'ട്രംപ് കൂടെനിന്ന് വഞ്ചിച്ചു', ഇസ്രയേലില്‍ ജനരോഷം ശക്തം; നെതന്യാഹുവിന്റെ ഭാവിയിലും 'ഇറാന്‍ കരാര്‍' നിര്‍ണായകം

പശ്ചിമേഷ്യയില്‍ മുന്‍പില്ലാത്ത വിധത്തില്‍ ഇസ്രയേല്‍ ശത്രുക്കളാല്‍ വളയപ്പെട്ടിരിക്കുന്നു. ഇപ്പോഴുണ്ടാക്കിയ കരാര്‍ ഒരു കീഴടങ്ങലാണ്
'ട്രംപ് കൂടെനിന്ന് വഞ്ചിച്ചു', ഇസ്രയേലില്‍ ജനരോഷം ശക്തം;  നെതന്യാഹുവിന്റെ ഭാവിയിലും 'ഇറാന്‍ കരാര്‍' നിര്‍ണായകം
Published on

പശ്ചിമേഷ്യന്‍ സംഘര്‍ഷം അവസാനിപ്പിക്കുന്നതിനായി യുഎസും ഇറാനും തമ്മിലുണ്ടാക്കിയ കരാറിന് പിന്നാലെ ഇസ്രയേലില്‍ അമേരിക്കന്‍ വിരുദ്ധ വികാരം ശക്തമാകുന്നു. ഇസ്രയേല്‍ വഞ്ചിക്കപ്പെട്ടെന്ന വികാരമാണ് ജനങ്ങള്‍ക്കുള്ളത്. പുതിയ കരാറിന്റെ പശ്ചാത്തലത്തില്‍ മധ്യ പൂര്‍വേഷ്യയില്‍ ഇറാന്‍ ശക്തി പ്രാപിക്കുമെന്നാണ് ഇസ്രയേലി ജനതയ്ക്കുള്ളതെന്നാണ് വിലയിരുത്തല്‍.

പശ്ചിമേഷ്യയില്‍ മുന്‍പില്ലാത്ത വിധത്തില്‍ ഇസ്രയേല്‍ ശത്രുക്കളാല്‍ വളയപ്പെട്ടിരിക്കുന്നു. ഇപ്പോഴുണ്ടാക്കിയ കരാര്‍ ഒരു കീഴടങ്ങലാണ്, ഇസ്രയേല്‍ ഭയപ്പെട്ടതിലും മോശപ്പെട്ട അവസ്ഥയാണ് ഇപ്പോഴുള്ളത് എന്നും പല ഇസ്രയേലികളും വിശ്വസിക്കുന്നു എന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സംഘര്‍ഷത്തിന് മുമ്പുള്ളതിനേക്കാള്‍ ശക്തമായി രാജ്യത്തെ പുനര്‍നിര്‍മ്മിക്കാന്‍ ഇറാന് കഴിയും. യുഎസ് - ഇറാന്‍ കരാറില്‍ ലെബനനെ ഉള്‍പ്പെടുത്തിയതും ഭീഷണി വര്‍ധിപ്പിക്കുന്നു. ലബനന്‍ ഉള്‍പ്പെടുന്ന കരാര്‍ ഹിസ്ബുള്ളയെ നേരിടുന്നതിനുള്ള ഇസ്രയേലിന്റെ കഴിവിനെ പരിമിതിപ്പെടുത്തുമെന്നും ജനങ്ങള്‍ക്ക് ആശങ്കയുണ്ട്.

ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതില്‍ യുദ്ധം പരാജയപ്പെട്ടു. സൈനിക നീക്കം കടുത്ത പരാജയമാണെന്നും ജനങ്ങള്‍ പറയുന്നു

ലെബനനില്‍ ഏര്‍പ്പെടുത്തിയ കരാര്‍ ഇസ്രായേലിന്റെ വടക്കന്‍ പ്രദേശത്തിന് വലിയ ഭീഷണിയായി കാണപ്പെടുന്ന ഹിസ്ബുള്ളയെ നേരിടാനുള്ള ഇസ്രായേലിന്റെ കഴിവിനെ പരിമിതപ്പെടുത്തുമെന്നും വ്യാപകമായ ആശങ്കയുണ്ട്. ഹിസ്ബുള്ളയെ ലക്ഷ്യമിട്ട് ഇസ്രയേല്‍ ലെബനനില്‍ നടത്തുന്ന ആക്രമണം ന്യായമാണെന്നാണ് വലിയൊരു വിഭാഗം കരുതുന്നത്. ഇറാനും ഹിസ്ബുള്ളയും ഒന്നാണെന്നാണ് ഈ വിഭാഗത്തിന്റെ വാദം. ലെബനോന് അതിര്‍ത്തി പങ്കിയുന്നു ഇസ്രയേല്‍ മേഖലകളില്‍ വെടി നിര്‍ത്തല്‍ കരാറിനെ ചൊല്ലി വലിയ പ്രതിഷേധങ്ങള്‍ അരങ്ങേറിയതും ഇതേ വികാരത്തിന്റെ അടിസ്ഥാനത്തില്‍ ആയിരുന്നു.

