വിലക്കയറ്റത്തില്‍ പൊറുതുമുട്ടി ജനം, പ്രതിഷേധക്കാര്‍ക്ക് നേരെ വെടിയുതിര്‍ത്ത് പാക് സൈന്യം; പാക് അധിനിവേശ കശ്മിരില്‍ രക്തച്ചൊരിച്ചില്‍

രണ്ട് ദിവങ്ങളായി തുടരുന്ന പ്രതിഷേധത്തെ അടിച്ചമര്‍ത്താന്‍ നടത്തുന്ന നീക്കങ്ങള്‍ക്കിടെ ഇതുവരെ 30 പേരെങ്കിലും കൊല്ലപ്പെട്ടതായാണ് കണക്കുകള്‍.
വിലക്കയറ്റത്തില്‍ പൊറുതുമുട്ടി ജനം, പ്രതിഷേധക്കാര്‍ക്ക് നേരെ വെടിയുതിര്‍ത്ത് പാക് സൈന്യം; പാക് അധിനിവേശ കശ്മിരില്‍ രക്തച്ചൊരിച്ചില്‍
Published on

പാക് അധിനിവേശ കശ്മീരില്‍ ദിവസങ്ങളായി തുടരുന്ന പൊതുജന പ്രതിഷേധത്തിന് എതിരായ പാക് സൈനിക നടപടിയില്‍ മരണ സംഖ്യ ഉയരുന്നു. വിലക്കയറ്റത്തില്‍ പൊറുതി മുട്ടിയാണ് ജനങ്ങള്‍ പ്രതിഷേധവുമായി രംഗത്തിറങ്ങിയത് എന്നാണ് റിപ്പോര്‍ട്ട്. റാവലക്കോട്ടിലെ ഈദാഗാഹ് മൈതാനത്ത് ഒത്തുകൂടിയ പ്രതിഷേധക്കാര്‍ക്ക് നേരെ സൈന്യം വെടിയുതിര്‍ക്കുകയായിരുന്നു. സൈനിക നടപടിയില്‍ 16 പേര്‍ കൊല്ലപ്പെടുകയും 37 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. രണ്ട് ദിവങ്ങളായി തുടരുന്ന പ്രതിഷേധത്തെ അടിച്ചമര്‍ത്താന്‍ നടത്തുന്ന നീക്കങ്ങള്‍ക്കിടെ ഇതുവരെ 30 പേരെങ്കിലും കൊല്ലപ്പെട്ടതായാണ് കണക്കുകള്‍.

ജനങ്ങള്‍ക്ക് താങ്ങാനാവുന്ന വിലയ്ക്ക് സാധനങ്ങള്‍ ലഭ്യമാക്കണം എന്ന ആവശ്യം ഉര്‍ത്തിയായിരുന്നു ജനങ്ങള്‍ പ്രതിഷേധം സംഘടിപ്പിച്ചത്. മാവ്, അരി, വൈദ്യുതി, അടിസ്ഥാന അവകാശങ്ങള്‍ ലഭ്യമാക്കണം എന്നായിരുന്നു പ്രതിഷേധക്കാരുടെ മുദ്രാവാക്യം. സാധാരണ പൗരന്മാര്‍ നടത്തിയ പ്രകടനം സമാധാനപരമായി പുരോഗമിക്കുന്നതിനിടെയയാണ് പാകിസ്ഥാന്‍ സൈന്യം ജനക്കൂട്ടത്തിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു എന്നാണ് ആക്ഷേപം. റാവല്‍ക്കോട്ടില്‍ അറുപതിനായിരത്തില്‍ അധികം പേര്‍ പ്രതിഷേധങ്ങളുടെ ഭാഗമായിരുന്നു എന്നും റിപ്പോര്‍ട്ടുകളുണ്ട്. പ്രതിഷേധക്കാരും സുരക്ഷാ സേനയും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ 200 പേര്‍ക്ക് പരിക്കേറ്റതായും വാര്‍ത്തകള്‍ പറയുന്നു. പ്രതിഷേധത്തിന് ഏതിരെ സൈനിക നടപടി തുടരുമ്പോഴും പ്രക്ഷോഭം ശക്തമാക്കുന്ന നിലയാണുള്ളത്.

