Video
പൂക്കളവും ഓണക്കോടിയും സദ്യയും നിറഞ്ഞൊരു ആഘോഷഗാനമായി തുടങ്ങുന്ന ‘ഉത്രാടപ്പൂനിലാവേ വാ’ അവസാനിക്കുന്നത് വിശപ്പിന്റെ താളത്തിൽ ഉറങ്ങുന്ന തെരുവിലെ കുഞ്ഞുങ്ങൾക്കരികിലാണ്. ശ്രീകുമാരൻ തമ്പിയുടെ വരികളിൽ നിലാവ് വെറുമൊരു ഓണക്കാഴ്ചയല്ല; വീടും വസ്ത്രവും ഭക്ഷണവുമില്ലാത്ത കുട്ടികളുടെ ഓണക്കോടിയായി മാറുന്ന പൊതുസമ്പത്താണ്. ആഘോഷത്തിന്റെ സൗന്ദര്യത്തിനുള്ളിൽ അസമത്വത്തെയും മനുഷ്യരുടെ ഉത്തരവാദിത്വത്തെയും കുറിച്ചൊരു വലിയ ചോദ്യം ഒളിപ്പിച്ച ഈ ഗാനത്തിന്റെ കവിതയും രാഷ്ട്രീയവും വായിക്കുകയാണ് ഈ വീഡിയോയിലൂടെ.
ഏവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ!