ഗ്രീക്ക് പുരാണത്തിന്റെ IMAX അനുഭവം

ഒരു മഹാകാവ്യത്തെ സിനിമയാക്കുക എന്നത് വലിയ വെല്ലുവിളിയാണ്. എന്നാൽ ആ മഹാകാവ്യത്തിന്റെ ആത്മാവിനെ നഷ്ടപ്പെടുത്താതെ അതിന് പുതിയൊരു സിനിമാറ്റിക് ഭാഷ സൃഷ്ടിക്കുക അതിലും വലിയ നേട്ടമാണ്. അതാണ് ക്രിസ്റ്റഫർ നോളൻ ദി ഒഡിസിയിലൂടെ സാധിച്ചിരിക്കുന്നത്. ഇത് യുദ്ധത്തിന്റെയോ പുരാണത്തിന്റെയോ കഥ മാത്രമല്ല. മറിച്ച് വിജയത്തിന്റെ വില, നഷ്ടത്തിന്റെ ഭാരം, 'വീട്' എന്ന വാക്കിന്റെ യഥാർത്ഥ അർഥം തേടിയുള്ള മനുഷ്യന്റെ യാത്ര, അങ്ങനെ പലതാണ്. അതുകൊണ്ടുതന്നെ തീർച്ചയായും ദി ഒഡിസി ഒരു സിനിമയെന്നതിലുപരി, വലിയ സ്ക്രീനിൽ അനുഭവിച്ചറിയേണ്ട ഒരു സിനിമാറ്റിക് അനുഭവം തന്നെയാണ്.

Madism Digital
madismdigital.com