വിലക്കയറ്റത്തില്‍ പൊറുതുമുട്ടി ജനം, പ്രതിഷേധക്കാര്‍ക്ക് നേരെ വെടിയുതിര്‍ത്ത് പാക് സൈന്യം; പാക് അധിനിവേശ കശ്മിരില്‍ രക്തച്ചൊരിച്ചില്‍
പശ്ചിമേഷ്യ പുതിയൊരു മഹാ യുദ്ധത്തിലേക്കോ? ട്രംപും നെതന്യാഹുവും ഇരുധ്രുവങ്ങളിലാകുമ്പോള്‍

'യേ ജോ ദെഹ്ഷത്ഗര്‍ദി ഹേ, ഇസ്‌കെ പീച്ചെ വാര്‍ദി ഹേ' (യൂണിഫോമിലുള്ളവരാണ് അക്രമം നടത്തുന്നത്) - എന്ന മുദ്രാവാക്യമാണ് ഇപ്പോള്‍ പ്രതിഷേധക്കാര്‍ ഉയര്‍ത്തുന്നത്. അടിസ്ഥാന സൗകര്യങ്ങള്‍ക്കായി ശബ്ദമുയര്‍ത്തുന്നവരെ തീവ്രവാദിയായി മുദ്രകുത്തിനേരിടുകയാണ് പാകിസ്ഥാന്‍ ചെയ്യുന്നതെന്ന് പിഒകെയിലെ പൊതു പ്രവര്‍ത്തതനായ സര്‍ദാര്‍ അമന്‍ ഖാന്‍ പറയുന്നു.

പുതിയ പ്രതിഷേധങ്ങള്‍ക്ക് കാരണം?

പാക് അധിനിവേശ കശ്മീരിലെ ഭരണകൂട അടിച്ചമര്‍ത്തലിനെതിരെ ജോയിന്റ് അവാമി ആക്ഷന്‍ കമ്മിറ്റിയുടെ (ജെഎഎസി) പ്രതിഷേധങ്ങള്‍ അടിച്ചമര്‍ത്താന്‍ നടത്തിവരുന്ന പാക് ശ്രമങ്ങളുടെ ഫലമാണ് ഇപ്പോഴത്തെ സാഹചര്യങ്ങള്‍ക്ക് കാരണമായതെന്നാണ് വിലയിരുത്തല്‍. 2024 ല്‍ നേരത്തെ സമാനമായ പ്രതിഷേധങ്ങള്‍ ഉയര്‍ന്നിരുന്നു. അന്ന് വിലക്കയറ്റം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ നല്‍കിയ വാഗ്ദാനങ്ങള്‍ നിറവേറ്റിയില്ലെന്നാണ് ഇപ്പോഴത്തെ പ്രതിഷേധക്കാര്‍ ചൂണ്ടിക്കാട്ടുന്നത്.

സമീപകാലത്ത് പിഒകെയില്‍ ഉണ്ടായ സംഘര്‍ഷങ്ങളിലെ മരണങ്ങള്‍ പൊതുജന രോഷം കൂടുതല്‍ വര്‍ദ്ധിപ്പിച്ചു. പാക് സൈന്യം അനാവശ്യമായി ബലം പ്രയോഗിക്കുന്നു എന്നാണ് പ്രതിഷേധക്കാരുടെ ആക്ഷേപം. എന്നാല്‍ ക്രമസമാധാന പാലനത്തിന് സുരക്ഷാ നടപടികള്‍ ആവശ്യമാണെന്ന് പാകിസ്ഥാന്‍ ഉദ്യോഗസ്ഥരുടെ വാദം.

വിലക്കയറ്റത്തില്‍ പൊറുതുമുട്ടി ജനം, പ്രതിഷേധക്കാര്‍ക്ക് നേരെ വെടിയുതിര്‍ത്ത് പാക് സൈന്യം; പാക് അധിനിവേശ കശ്മിരില്‍ രക്തച്ചൊരിച്ചില്‍
പുഷ്-ഇന്‍ വിവാദം; ഇന്ത്യ-ബംഗ്ലാദേശ് അതിര്‍ത്തി നയതന്ത്രം പ്രതിസന്ധിയില്‍

ഇന്ത്യയുടെ പ്രതികരണം

പാക് അധിനിവേശ കശ്മീരിലെ പ്രശ്‌നങ്ങള്‍ അവസാനിപ്പിക്കാന്‍ ആഗോള സമൂഹം ഇടപെടണം എന്നാണ് വിഷയത്തില്‍ ഇന്ത്യയുടെ നിലപാട്. പാകിസ്ഥാന്‍ വീഴ്ചകള്‍ മറച്ചുവയ്ക്കാനും മനുഷ്യാവകാശ ലംഘനങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാനും ശ്രമങ്ങള്‍ നടത്തുകയാണെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ ആരോപിച്ചു.

Summary

English Summary: The death toll has risen following military action against ongoing public protests in Pakistan-administered Kashmir. Reports indicate that residents took to the streets in protest against soaring inflation and rising living costs. Pakistani security forces allegedly opened fire on demonstrators gathered at Eidgah Ground in Rawalakot. At least 16 people were killed and 37 others injured in the latest incident. Overall, reports suggest that around 30 people have lost their lives during efforts to suppress the protests that have continued for the past two days.

Madism Digital
madismdigital.com