

അമേരിക്കയിലെ ഇടക്കാല തെരഞ്ഞെടുപ്പില്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ റിപ്പബ്ലിക്കന്‍സിന് കാലിടറുമ്പോള്‍ ആഗോള രാഷ്ട്രീയ ക്രമങ്ങളില്‍ മാറ്റം വരുമോ. തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോള്‍ ഈ രീതിയിലുള്ള ചര്‍ച്ചകളും സജീവമാണ്. വിദേശ നയങ്ങള്‍, പശ്ചിമേഷ്യയിലെ യുദ്ധങ്ങള്‍, അമിത തീരുവ ചുമത്തല്‍ തുടങ്ങി ട്രംപിന്റെ നടപടികളില്‍ ഇനിയുണ്ടാകാന്‍ പോകുന്ന വ്യതിയാനങ്ങള്‍ ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്ക് നിര്‍ണായകമാണ്.
യുഎസ് കോണ്‍ഗ്രസില്‍ (പ്രതിനിധി സഭയിലും സെനറ്റിലും) ഡെമോക്രാറ്റുകള്‍ക്ക് നിയന്ത്രണം ലഭിച്ചാല്‍, യുദ്ധത്തിനുള്ള ഫണ്ടിങ് തടയുന്നത് ഉള്‍പ്പെടെ ട്രംപിന്റെ അധികാരങ്ങളെ നിയന്ത്രിക്കാന്‍ സാധിച്ചേക്കാം. എന്നാല്‍, ഇതിനകം അനുവദിക്കപ്പെട്ട ബജറ്റും, യുദ്ധകാല എക്സിക്യൂട്ടീവ് അധികാരങ്ങള്‍ പ്രയോഗിച്ച് മുന്നോട്ട് പോകാന്‍ പ്രസിഡന്റിന് സാധിക്കും.
തീരുവകളും - പ്രത്യാഘാതങ്ങളും
ട്രംപിന്റെ രണ്ടാം വരവില്‍ ലോകം ചര്‍ച്ച ചെയ്ത വലിയ വിഷയങ്ങളില്‍ ഒന്നായിരുന്നു യുഎസ് വിദേശ രാജ്യങ്ങള്‍ക്ക് മേല്‍ ചുമത്തിയ പകരത്തീരുവ. ഇറക്കുമതി തീരുവകളില്‍ ഇനിയെന്ത് സംഭവിക്കും എന്നതാണ് ഇന്ത്യയും ചൈനയും ഉള്‍പ്പെടെയുള്ള ലോകരാജ്യങ്ങളും ഉറ്റുനോക്കുന്ന പ്രധാന വിഷയം. തീരുവകളും വ്യാപാര യുദ്ധങ്ങളും ആഗോള സമ്പദ്വ്യവസ്ഥയില് ഉണ്ടാക്കിയ പ്രത്യാഘാതങ്ങള്‍ വളരെ വലുതാണ്.
വിഷയത്തില്‍ ഇന്ത്യ - യുഎസ് ചര്‍ച്ചകള്‍ ഇതുവരെ പൂര്‍ണമായിട്ടില്ലാത്തതിനാല്‍ വ്യാപാര കരാറും അനന്തമായി നീളുകയാണ്. എന്നാല്‍, ഇടക്കാല തിരഞ്ഞെടുപ്പ് ഫലം ഈ ചര്‍ച്ചകളെ സ്വാധീനിക്കുമെന്നാണ് പ്രതീക്ഷയ
കുടിയേറ്റ വിരുദ്ധ നടപടികളും H1B വിസയും
ട്രംപ് അധികാരത്തിലെത്തിയതിന് പിന്നാലെ യുഎസിലെ കുടിയേറ്റ നയങ്ങളില്‍ കാര്യമായ മാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ട്. കുടിയേറ്റക്കാര്‍ക്കെതിരായ വംശീയതയും നിയന്ത്രണങ്ങളും കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടയില്‍ വര്‍ധിച്ചു. H1B വിസകള്‍, വിദ്യാര്‍ഥി വിസകളിലും OPT-യിലും (Optional Practical Training) ഏര്‍പ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങള്‍, എന്നിവ ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളെ നേരിട്ട് ബാധിക്കുന്ന വിഷയമാണ്. ഇടക്കാല തെരഞ്ഞെടുപ്പില്‍ ആഫ്രിക്കന്‍-അമേരിക്കക്കാരും ഇന്ത്യന്‍-അമേരിക്കക്കാരും യുഎസ് കോണ്‍ഗ്രസിലേക്കും വിവിധ സംസ്ഥാനങ്ങളിലെ ഭരണകൂടങ്ങളിലേക്കും തിരഞ്ഞെടുക്കപ്പെടുന്ന സാഹചര്യത്തില്‍ നിലപാടുകളില്‍ മാറ്റം വരുമോ എന്നും ലോകം ഉറ്റുനോക്കുന്നു.
ഇന്ത്യന്‍ രാഷ്ട്രീയ സാഹചര്യങ്ങള്‍
ഡെമോക്രാറ്റുകള്‍ക്ക് ഭൂരിപക്ഷം നേടുന്ന യുഎസ് കോണ്‍ഗ്രസില്‍ ഇന്ത്യയിലെ മനുഷ്യാവകാശ വിഷയങ്ങള്മതസ്വാതന്ത്ര്യം, വോട്ടര്‍ രജിസ്ട്രേഷന്, ന്യൂനപക്ഷങ്ങളോടുള്ള പെരുമാറ്റം എന്നിവ ചര്‍ച്ച വിഷയങ്ങളായേക്കും.
വിദ്യാര്‍ത്ഥികള്‍, പ്രതിപക്ഷം, സിവില്‍ സമൂഹം എന്നിവരുടെ പ്രതിഷേധങ്ങളെ കൈകാര്യം ചെയ്ത രീതികള്‍ എന്നിവയില്‍ ഡെമോക്രാറ്റ് പ്രതിനിധികള്‍ ഉയര്‍ത്തുന്ന ചോദ്യങ്ങളെ പ്രതിരോധിക്കാന്‍ ഇന്ത്യന്‍ സര്‍ക്കാരിന് രാഷ്ട്രീയ വെല്ലുവിളിയായേക്കും.
The possibility of the Democrats gaining control of the US House of Representatives and Senate in the midterm elections has sparked debate over the potential impact on President Donald Trump’s policies and global political dynamics. A Democratic majority in Congress could give lawmakers greater leverage to scrutinise Trump’s decisions, influence government spending and challenge funding for military operations. However, previously approved budgets and presidential executive powers could allow some policies and military actions to continue. Any changes in US foreign policy, conflicts in West Asia and tariff measures could have significant implications for countries including India.