Video
ഒരു ജനാധിപത്യ രാജ്യത്തിന്റെ നട്ടെല്ല് അതിന്റെ വോട്ടർ പട്ടികയും സ്വതന്ത്ര തിരഞ്ഞെടുപ്പ് സംവിധാനവുമാണ്. എന്നാൽ ആ അടിത്തറയെത്തന്നെ പിടിച്ചുകുലുക്കുന്ന രേഖകളാണ് ദേശീയ മാധ്യമങ്ങളിലൂടെ ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. പന്ത്രണ്ട് കോടിയോളം വോട്ടർമാരുടെ പേരുകൾ വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ടെന്ന ആരോപണവും, കമ്മീഷനകത്തെ ആഭ്യന്തര കലാപവും, ഭരണഘടനാ സ്ഥാപനത്തിന്റെ പ്രവർത്തന രീതികളും രാജ്യമൊട്ടാകെ വലിയ ചർച്ചയായിരിക്കുകയാണ്.