ആക്രമണത്തിന് ലക്ഷ്യമായി ഉയര്‍ത്തിക്കാട്ടിയ ഇറാനിലെ ഭരണമാറ്റം, ഇറാന്റെ ആണവ പരിപാടിയുടെ നാശം, ബാലിസ്റ്റിക് മിസൈലുകള്‍ ഇല്ലാതാക്കല്‍ തുടങ്ങിയ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതില്‍ യുദ്ധം പരാജയപ്പെട്ടു. സൈനിക നീക്കം കടുത്ത പരാജയമാണെന്നും ജനങ്ങള്‍ പറയുന്നു.

'ട്രംപ് കൂടെനിന്ന് വഞ്ചിച്ചു', ഇസ്രയേലില്‍ ജനരോഷം ശക്തം;  നെതന്യാഹുവിന്റെ ഭാവിയിലും 'ഇറാന്‍ കരാര്‍' നിര്‍ണായകം
പശ്ചിമേഷ്യ പുതിയൊരു മഹാ യുദ്ധത്തിലേക്കോ? ട്രംപും നെതന്യാഹുവും ഇരുധ്രുവങ്ങളിലാകുമ്പോള്‍

തോളോട് തോള്‍ ചേര്‍ന്നാണ് യുഎസും ഇസ്രയേലും ഇറാനെതിരെ ആക്രമണം ആരംഭിച്ചത്. എന്നാല്‍ പിന്നീട് യുഎസ് പിന്‍വലിഞ്ഞു. ഇതോടെ ആക്രമണത്തിന്റെ മുഴുവന്‍ പേരുദോഷനും ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന് ലഭിച്ചു. 3900ത്തില്‍ അധികം പേര്‍ കൊല്ലപ്പെട്ട ലെബനനിലെ ആക്രമണത്തിന്റെ ഉത്തരവാദിത്തം മുഴുവന്‍ ഇസ്രയേലിന് മുകളില്‍ പതിച്ചു. യുഎസിന്റെ ഇപ്പോഴത്തെ നീക്കം ഇസ്രയേലിന്റെ മുറിവില്‍ ഉപ്പുതേക്കുന്നതാണെന്നാണ് ഇസ്രയേല്‍ ദിനപത്രമായ യെഡിയോത്ത് അഹ്റോണോ ചൂണ്ടിക്കാട്ടുന്നു.

'ട്രംപ് കൂടെനിന്ന് വഞ്ചിച്ചു', ഇസ്രയേലില്‍ ജനരോഷം ശക്തം;  നെതന്യാഹുവിന്റെ ഭാവിയിലും 'ഇറാന്‍ കരാര്‍' നിര്‍ണായകം
'ഇങ്ങനെ വെറുത്ത് വെറുത്തൊരു ജീവിതം' ! നെതന്യാഹുവിനോട് ട്രംപിന് പെട്ടെന്ന് ദേഷ്യം, യുദ്ധതന്ത്രമോ?

നെതന്യാഹുവിന്റെ ഭാവി

ജന വികാരത്തിന്റെ ദോഷഫലങ്ങള്‍ ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെ തന്നെയാണെന്നാണ് പൊതുവിലുള്ള വിലയിരുത്തല്‍. തിരഞ്ഞെടുപ്പ് അടുത്ത രാജ്യത്ത് ഭരണം നിലനിര്‍ത്താന്‍ ആണ് നെതന്യാഹു യുദ്ധം കടുപ്പിച്ചത്. തന്റെ ഭരണത്തില്‍ പൗരന്‍മാര്‍ സുരക്ഷിതരാണെന്ന് ഉറപ്പാക്കേണ്ടതിന്റെ ഉത്തരവാദിത്തം നെതന്യാഹുവിന് ഉണ്ടായിരുന്നു. എന്നാല്‍ ലക്ഷ്യങ്ങള്‍ നേടാത്ത സാഹചര്യത്തില്‍, വാഗ്ദാനങ്ങള്‍ നിറവേറ്റാന്‍ കഴിയാത്തവനാണ് നെതന്യാഹു എന്ന ചര്‍ച്ച വരുന്ന തിരഞ്ഞെടുപ്പില്‍ നിര്‍ണായകമാകുമെന്നാണ് വിലയിരുത്തല്‍.

