പറയുന്നു. സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ സൈനിക കേന്ദ്രങ്ങളില്‍ നടപ്പാക്കേണ്ട അറ്റകുറ്റപ്പണികളില്‍ അടിയന്തരമല്ലാത്തവ മാറ്റിവച്ചു. കരാറുകാരെ ഉള്‍പ്പെടെ ഉദ്ധരിച്ച് ആണ് ഈ വിവരങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്.

ഇറാന്‍ യുദ്ധം യുഎസ് നേവിയുടെ നടുവൊടിച്ചു; നേരിടുന്നത് വന്‍ സാമ്പത്തിക പ്രതിസന്ധി, പണം കണ്ടെത്താന്‍  'മറ്റുവഴികള്‍'  തേടുന്നു
ഇറാനെ 'വരിഞ്ഞുമുറുക്കാൻ' ട്രംപ്: ഇനി സാമ്പത്തിക യുദ്ധം, സമ്മർദം കൂടുതൽ കടുപ്പിക്കും!

ഏകദേശം 300 ബില്യണ്‍ ഡോളറാണ് 2026-ലെ നാവികസേനയുടെ ബജറ്റ്. ഉദ്യോഗസ്ഥര്‍, കപ്പല്‍ നിര്‍മ്മാണം, ആയുധങ്ങള്‍ വാങ്ങല്‍, കപ്പലിന്റെയും അതിന്റെ താവളങ്ങളുടെയും ദൈനംദിന നടത്തിപ്പ് എന്നിവയാണ് ഇതിലുള്ളത്. ഈ നിക്കിയിരിപ്പില്‍ നിന്നാണ് ഇപ്പോള്‍ ഫണ്ട് പുനക്രമീകരണം നടത്തിയിരിക്കുന്നത്.

ഫെബ്രുവരി 28 ന് ആരംഭിച്ച യുദ്ധം നാവിക സേനയെയാണ് സാരമായി ബാധിച്ചിട്ടുള്ളത്. ഇതിനിടെ സൈനിക നീക്കങ്ങള്‍ക്ക് പണം അനുവദിക്കുവാന്‍ യുദ്ധ വൈറ്റ് ഹൗസ് യുഎസ് കോണ്‍ഗ്രസിനോട് അടിയന്തര ധനസഹായം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ യുദ്ധം അടിച്ചേല്‍പ്പിച്ചതാണെന്ന പൊതു വികാരത്തിന് ഒപ്പം നിന്ന കോണ്‍ഗ്രസ് പണം അനുവദിക്കുന്നതോട് മുഖം തിരിച്ചിരുന്നു. അമേരിക്കന്‍ പ്രതിരോധ വകുപ്പിന്റെ കണക്കില്‍ ഏകദേശം 37.5 ബില്യണ്‍ ഡോളര്‍ യുദ്ധത്തിന് ഇതുവരെ ചെലവിട്ടിട്ടുണ്ട്. അനൗദ്യോഗിക കണക്കുകള്‍ പ്രകാരം ഇത് 42 ബില്യണ്‍ വരെ എത്തുമെന്നും വിലയിരുത്തുന്നു. അധിക യുദ്ധഫണ്ടിനായി പെന്റഗണ്‍ യുഎസ് കോണ്‍ഗ്രസിനോട് 67 ബില്യണിലധികം ഡോളറാണ് ആവശ്യപ്പെട്ടിട്ടുള്ളത്. എന്നാല്‍ അടിയന്തര ഫണ്ടായി ആവശ്യപ്പെട്ട ഈ തുകയില്‍ നിന്ന് നാവികസേനയ്ക്ക് എത്ര തുക നല്‍കുമെന്ന് സൂചനയില്ല.

Summary

Donald Trump’s war on Iran has placed severe financial pressure on the US military, with the US Navy reportedly forced to redirect money from payroll and other accounts to cover the rising costs of combat operations. Documents obtained by The Guardian and interviews with Navy officials, contractors and defence analysts indicate that the prolonged conflict has created significant budget shortfalls. The war has also depleted weapons stockpiles and increased pressure on military readiness, raising concerns about the long-term financial sustainability of US military operations.

Madism Digital
madismdigital.com