വിബിജി ആര്‍എഎം ജി: നിര്‍ബന്ധിത ഇകെവൈസി കുരുക്കാകുന്നു, 57 ലക്ഷം തൊഴിലാളികള്‍ പുറത്ത്

നേരത്തെ തൊഴിലുറപ്പ് പദ്ധതിയില്‍ സജീവമായി പ്രവര്‍ത്തിച്ചിരുന്നവരാണ് സാങ്കേതികതയുടെ പേരില്‍ പദ്ധതിക്ക് പുറത്തുപോയതെന്നാണ് റിപ്പോര്‍ട്ടുകള്‍
വിബിജി ആര്‍എഎം ജി: നിര്‍ബന്ധിത ഇകെവൈസി കുരുക്കാകുന്നു, 57 ലക്ഷം തൊഴിലാളികള്‍ പുറത്ത്
Published on

മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്ക് പകരമായി കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയ വിബിജി ആര്‍എഎം ജി പദ്ധതിയില്‍ സാങ്കേതിക പ്രശ്‌നങ്ങള്‍ തൊഴിലാളികള്‍ക്ക് തിരിച്ചടിയാകുന്നു. വിബിജി ആര്‍എഎം ജി പദ്ധതിയുമായി ബന്ധപ്പെട്ട നിര്‍ബന്ധിത ഇകെവൈസി മാനദണ്ഡമാണ് തൊഴിലാളികള്‍ക്ക് പ്രതിസന്ധിയാകുന്നത്. ഇകെവൈസി പൂര്‍ത്തിയാക്കത്തതിന്റെ പേരില്‍ രാജ്യത്തെ 57 ലക്ഷം തൊഴിലാളികള്‍ പദ്ധതിയ്ക്ക് പുറത്തുപോയെന്നാണ് റിപ്പോര്‍ട്ടുകള്‍. നേരത്തെ തൊഴിലുറപ്പ് പദ്ധതിയില്‍ സജീവമായി പ്രവര്‍ത്തിച്ചിരുന്നവരാണ് സാങ്കേതികതയുടെ പേരില്‍ പദ്ധതിക്ക് പുറത്തുപോയതെന്നാണ് റിപ്പോര്‍ട്ടുകള്‍.

നേരത്തെ മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഇകെവൈസി പൂര്‍ത്തിയാക്കി തൊഴിലെടുത്തുവന്നവരാണ് പുറത്തായ 57 ലക്ഷം പേര്‍. രാജ്യത്ത് തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായിയി 94.88 ശതമാനം സജീവ തൊഴിലാളികള്‍ രാജ്യത്തുണ്ടായിരുന്നു. ഇതില്‍ 71 ശതമാനം പേര്‍ക്ക് മാത്രമാണ് നിലവില്‍ ഇ-കെവൈസി പൂര്‍ത്തിയാക്കാനായത്. വിബിജി ആര്‍എഎം ജി പദ്ധതി നടപ്പാക്കുമ്പോള്‍ ആര്‍ക്കും തൊഴില്‍ നഷ്ടപ്പെടില്ലെന്ന കേന്ദ്രസര്‍ക്കാര്‍ വാഗ്ദാനം കൂടിയാണ് ഇതോടെ പരാജയപ്പെടുവന്നത്. ബിഹാര്‍, ഉത്തര്‍പ്രദേശ്, പശ്ചിമബംഗാള്‍, രാജസ്ഥാന്‍ തുടങ്ങിയ സംസ്ഥാനങ്ങളിലാണ് ഇ കെവൈസി പൂര്‍ത്തിയാക്കാനാകാതെ പുറത്തായവരില്‍ ഭൂരിഭാഗവും. തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി കൂടുതല്‍ തൊഴിലാളികളുള്ള സംസ്ഥാനങ്ങള്‍ കൂടിയാണിവ.

ഏറ്റവും കൂടുതല്‍ എംജിഎന്‍ആര്‍ഇജിഎസ് തൊഴിലാളികളുള്ള നാല് സംസ്ഥാനങ്ങളില്‍ ഏറ്റവും ഉയര്‍ന്ന ഇ-കെവൈസി നിരക്ക് തമിഴ്നാട്ടിലാണെന്നും റിപ്പോര്‍ട്ട് പറയുന്നു. 99.32% ആണ് തമിഴ്‌നാട്ടില്‍ സജീവ തൊഴിലാളികള്‍. ഇതില്‍ 84.89% ഇ കെവൈസി പൂര്‍ത്തിയാക്കിയിട്ടുണ്ട്. പട്ടികയില്‍ ഏറ്റവും പിന്നിലുള്ള ബിഹാറില്‍ 89.19% സജീവ തൊഴിലാളികളില്‍ 58.05% മാത്രമാണ് ഇ കെവൈസി പുര്‍ത്തിയാക്കിയിട്ടുള്ളത്.