2023 ഒക്ടോബറില്‍ ഹമാസ് നടത്തിയ ആക്രമണത്തിലേക്ക് നയിച്ച വീഴ്ചകള്‍ നെതന്യാഹുവിലുള്ള വിശ്വാസം, പിന്തുണക്കാര്‍ക്കിടയില്‍ പോലും നഷ്ടപ്പെടുന്ന നിലയുണ്ടാക്കി. ഈ ആക്രമണത്തില്‍ കൊല്ലപ്പെട്ട 1,200 പേരില്‍ ഭൂരിഭാഗവും സാധാരണക്കാര്‍ ആയിരുന്നു. 250 പേരെ ഹമാസ് ബന്ധികളാക്കി. പിന്നാലെ ആരംഭിച്ച ഇസ്രയേല്‍ ആക്രമണത്തില്‍ 73,000-ത്തിലധികം പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. ഈ ആക്രമണം ഇസ്രയേലിനെ ആഗോള തലത്തില്‍ ഒറ്റപ്പെടുത്തുന്നതിലേക്കാണ് എത്തിച്ചത്. ഗാസയുടെ 70% പ്രദേശങ്ങള്‍ ഇപ്പോള്‍ ഇസ്രായേല്‍ ആണ് നിയന്ത്രിക്കുന്നത്. എന്നാല്‍ 2.3 ദശലക്ഷം ജനങ്ങളില്‍ ഭൂരിഭാഗവും ഇപ്പോും ഹമാസില്‍ വിശ്വസിക്കുന്നവരാണ്.

തിരിച്ചടികള്‍ക്കിടയിലും, നെതന്യാഹുവിനോട് വിശ്വസ്തത പുലര്‍ത്തുന്ന ചിലരും ഇസ്രലേലിലുണ്ട്. ഇതിന് ഉദാഹരണമാണ് കഴിഞ്ഞ ദിവസം പുറത്തുവന്ന സര്‍വേകള്‍. ഇറാനെ നേരിടാന്‍ ആരാണ് ഏറ്റവും നല്ലതെന്ന് ചോദ്യത്തോട് പ്രതികരിച്ചവരില്‍ നെതന്യാഹുവിന്റെ നേതൃത്വത്തിലുള്ള സഖ്യത്തെയാണ് 43% പേര്‍ പിന്തുണച്ചത്. നെതന്യാഹു മനുഷ്യനാണ്, അദ്ദേഹത്തിനും തെറ്റുകള്‍ സംഭവിക്കാം. പക്ഷേ കാര്യങ്ങള്‍ എങ്ങനെ പരിഹരിക്കണമെന്ന് അദ്ദേഹത്തിനറിയാം. ഇസ്രായേലിന് എന്താണ് വേണ്ടതെന്ന് അദ്ദേഹത്തിനറിയാം. അദ്ദേഹം തന്റെ രാജ്യത്തിനുവേണ്ടി സംസാരിക്കുന്നു. ട്രംപ് തന്റെ ബിസിനസുകള്‍ക്കുവേണ്ടി സംസാരിക്കുന്നു. എന്നാണ് ഈ വിഷയത്തില്‍ പിന്തുണയ്ക്കുന്നവരുടെ വാദം.

Summary

Anti-American sentiment is reportedly growing in Israel following a new agreement between the United States and Iran aimed at ending tensions in the Middle East. Many Israelis feel that their country's security interests have been compromised and view the deal as a betrayal by Washington.

There are concerns that the agreement could allow Iran to rebuild and expand its influence across the region, potentially emerging stronger than before the conflict. The inclusion of Lebanon-related provisions in the deal has also raised alarm, with some Israelis fearing that it could restrict Israel's ability to take action against Hezbollah in the future.

According to international media reports, many Israelis believe the agreement represents a strategic concession that leaves Israel in a more vulnerable position than before. Critics argue that the deal could reshape the regional balance of power in Iran's favor, while supporters maintain it is necessary to prevent further escalation and promote stability in the Middle East.

Madism Digital
madismdigital.com