കത്തിയിറക്കാതെ ചോരയൊഴുക്കിയ ഹിച്ച്കോക്ക്; ലോകസിനിമയെ വിറപ്പിച്ച 'സൈക്കോ'യ്ക്ക് 66 വയസ്

ഹിച്ച്കോക്ക് കാട്ടിയ ദൃശ്യമാന്ത്രികതയുടെ അണിയറക്കഥകൾ ഏറെ കൗതുകകരമാണ്

ലോകസിനിമയെ വിറപ്പിച്ച ആൽഫ്രഡ് ഹിച്ച്കോക്കിന്റെ 'സൈക്കോ' റിലീസ് ചെയ്തിട്ട് ആറ് പതിറ്റാണ്ടുകൾ കഴിഞ്ഞിട്ടും ചിത്രത്തിലെ 'ഷവർ സീൻ' ഇന്നും പ്രേക്ഷകരിൽ ഭയമുണർത്തുന്നു. വെറും മൂന്ന് മിനിറ്റ് മാത്രമുള്ള ഈ രംഗത്തിനായി 52 ഷോട്ടുകളാണ് സംവിധായകൻ ഉപയോഗിച്ചത്. സ്ക്രീനിൽ കാണിച്ച രക്തം യഥാർത്ഥത്തിൽ ചോക്ലേറ്റ് സിറപ്പായിരുന്നു എന്നതുൾപ്പെടെ, കമ്പ്യൂട്ടർ ഗ്രാഫിക്സ് ഇല്ലാതിരുന്ന കാലത്ത് ഹിച്ച്കോക്ക് കാട്ടിയ ദൃശ്യമാന്ത്രികതയുടെ അണിയറക്കഥകൾ ഏറെ കൗതുകകരമാണ്.

Madism Digital
madismdigital.com