വിബിജി ആര്‍എഎം ജി: നിര്‍ബന്ധിത ഇകെവൈസി കുരുക്കാകുന്നു, 57 ലക്ഷം തൊഴിലാളികള്‍ പുറത്ത്
100-ല്‍ നിന്ന് 125 ദിവസമാക്കിയെങ്കിലും പണിയില്ല; തൊഴിലുറപ്പില്‍ 50% കുറവ്, പുതിയ പദ്ധതിയില്‍ ആശങ്ക

കേന്ദ്ര സര്‍ക്കാരിന്റെ പരിഷ്‌കരിച്ച ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി നടപ്പാക്കിയ ആദ്യ മാസത്തില്‍ തന്നെ തൊഴിലില്‍ വന്‍ ഇടിവ് രേഖപ്പെടുത്തിയിരുന്നു. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ജൂലൈ മാസത്തില്‍ തൊഴില്‍ ദിനങ്ങളില്‍ 49.94 ശതമാനത്തിന്റെ കുറവാണ് ഉണ്ടായിരിക്കുന്നത്. രണ്ട് പതിറ്റാണ്ടുകളായി നിലവിലുണ്ടായിരുന്ന മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി (എം.ജി.എന്‍.ആര്‍.ഇ.ജി.എസ്) പേരുമാറ്റി 'വിക്സിത് ഭാരത്-ഗ്യാരണ്ടി ഫോര്‍ റോജ്ഗാര്‍ ആന്‍ഡ് അജീവിക മിഷന്‍ (ഗ്രാമീണ്‍)' അഥവാ 'വിബി-ജി റാം ജി' എന്നാക്കിയിരുന്നു. പദ്ധതി പ്രാബല്യത്തില്‍ വന്ന ജൂലൈ മാസത്തില്‍ തന്നെയാണ് തൊഴിലില്‍ വന്‍ ഇടിവും ഉണ്ടായിരിക്കുന്നത്.

ഔദ്യോഗിക വിവരങ്ങള്‍ പ്രകാരം, പുതിയ പദ്ധതിക്ക് കീഴില്‍ 7.67 കോടി തൊഴില്‍ ദിനങ്ങള്‍ മാത്രമാണ് സൃഷ്ടിക്കപ്പെട്ടത്. കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ എം.ജി.എന്‍.ആര്‍.ഇ.ജി.എസ് വഴി ഇത് 15.33 കോടി തൊഴില്‍ ദിനങ്ങളായിരുന്നു. ഒരു തൊഴിലാളി ഒരു പ്രവൃത്തി ദിവസം ചെയ്യുന്ന അധ്വാനത്തിന്റെ അളവിനെ അടിസ്ഥാനമാക്കിയാണ് തൊഴില്‍ ദിനം കണക്കാക്കുന്നത്. പദ്ധതി പ്രയോജനപ്പെടുത്തിയ കുടുംബങ്ങളുടെ എണ്ണത്തിലും വലിയ തോതിലുള്ള കുറവ് വന്നിട്ടുണ്ട്. കഴിഞ്ഞ ജൂലൈയില്‍ 1.42 കോടി കുടുംബങ്ങള്‍ക്ക് തൊഴില്‍ ലഭിച്ചിരുന്ന സ്ഥാനത്ത്, ഈ വര്‍ഷം അത് 51.45 ശതമാനം ഇടിഞ്ഞ് 68.94 ലക്ഷമായി ചുരുങ്ങി. കഴിഞ്ഞ അഞ്ച് വര്‍ഷത്തെ കണക്കുകള്‍ പരിശോധിച്ചാല്‍, ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഏറ്റവും കുറഞ്ഞ കുടുംബ പങ്കാളിത്തവും തൊഴില്‍ ദിനങ്ങളും രേഖപ്പെടുത്തിയത് ഈ ജൂലൈയിലാണ്. കഴിഞ്ഞ നാല് വര്‍ഷത്തെ ശരാശരിയുമായി (1.72 കോടി കുടുംബങ്ങള്‍, 21.56 കോടി തൊഴില്‍ ദിനങ്ങള്‍) താരതമ്യം ചെയ്യുമ്പോള്‍ യഥാക്രമം 40 ശതമാനവും 35 ശതമാനവും മാത്രമാണ് ഇത്തവണത്തെ കുടുംബ പങ്കാളിത്ത, തൊഴില്‍ നിരക്ക്. അതേസമയം, പദ്ധതിയുടെ ആദ്യ മാസത്തില്‍ ഏകദേശം 9 കോടി തൊഴില്‍ ദിനങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ടെന്നാണ് കേന്ദ്ര ഗ്രാമവികസന മന്ത്രാലയത്തിന്റെ അവകാശവാദം.

Summary

Technical difficulties with mandatory e-KYC under the new VB-G RAM G rural employment scheme are reportedly creating serious problems for workers. Around 57 lakh active workers are said to be awaiting e-KYC verification, raising concerns that many people who were previously active under MGNREGA may be unable to access the new employment programme because of digital verification hurdles. The Viksit Bharat–Guarantee for Rozgar and Ajeevika Mission (Gramin), which replaced MGNREGA from July 1, 2026, guarantees up to 125 days of wage employment for eligible rural households.

Madism Digital
madismdigital.com